വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം; ഐ.എൻ.ടി.യു.സി

കാട്ടിക്കുളം: ജനവാസകേന്ദ്രങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മോട്ടോർ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നാടും കാടും വേർതിരിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയും സംരക്ഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കി കൊണ്ട് ശക്തമായ കമ്പിവേലികൾ സ്ഥാപിക്കണം. കാട്ടിക്കുളത്ത് ചേർന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂവളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കൽ, 16-ാം മൈൽ, കരിപ്പാലി, കാവുംമന്ദം, കുപ്പാടിത്തറ എന്നീ പ്രദേശങ്ങളിൽ നാളെ(തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

എടവക ഗ്രാമ പഞ്ചായത്ത്; സ്വച്ഛ് രഥയാത്രയും ശുചിത്വ സന്ദേശ മാരത്തോണും സംഘടിപ്പിച്ചു

എടവക: ക്ലീൻ ഗ്രീൻ എടവക സമ്പൂർണ ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച ശുചിത്വ വാരാചരണത്തിന്റെ രണ്ടാം ദിവസം ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ സ്വച്ഛ് രഥയാത്രയും ശുചിത്വ സന്ദേശ മാരത്തോണും സംഘടിപ്പിച്ചു. മാസ്സ്റ്റേഴ്സ് മാരത്തോൺ ദേശീയ ചാമ്പ്യൻ തോമസ് പള്ളിത്താഴത്ത് നയിച്ച മാരത്തോൺ കമ്മന കുരിശ്ശിങ്കലിൽ വെച്ച്…

സി പി ഐ എം തവിഞ്ഞാൽ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

തവിഞ്ഞാൽ : 23 -ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഒക്ടോബർ 27 ന് തവിഞ്ഞാൽ 44 ൽ വച്ച് നടക്കുന്ന തവിഞ്ഞാൽ ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതായി സംഘാടക സമിതി രൂപീകരിച്ചു. പരിപാടി ഏരിയകമ്മറ്റി അംഗം ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം വിജയിപ്പിക്കുന്നതിനായ് സക്കീർ ഹുസൈൻ കൺവീനറായും, സി ബേബി ചെയർമാനായും 51 അംഗ…

എട്ടുവയസുകാരൻ റിസോർട്ടിലെ പൂളിൽ വീണ് മരിച്ചു

വൈത്തിരി: വൈത്തിരിയിലെ റിസോർട്ടിലെ പൂളിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. കുന്നമംഗലം സ്വദേശി ജിൻഷാദിന്റെ മകൻ അമൽ ഷെഹ്സിൻ (8) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായാണ് പോലീസ് നൽകുന്ന വിവരം.

പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

നിരവില്‍പ്പുഴ: നിരവില്‍പ്പുഴ സ്‌കൂളിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മൊതക്കര ആലഞ്ചേരി ഉമേഷിന്റെയും വത്സലയുടെയും മകന്‍ അതുല്‍ (21) ആണ് ഒഴുക്കില്‍പെട്ട് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളമുണ്ടയില്‍ നിന്നും നിരവില്‍പ്പുഴയിലെ അമ്മയുടെ വീടിലെത്തിയ അതുല്‍ ഇന്ന് ഉച്ചയോടെ കുളിക്കാനായി പുഴയില്‍ പോയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി ഡോ. ഷാനവാസ്‌ പള്ളിയാൽ തിരഞ്ഞെടുക്കപ്പെട്ടു

മേപ്പാടി : കേരള ആരോഗ്യ സർവ്വകലാശാലയുടെ സെനറ്റ് അംഗമായി ഡോ. ഷാനവാസ്‌ പള്ളിയാൽ തിരഞ്ഞെടുക്കപ്പെട്ടു. ഡിഎം വിംസ് മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം പ്രാെഫസറാണ്. കേരളത്തിലെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഏക അധ്യാപക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാൽ, അലി പള്ളിയാൽ സൈനബ ദമ്പതിമാരുടെ മകനും ഡി എം വിംസിലെ അസിസ്റ്റന്റ് ജനറൽ മാനേജറുമാണ്.…

വയനാട് ജില്ലയില്‍ 366 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.51

വയനാട് ജില്ലയില്‍ ഇന്ന് (03.10.21) 366 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 674 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.51 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118093 ആയി. 112603…

വാളാട് അറിവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ

വാളാട് : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ജന്മദിനത്തിൽ വാളാട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണവും പുത്തൂർ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാന്റ് നെതിരെ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കോവിഡിന്റെ തുടക്കത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ സമയത്ത് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് കമ്പനി പേപ്പർ വർക്കുകൾ നടത്തുകയും നിജസ്ഥിതി മനസ്സിലാക്കിയ…

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാടിന് അഭിമാന നേട്ടം

കൽപ്പറ്റ : തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് അഭിമാന നേട്ടം. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തിൽ, ചരിത്രത്തിൽ ആദ്യമായി വയനാട് മൂന്നാം സ്ഥാനം നേടി. ഒക്ടോബർ 29 മുതൽ പൂനയിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അമൽജിത്ത്, അനു ദീപ് നമ്പ്യാർ, ക്രിസ്റ്റോം ജോബി, ഡി വിനജോയി, നിയ സെബാസ്റ്റ്യൻ…