വർദ്ധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

പനമരം: വർദ്ധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുന്നതിനും തടയിടുന്നതിനും ശക്തമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി പനമരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഭീമമായ കെട്ടിട വാടകയും വിവിധ നികുതികളും നൽകി നിയമപരമായ നടപടികളെല്ലാം പാലിച്ചു കൊണ്ട് കച്ചവടം ചെയ്യുന്ന ചെറുകിട, ഇടത്തരം വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്ന നിലയിലാണ് നാട്ടിൽ ഓൺലൈൻ വ്യാപാരം വർദ്ധിച്ചു വരുന്നത്.…

“വിളക്കുമരങ്ങളുടെ കാവൽക്കാർ” ഉദ്ഘാടനം ചെയ്തു

മാനന്തവാടി: അധ്യാപക ദിനത്തിനോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ “വിളക്കുമരങ്ങളുടെ കാവൽക്കാർ ” എന്ന പേരിൽ ഭിന്നശേഷി വിദ്യാലയദ്ധ്യാപകരുടെ സംഗമവും ആദരിക്കലും മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ രെഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷണൽ സ്‍പീക്കറും…

ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനില്‍ കഴിയണം; ജില്ലാ പോലീസ് മേധാവി

 കൽപ്പറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ‌പി‌എസ് അറിയിച്ചു. വീടുകളിലെ മറ്റുള്ളവരും മാസ്ക്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് വേണം കഴിയുവാന്‍ . ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ RRT/ആരോഗ്യ വകുപ്പ് /തദ്ദേശ…

ഇ.എം.ശ്രീധരൻ മാസ്റ്ററെ ആദരിച്ചു

മാനന്തവാടി: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ മാനന്തവാടിയിലെ പൂർവ്വ കാല അധ്യാപകനായ ഇ.എം.ശ്രീധരൻ മാസ്റ്ററെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ ചെന്ന് പൂർവ്വകാല വിദ്യാർത്ഥികളായ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസയും, കൗൺസിലറായ പി.എം.ബെന്നിയും ചേർന്ന് പൊന്നാട അണിയിച്ച് പഴയ കാല ഓർമ്മ പുതുക്കി സംസാരിച്ചു. വരടിമൂല ഡിവിഷൻ കൗൺസിലർ തങ്കമ്മണി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കോളേജ് അധ്യാപകരെ വീടുകളിൽ ചെന്ന് ആദരിച്ചു

മുട്ടിൽ:  ഡബ്ല്യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അലൂമ്നി അസോസിയേഷൻ അധ്യാപകരെ  അധ്യാപക ദിനത്തിൽ കോളേജിൽ പത്ത് വർഷത്തിൽ കൂടുതൽ സേവനം ചെയ്ത അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു. വിത്യസ്തമായ ആദരിക്കൽ ചടങ്ങിന് അലൂമ്നി അസോസിയേഷൻ  പ്രസിഡൻറ് ഷമീർ പാറമ്മൽ, സെക്രട്ടറി ഡോ: സഈദ് എംകെ, ഹെഡ് അക്കൗണ്ടന്റ് പി സുബൈർ…

കെ എസ് ആർ ടി സി ഡിപ്പോയിൽ ബീവറേജ് ഔട്ട്ലറ്റ് തുടങ്ങാനുള്ള നീക്കം ചെറുക്കും; ലഹരി നിർമാർജന സമിതി

മാനന്തവാടി : കെ എസ് ആർ ടി സി ഡിപ്പോയിൽ ബീവറേജ് ഔട്ട്ലറ്റ് തുടങ്ങാനുള്ള സർക്കാർ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് ലഹരി നിർമാർജന സമിതി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള കെ, ജനറൽ സെക്രട്ടറി അസീസ് വെള്ളമുണ്ട എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

തന്റെ ജീവനായ രണ്ടാനകൾക്ക് വേണ്ടി മൂന്നേക്കർ സ്ഥലം വിറ്റ ആനപ്രേമി

റിപ്പോർട്ട് : അഖില ഷാജി  കാക്കവയൽ: ജീവിതം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇക്കാലത്ത് രണ്ടാനകൾക്ക് വേണ്ടി മൂന്നേക്കർ സ്ഥലം വിറ്റ ഒരാന പ്രേമിയുണ്ട് വയനാട്ടിൽ. കാക്കവയൽ സ്വദേശിയായ വടക്കേക്കര വി എം രാജപ്പനാണ് ഒരായുസ്സ് മുഴുവൻ ആനക്ഷേമത്തിന് വേണ്ടി ചിലവഴിക്കുന്നത്. കുട്ടിക്കാലത്ത് ആനയോടുള്ള ഇഷ്ടം കാരണം കുടുംബത്തിൽനിന്ന് ഒരാനയെ വാങ്ങി നൽകി. പീന്നീട് രാജപ്പൻ്റെ ജീവിതം…

അധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു

മുട്ടിൽ : കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി 'ഗുരുശ്രേഷ്ഠർക്ക് ആദരപൂർവ്വം' എന്ന പരിപാടി സംഘടിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച പ്രദേശത്തെ അധ്യാപകരെ അവരുടെ വീടുകളിലെത്തിയാണ് ആദരിച്ചത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മുഹമ്മദ് മാസ്റ്റർക്ക് ഉപഹാരം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്തംഗം…

നേത്രദാന പക്ഷാചരണം: വെബിനാർ നടത്തി

കൽപ്പറ്റ : മുപ്പത്തി ആറാമത് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് വയനാട് ജില്ല ദേശീയ അന്ധതാനിവാരണ സമിതി നേത്ര ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കു വേണ്ടി വെബിനാർ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വെബിനാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.…

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്.…