ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതൽ സമ്പൂര്‍ണ ലോക്ഡൗണ്‍

കൽപ്പറ്റ : ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും, 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും, നഗരസഭയിലെയും വാർഡുകള്‍:  (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍) കല്‍പ്പറ്റ…

സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി: സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹരിത ക്ലബ്ബ് ആരംഭിച്ച സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭയുടെ ഗ്രീന്‍ ക്യാമ്പസ് ഫ്‌ളവര്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ ഹരിത ക്ലബ്ബ് കോവിഡ് കാലത്തു മാനസീക ഉലാസത്തിനായി ക്യാമ്പസ് സൗന്ദര്യ വല്‍ക്കരണ ദൗത്യവുമായി മുന്നോട്ടുവന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ ജംഷീര്‍…

എ ഇ സതീഷ്‌ ബാബുവിന് സംസ്ഥാന അധ്യാപക അവാർഡ്

മാനന്തവാടി: തോണിച്ചാൽ സ്വദേശിയും കുഞ്ഞോം എ .യു.പി.സ്കൂൾ അധ്യാപകനുമായ എ ഇ സതീഷ്‌ ബാബുവിന്  സംസ്ഥാന അധ്യാപക അവാർഡ്. 1997 ലീവ്‌ വേക്കന്‍സിയില്‍ കുഞ്ഞോം എയുപി സ്കൂളില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001 മുതല്‍ പിടി എ, എക്സിക്യൂറ്റീവ്‌ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ നിരവധി തവണ സ്റ്റാഫ്‌സെക്രട്ടറി, എസ്‌ ആര്‍ ജി കണ്‍വീനര്‍ ഉച്ചഭക്ഷണ ചുമതലക്കാരന്‍ എന്നനിലയിലും…

മോഷണം പോയ പട്ടിക്ക് വേണ്ടി മന്ത്രിയെ മുതൽ മേനകാഗാന്ധിയെ വരെ ബന്ധപ്പെട്ട് പെൺകുട്ടികൾ

ബത്തേരി: ജീവന് തുല്യം സ്നേഹിച്ച വളർത്തു പട്ടി മോഷണം പോയപ്പോൾ തിരികെ കിട്ടാൻ പോലീസ് മുതൽ മന്ത്രിയെയും മേനകാ ഗാന്ധിയെയും വരെ സമീപിച്ച് മൂന്ന് പെൺകുട്ടികൾ. ബത്തേരി കട്ടയാട് താണിക്കുന്നേൽ ബിജുവിൻ്റെ മൂന്ന് പെൺകുട്ടികളാണ് തങ്ങളുടെ വളർത്തു പട്ടിക്ക് വേണ്ടി നിയമ പോരാട്ടിനിറങ്ങിയത്. ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പെൺകുട്ടികൾക്ക് വളർത്താനായി കഴിഞ്ഞ മാസം…

മടാപ്പറമ്പ് വനഗ്രാമത്തിൽ വൈദ്യുത ശ്മശാനം;പുൽപ്പള്ളി പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം

പുൽപ്പള്ളി: മലാപ്പറമ്പ് വനഗ്രാമത്തിൽ വൈദ്യുത ശ്മശാനം സ്ഥാപിക്കാനുള്ള പുൽപ്പള്ളി പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം. വൈദ്യുത ശ്മശാനത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികൾ. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് വനത്താൽ ചുറ്റപ്പെട്ട മലാപ്പറമ്പ് ഗ്രാമം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് ഈ സ്ഥലം. പുൽപ്പള്ളിയിൽ നിന്നും നാലര കിലോമീറ്ററാണ് ദൂരം. പട്ടികവർഗത്തിലെ…

കാഞ്ഞിരത്തിനാൽ ഭൂസമരം; ആക്ഷൻ കമ്മിറ്റി രാഹുൽഗാന്ധിയെ കണ്ടു

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂസമര ആക്ഷൻ കമ്മിറ്റി രാഹുൽ ഗാന്ധി എംപിയെ കണ്ട് കലക്ടറേറ്റിനു മുമ്പിൽ ആറു വർഷമായി നടന്നു വരുന്ന സമരത്തിന്റെ വിഷയമവതരിപ്പിച്ചു. കുടുംബത്തിന് നീതി ലഭ്യമാകാൻ സർക്കാരിൻറെ അടുത്ത് പ്രശ്നപരിഹാരം ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ കേരള ഹൗസിനു മുമ്പിൽ ഭൂസമര…

സംസ്ഥാനത്ത് 29,682 പേര്‍ക്ക് കോവിഡ്, 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം

കേരളത്തിൽ ഇന്ന് 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂർ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസർഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (04.09.21) 923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101704…

കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ക്വാറന്റീനിൽ കഴിയണമെന്ന നിലപാടിൽ കുരുങ്ങി കർഷകർ

കല്‍പ്പറ്റ: കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നതിന് പുറമെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന കര്‍ണാടകയുടെ നിലപാടില്‍ കുരുങ്ങി ജില്ലയിലെ കര്‍ഷകര്‍. കാര്‍ഷിക വിളകള്‍ വിളവെടുക്കുന്നതിനും പരിപാലിക്കുന്നതിനുമായി എത്തുന്ന കര്‍ഷകര്‍ ക്വാറന്റീനില്‍ നില്‍ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നാഷ്ണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ…

സൈക്കിളില്ലാതെ മൊയ്തുക്കക്ക് ജീവിതമില്ല

റിപ്പോർട്ട് : സി.ഡി.സുനീഷ് കാക്കവയൽ: മുപ്പത് വർഷത്തിനുള്ള അര ലക്ഷത്തോളം സൈക്കിൾ റിപ്പയർ ചെയ്ത ഒരു 'സൈക്കിൾ മനുഷ്യനുണ്ട്‌', വയനാട്ടിൽ കാക്കവയൽ എം.സി സൈക്കിൾ കടയുടമ മൊയ്തുക്കാ അമ്പത്തിനാലാം വയസ്സിലും സൈക്കിൾ ജീവിതത്തിൽ പലായനം തുടരുകയാണ്. ഊണിലും ഉറക്കത്തിലും  മൊയ്തുക്കയുടെ മനസ്സും ശരീരവും സൈക്കിളെന്ന വികാരപർവ്വമാണ്. ,,എൻ്റെ ജീവിതത്തിന് തണലേകി കരുത്തായത് ,, ഈ സൈക്കിളാണ്…