വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ  പാലുകുന്ന്, മാതോത്‌ പൊയിൽ, കീഞ്ഞുകടവ് , ചെറുകാട്ടൂർ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (ചൊവ്വ)  രാവിലെ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (ചൊവ്വ)  രാവിലെ…

പുൽപ്പള്ളി ടൗണിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; മെഡിക്കൽ സ്റ്റാേറിന്റെ ചില്ലുകൾ തകർത്തു

പുൽപ്പള്ളി: ടൗണിലേക്ക് പഞ്ഞെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മെഡിക്കൽ സ്റ്റാേർ കൗണ്ടറിന്റെ ഗ്ലാസുകൾ തകർന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. സമീപത്ത് ജീവനക്കാർ പാർക്ക് ചെയ്തിതിരുന്ന സ്കൂട്ടറും മറിച്ചിട്ടു. ആളുകൾ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് കാട്ടുപന്നി ഓടി രക്ഷപ്പെട്ടു. ഹർത്താൽ ആയതിനാൽ ആളുകൾ ടൗണിൽ ഇല്ലാതിരുന്നത് ആശ്വാസമായി. പട്ടാപകൽ പോലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായതിൽ വ്യാപാരികളും ജനങ്ങളും ആശങ്കയിലാണ്.

കരുതിയിരിക്കാം, പേവിഷം അതിമാരകം: സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനം

കൽപ്പറ്റ: പേവിഷബാധക്കെതിരെയായ കരുതലിന് വിട്ടുവീഴ്ചയരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു സെപ്റ്റംബർ 28- ലോക പേവിഷബാധ ദിനം. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ്‌ (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ്‌- ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും…

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സ്ഥാപിക്കുന്ന കേന്ദ്രപദ്ധതി ഇപ്പാേൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് PM കൃഷി സിഞ്ചായി യോജന. _നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക, _ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, _ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, _ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, _കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര കൃഷി…

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്; 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (27.09.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115677 ആയി.…

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാട് അവസാനിപ്പിക്കണം: ടി സിദ്ദിഖ് എം എൽ എ

 കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നനിലപാട് അവസാനിപ്പിക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം എല്‍ എ. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുകയാണ്.അതിനൊന്നും ഒരു പരിഹാരം കാണാതെ കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ ആയി മോദിയുടെ സര്‍ക്കാര്‍ മാറിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

എം.എസ്.എസ്. ഉന്നത വിദ്യാഭ്യാസ കോപ്ലക്‌സിന് തറക്കല്ലിട്ടു

കൽപ്പറ്റ: ദേശീയതലത്തിൽ ഉയർന്ന ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യമേർ‌പ്പെടുത്തിയ സ്ഥാപനവും കാലോചിതമായ നൂതന കോഴ്‌സുകളിൽ പഠിക്കാനവസരവും ജില്ലയിൽ ഉറപ്പാക്കുന്നതിനായി മുസ്ലിം സര്വ്വീസ് സൊസൈറ്റി(എം.എസ്.എസ്) വിദ്യാഭ്യാസ കോംപ്ലക്‌സിന് സംസ്ഥാന പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് തറക്കല്ലിട്ടു. ഉന്നത പഠന സൗകര്യമുള്ള കോഴ്‌സുകളോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകളും തൊഴില്-മല്‌സര പരീക്ഷ പരിശീലനവും അധ്യാപക പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.       …

പ്രതീകാത്മിക പ്രതിഷേധവുമായി യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത്

തവിഞ്ഞാൽ: അപകടങ്ങൾ വിളിച്ചു വരുത്തുന്ന തലശ്ശേരി പതയിലെ ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെയുള്ള റോഡിൻ്റെ ശോചീനയവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ടും, ചൂണ്ടയിട്ടും പ്രതിഷേധിച്ചു. യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശരത് കുമാർ വാഴ നട്ടു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശിഖിൽ…

ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന രണ്ട് പേർ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പുള്ളിമാനെ വേട്ടയാടി കൊന്ന രണ്ട് പേർ അറസ്റ്റിൽ. വടുവഞ്ചാൽ കുന്നത്ത് അബ്ദുൽ മുജീബ് (43), അമ്പലവയൽ കുപ്പക്കൊല്ലി അമ്പാട്ടു കുടിയിൽ എ.എ അജി (42) എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുന്നു. തോക്ക് ഉപയോഗിച്ച് മാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി കാറിൽ കയറ്റി…