വെള്ളമുണ്ടഃ പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും കേവല വിനോദത്തിനപ്പുറത്തു മാനസികാരോഗ്യം കൈവരിക്കാനുള്ള ബൗദ്ധിക വ്യായാമമായും…
