വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹരിതഗിരി, ഗൂഡലായിക്കുന്ന്, കൽപ്പറ്റ ടൗൺ, എമിലി എന്നീ പ്രദേശങ്ങളിൽ നാളെ (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുട്ടിൽ ടൗൺ, താഴെ മുട്ടിൽ, വിവേകാനന്ദ ഹോസ്പിറ്റൽ, കൈപ്പാണിമൂല, ഡബ്ല്യൂ.എം.ഒ കോളേജ് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ…

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ; തിയേറ്ററുകൾ തുറക്കാൻ തീരുമാനം, വിവാഹത്തിന് 50 പേർക്ക് വരെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും. വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങള്‍ തുറക്കാനും തീരുമാനമായി.ആറുമാസത്തിന് ശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. പകുതിപ്പേരെ മാത്രമായിരിക്കും തിയേറ്ററില്‍ പ്രവേശിപ്പിക്കാനാവുക. എസി പ്രവര്‍ത്തിപ്പിക്കാം. ഈ മാസം 18 മുതല്‍ കോളേജുകള്‍ പൂര്‍ണമായും തുറക്കും.…

ആയുർവേദ ആശുപത്രി പരിസരം വൃത്തിയാക്കി

  പയ്യമ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ എസ് പി. സി, എൻ സി. സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ചേർന്ന് പയ്യമ്പള്ളി ആയുർവേദ ആശുപത്രി പരിസരം വൃത്തിയാക്കി. ഹെഡ് മാസ്റ്റർ ഷാജു പി എ, പി ടി എ പ്രസിഡന്റ് ജോൺ പി. സി, സ്റ്റാഫ്‌ സെക്രട്ടറി ശശി…

സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനവും: ജില്ലയിലെ 25 വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി

കൽപ്പറ്റ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 25 വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. സമ്പൂർണ വെളിയിട വിസർജ്ജന മുക്തവും, മാലിന്യ നിർമാർജ്ജനം നല്ല രീതിയിൽ നടക്കുന്നതുമായ പഞ്ചായത്തുകൾക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. വില്ലേജ് അടിസ്ഥാനത്തിലാണ് ഇവ പ്രഖ്യാപിക്കുന്നത്. ശുചിത്വ മാലിന്യ പരിപാലന രംഗത്ത് കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മികച്ച പ്രവർത്തനം നടത്തുന്ന…

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

കൽപ്പറ്റ : ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:   തിരുനെല്ലി ഗ്രാമപഞ്ചായത്ത് 1…

പുതുശേരിക്കടവ് പെരുന്നാൾ കൊടിയേറി

പുതുശേരിക്കടവ്: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ കൊടിയേറി.  വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന   പ്രസംഗം, ആശീർവാദം. നാളെ രാവിലെ  പ്രഭാത പ്രാർത്ഥന, 8:30 ന്  വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണംതുടർന്ന്  നേർച്ചഭക്ഷണം, ലേലം, ആശീർവാദം എന്നിവക്ക്…

ക്വാറി കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അമ്പലവയൽ : അമ്പലവയൽ ആറാട്ടുപാറ ക്വാറി കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ഷിജേഷ് (31) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മുതൽ ഇയാളുടെ കാർ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ്…

ശിഹാബ് തങ്ങൾ എക്സലൻസി അവാർഡ് ദാനവും അനുസ്മരണവും നടത്തി

വെള്ളമുണ്ട: വിവിധ മത്സരങ്ങളിലെ വിജയികൾക്കും എസ് എസ് എൽ സി. +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ്, എം എസ് എഫ് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ നിർവ്വഹിച്ചു.അജിനാസ് പി…

കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടത്തി

കൽപ്പറ്റ: കേരള മദ്യനിരോധന സമിതി വയനാട് ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടത്തി. ഡോ. യൂസഫ് മുഹമദ് നദ് വി ഉദ്ഘാടനം ചെയ്യ്തു സി കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.ജി ശശി, ജോസ് പി.വി , വി ഡി രാജു, ഖാലിദ് ടി , പി.എ ജയിംസ് , ബാബു…