വേട്ടക്കായി മുത്തങ്ങ വനത്തില്‍ തോക്കുമായി പ്രവേശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ വനത്തില്‍ വേട്ടക്കായി നാടന്‍ തോക്കുമായി പ്രവേശിച്ച പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. എരുമാട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജു (43)വിനെയാണ് നീലഗിരി എസ് പി ആശിഷ് റാവത്ത് സസ്‌പെന്റ് ചെയ്തത്. തോക്കുമായി വനത്തില്‍ പ്രവേശിപ്പിച്ച സിജുവിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത് കേരള വനം വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നീട് മാവോയിസ്റ്റാകാമെന്ന നിഗമനത്തെ തുടര്‍ന്ന്…

പരിസ്ഥിതി പ്രശ്‌നോത്തരി: വിജയികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ പരിസ്ഥിതി പ്രശ്‌നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂളിലെ സ്വാതി ദര്‍ശ് ഒന്നാം സ്ഥാനവും, മൂലങ്കാവ് ജി.എച്ച്.എസ്.എസിലെ സി.ബി. വൈഗ…

ചുമര്‍ ചിത്ര രചന : എന്‍ട്രികള്‍ ക്ഷണിച്ചു

കൽപ്പറ്റ: ജില്ലയില്‍ ഐ സി ഡി എസ്‌ ദിനത്തിനോടനുബന്ധിച്ച് ''അമ്മയ്ക്കും കുഞ്ഞിനും കരുതലായി അങ്കണവാടികള്‍'' എന്ന ആശയം ഉള്‍കൊണ്ടുള്ള ചുമര്‍ ചിത്രങ്ങള്‍ ചെയ്യുന്നതിന് മിനിയേച്ചര്‍ സഹിതമുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.കളക്ടറേറ്റ് വളപ്പിലുള്ള ക്രെഷ് കെട്ടിടത്തിലെ ചുമരില്‍ അഞ്ച് മീറ്റര്‍ നീളത്തിലാണ് ചുമര്‍ ചിത്രം വരയ്ക്കാനുള്ളത്. ചുമര്‍ ചിത്ര രചനയ്ക്ക് വേണ്ട ആവിശ്യമായ സാധനങ്ങള്‍ സഹിതം പരമാവധി തുക…

വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം

കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കുന്നു. രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുളള മരുന്ന് നല്‍കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഇടവേളകളിലാണ് മരുന്ന് നല്‍കുക. ഒരു ഗുളിക…

എൻ. എൽ. സി ജില്ലാ കൺവെൻഷൻ നടത്തി.

പുല്‍പ്പള്ളി: എൻ. എൽ.സി ജില്ലാ കൺവെൻഷൻ കോ-ഓപ്പറേറ്റീവ് കോളേജില്‍ നടത്തി.  എന്‍സിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ടി ശശി അധ്യക്ഷത വഹിച്ചു.എന്‍ എല്‍ സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നാസര്‍ അത്താപാ  സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു ബ്ലോക്ക് പ്രസിഡണ്ട് ബാലന്‍ വൈസ് പ്രസിഡന്റ് പി ജി അനിരുദ്ധന്‍ എന്‍…

പാപ്ലശ്ശേരി ഇല്യാസ് മുസ്ലിയാർ (44) നിര്യാതനായി.

 പാപ്ലശ്ശേരി മഹല്ലിലെ ഇല്യാസ് മുസ്ലിയാർ ചേർക്കുന്നത് (44) നിര്യാതനായി. . ഭാര്യ ഖയറുന്നീസ – മക്കൾ – സവാദ്, ജുമാനാ ഹസിൻ , ഫിദാ ഫർസാന – മരുമകൻ – മുഹമ്മദ് ഷാഫി സഹോദരങ്ങൾ – സൈതലവി, ഖാലിദ് മൗലവി, മുഹമ്മദലി, അബ്ദുല്ല, സഹോദരി റുഖിയ. പടിഞ്ഞാറത്തറ കാപ്പുണ്ടി മഹല്ലിൽ പള്ളിയിൽ ജോലി ചെയ്തുവരികയായിരുന്നു.

വിളമ്പുകണ്ടം കണ്ണാടിപൊയിൽ ഉണ്ണി (67) നിര്യാതനായി.

വിളമ്പുകണ്ടം കണ്ണാടിപൊയിൽ ഉണ്ണി (67) നിര്യാതനായി.  ഭാര്യ ദേവി, മക്കൾ രജിത , രജിന മരുമക്കൾ  ജിനേഷ് , ശ്യംജിത്ത്. സംസ്കാരം നാളെ ( ഒക്ടോബർ 24 ) വീട്ടുവളപ്പിൽ .

വെറുപ്പിനെതിരെ സൗഹൃദ കേരളം’ ജില്ലാതല സന്ദേശപ്രചാരണ ഉദ്ഘാടനം നാളെ

വൈത്തിരി :  സാഹോദര്യവും, മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന സന്ദേശപ്രചാരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാളെ'  (ഞായര്‍) 10 മണിക്ക് മുട്ടിലിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നിർവഹിക്കും 'വെറുപ്പിനെതിരെ സൗഹൃദ കേരളം' എന്ന പ്രമേയത്തിലാണ് സന്ദേശ പ്രചാരണം സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ വിദ്വേഷ പ്രചാരണവും,…

എ പ്ലസ് നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 90 ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും, തുടര്‍ച്ചയായി നൂറ് ശതമാനം വിജയം ഉറപ്പാക്കി വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് യോഗ്യരാക്കിയ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളെയും ആദരിച്ചു. തിരുനെല്ലി ആശ്രമം ഹൈസ്‌കൂള്‍, നല്ലൂര്‍നാട് എ.എം.ആര്‍.എച്ച്.എസ്.എസ്, കല്‍പ്പറ്റ ജി.എം.ആര്‍.എച്ച്.എസ്, പൂക്കോട് ജി.എം.ആര്‍.എച്ച്.എസ്.എസ്, നൂല്‍പ്പുഴ ജി.എം.ആര്‍.എച്ച്.എസ് എന്നീ വിദ്യാലയങ്ങളെയാണ് ആദരിച്ചത്.…

പി.എം.എ വൈ – ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങള്‍ക്ക് വീട് ഉയരും

കൽപ്പറ്റ: ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ (പി.എം.എ.വൈ- ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍, 183 പട്ടികജാതി കുടുംബങ്ങള്‍, 182 ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍, 147 ജനറല്‍ വിഭാഗം എന്നിവര്‍ ഉള്‍പ്പെടുന്ന 1119 കുടുംബങ്ങള്‍ക്കു ഭവന നിര്‍മ്മാണ ധനസഹായം…