കാട്ടിക്കുളം വെള്ളാഞ്ചേരി താളിക്കണ്ടി മൊയ്തു (86) നിര്യാതനായി

നിര്യാതനായി മാനന്തവാടി: കാട്ടിക്കുളം വെള്ളാഞ്ചേരി താളിക്കണ്ടി മൊയ്തു (86) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍ : ആയിഷ, ജമീല, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍.മരുമക്കള്‍: അഷ്റഫ് സി എച്ച്, ജമീല, ഷമീന. കൈതപ്പൊയില്‍ മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാടിന്റെ ഭാര്യയുടെ വലിയുപ്പയാണ്. 

നിയമസഭാ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനം അനുവദിക്കില്ല

ആഹ്ലാദപ്രകടനം അനുവദിക്കില്ല കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മെയ് 3 വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടി നിൽക്കാനും പാടില്ല. ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി ജില്ലാ പോലീസ് മേധാവിയുടെ…

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും

നിയമസഭ തെരഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും ഇതുവരെ ലഭിച്ചത് 12,453 പോസ്റ്റല്‍ വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ്…

കോവിഡ് 19: സമ്പര്‍ക്ക വിവരങ്ങള്‍

കോവിഡ് 19: സമ്പര്‍ക്ക വിവരങ്ങള്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച താഴെ പറയുന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബത്തേരി ടൗണില്‍ 29 വരെ ജോലി ചെയ്ത ചുമട്ടു തൊഴിലാളി, 26 വരെ പുല്‍പള്ളി ശ്രീഗോകുലം ചിറ്റസ് ഫണ്ട്‌സില്‍ ജോലി ചെയ്തിരുന്ന വ്യക്തി, സുല്‍ത്താന്‍ ബത്തേരി മിനി റോഡ് (KSFE ഓഫീസിനു അടുത്ത്)…

ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു

ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുല്‍ത്താന്‍ ബത്തേരി ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതു ലക്ഷ്മി ഏറ്റുവാങ്ങി. ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്‌സിക്യൂട്ടിവ് അംഗം പി.കെ അനൂപ്,…

പഠനത്തോടൊപ്പം ഗ്രാമീണ തൊഴിലിടത്തിലും വിദ്യാർത്ഥികൾ

പഠനത്തോടൊപ്പം ഗ്രാമീണ തൊഴിലിടത്തിലും വിദ്യാർത്ഥികൾ തരുവണ: പഠനത്തിനിടയിലെ സമയങ്ങൾ പാഴാക്കി കളയാതെ നാൽവർ സംഘം.പഠനത്തിന് ശേഷമുള്ള സമയത്തും അവധി ദിവസങ്ങളിലും ഗ്രാമീണ തൊഴിലിടങ്ങളിൽ സജീവമാണിവർ.പുതുശേരിക്കടവ് പുതിയിടത്ത് ജോബിൻ, എബിൻ. ചിരക്കാക്കുടിയിൽ ബേസിൽ ,ആതിൽ എന്നിവരാണ് അധ്വാനത്തിൻ്റെ മഹത്വമറിഞ്ഞ് ക്യഷിയിടത്തിലുള്ളത്. ബിരുദ_ പി.ജി വിദ്യാർത്ഥികളാണിവർ. സാധാരണ വിദ്യാർത്ഥികളെപ്പോലെ ഒഴിവു സമയങ്ങളിൽ ഇൻ്റർനെറ്റിൻ്റെ മായിക വലയത്തിൽ മുഴുകാറില്ല.സമീപ സ്ഥലങ്ങളിലെ…

പാരമ്പര്യകൃഷി ഇന്നും അതിന്റെ മാറ്റ് കുറയാതെ നോക്കി നടത്തുന്ന നാട്ടുകാരുടെ സ്വന്തം ദേവു ഏട്ടനെ പരിചയപ്പെടാം

പാരമ്പര്യകൃഷി ഇന്നും അതിന്റെ മാറ്റ് കുറയാതെ നോക്കി നടത്തുന്ന നാട്ടുകാരുടെ സ്വന്തം ദേവു ഏട്ടനെ പരിചയപ്പെടാം തയ്യാറാക്കിയത്  സംഗീത യു ബി. എച്ച് ഒ ഡി, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ. ഓറയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ചുണ്ടേല്‍: പ്രായം 70, എന്നാലും ദേവുഏട്ടന്‍ തിരക്കിലാണ്, വെളുപ്പിന് നാലു മണിക്ക് ഏണീ റ്റാല്‍ അന്തിയുറങ്ങുന്നതുവരെ.…

സുല്‍ത്താന്‍ ബത്തേരിയില്‍ കോവിഡ് ആശുപത്രി തുടങ്ങി

സുല്‍ത്താന്‍ ബത്തേരിയില്‍ കോവിഡ് ആശുപത്രി തുടങ്ങി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ കോവിഡ് രോഗികള്‍ക്കും അസുഖം മൂര്‍ച്ചിക്കുന്നവര്‍ക്കും ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും…

18 ലിറ്ററോളം കർണാടക മദ്യം പിടികൂടി

18 ലിറ്ററോളം കർണാടക മദ്യം പിടികൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും, തിരുനെല്ലി എസ്.ഐ കെ.ദിനേശനും സംഘവും  നടത്തിയ വാഹന പരിശോധനയില്‍ കര്‍ണ്ണാടകയില്‍ നിന്നും സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 18 ലിറ്ററോളം കര്‍ണ്ണാടക മദ്യം പോലീസ് പിടികൂടി. 90 മില്ലിയുടെ 191 പാക്കറ്റ് മദ്യമാണ്…

പടിഞ്ഞാറത്തറയിൽ വാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന്

പടിഞ്ഞാറത്തറയിൽ വാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന്. . പടിഞ്ഞാറത്തറ: കർഷകർക്ക് സൗജന്യമായി നൽകുന്ന പടുവാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന് വ്യാപക പരാതി. .കൃഷി ഓഫീസിലെ ചിലരും വാഴക്കന്ന് വിതരണ ചുമതലയുള്ള കുരുമുളക്സമിതിയിലെ ഏതാനും പേർ ചേർന്ന് അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഗുണഭോക്തൃ ലിസ്റ്റിൽ പലരും ഉൾപ്പെട്ടിട്ടില്ലന്നാണ് ആക്ഷേപം. പഞ്ചായത്തിലെ ഓരോ വാർഡിലും ആവശ്യമുള്ള വാഴക്കന്നിൻ്റെ ലിസ്റ്റ് തയ്യാറാക്കുന്നത് കുരുമുളക് സമിതിയാണ്.…