വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 16-ാം മൈൽ, കരിപ്പാലി, താഴെയിടം എന്നീ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; യുവാവിനെതിരെ കേസെടുത്തു

കൽപ്പറ്റ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. കൽപ്പറ്റ ഗൂഡലായിക്കുന്ന് പ്രശാന്താണ് വീടിനോട് ചേർന്ന് കഞ്ചാവ് ചെടി നട്ടു വളർത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്.ഐ ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്.

കൃഷ്ണ പ്രസാദിനെ അറസ്റ്റ് ചെയ്ത സംഭവം; സി പി ഐ (എം) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കൽപ്പറ്റ: ഉത്തർപ്രദേശിലെ കർഷക വേട്ടയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ യു പി ഭവന് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കിസാൻ സഭ അഖിലേന്ത്യ ട്രഷററും സി പി ഐ (എം) വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കൃഷ്ണ പ്രസാദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കാർഷികമേഖലയിൽ കൊണ്ടുവന്ന ബിൽ തികച്ചും ജനവിരുദ്ധമാണ്.…

പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

മാനന്തവാടി: പിലാക്കാവിൽ പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം നടത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിലാക്കാവ് കല്ലിങ്കൽ നിഖിൽ (27)നെയാണ് പിടികൂടിയത്. രാവിലെ 11മണിയോടെ പിലാക്കാവിൽ 5 വയസായ കുട്ടിയെയും മാതാവിനെയുമാണ് കത്തിയുമായെത്തി ആക്രമിച്ച് മോഷണ ശ്രമം നടത്തിയത്. പ്രതി അഞ്ച് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും കുട്ടി ഒച്ചവെച്ചതിനെ തുടർന്ന്…

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം 1134,തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്.…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ജില്ലയിലെത്തും

കൽപ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ (ചാെവ്വ) വൈകീട്ട് 8.30 ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6 ന് രാവിലെ 10 ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15 ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30 ന്…

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (04.10.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 656 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118198…

ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കീഴിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ 11 കോടിയുടെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജില്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അവലോകന യോഗം ജില്ലാ…

യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം ജന.സെക്രട്ടറി വിജയൻ കൂവണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ സെക്രട്ടറി ദിലീപ് കണിയാരം, യുവമോർച്ച മണ്ഡലം പ്രസിഡണ്ട്…

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത വികസനം; രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ നിലമ്പൂർ-നഞ്ചൻകോട് പാതയടക്കമുള്ള സ്വപ്ന പദ്ധതികളിൽ കാര്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ,രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു രാഹുൽ ഗാന്ധി എംപി പാർലമെന്റിൽ ഉന്നയിച്ച സ്വപ്ന പദ്ധതിയാണ് നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ. റെയിൽവെ വികസനം ഒരു നാടിന്റെ സാമ്പത്തിക സാമൂഹികവുമായ വികസനം സാധ്യമാകും…