വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാം മൈല്‍, കരിപ്പാലി, പുതുശ്ശേരിക്കടവ്, ചെന്നലോട് ഭാഗങ്ങളില്‍ നാളെ (ബുധൻ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം, ചേലൂർ, ബേഗൂർ, അനന്തോത്ത് കുന്ന് എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട…

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ഡൽഹിയിൽ കഴിഞ്ഞ ഒമ്പത് മാസമായി നടന്നു വരുന്ന ദേശീയ കർഷകപ്രക്ഷോഭത്തിന് പിന്തുണയായി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ നേതൃത്വത്തിൽ ഇതിൽ ഇതിൽ വിവിധ സമര പരിപാടികൾ നടന്നുവരികയാണ്. ഒക്ടോബർ 9ന് വയനാട്ടിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച ജില്ലാ കൺവെൻഷനും സെമിനാറിന്റെയും ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. കൽപ്പറ്റയിൽ നഗരസഭ ചെയർമാൻ മുജീബ്…

ട്രൈബല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കം

കൽപ്പറ്റ: ട്രൈബല്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി. സ് കൂളില്‍ വെച്ച് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്നവല്ലി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍.രേണുക മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി ട്രൈബല്‍…

സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകാൻ ആവിഷ്‌കരിച്ച കെ- ഫോൺ പദ്ധതി ഈ വർഷം പൂർത്തിയാകും; മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകാൻ ആവിഷ്‌കരിച്ച കെ- ഫോൺ പദ്ധതി ഈ വർഷം പൂർത്തിയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 7389 സർക്കാർ സ്ഥാപനത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചു. 30,000 ഓഫീസ്‌, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, എട്ടു ലക്ഷം കെഎസ്ഇബി പോൾ എന്നിവയുടെ സർവേ പൂർത്തിയായി. 375…

ക്ലീൻ ഗ്രീൻ എടവകയജ്ഞം പാഴ് വസ്തു നിർമിതി പ്രദർശനം സംഘടിപ്പിച്ചു

എടവക : ക്ലീൻ ഗ്രീൻ എടവകയജ്ഞത്തിന്റെയും ആ സാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി നടന്നു വരുന്ന ശുചിത്വ വാരാചരണത്തിന്റെ നാലാം ദിവസം പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ഉല്പന്നങ്ങളുടെ പ്രദർശനം പഞ്ചായത്ത് ഓഫീസ്സ് പരിസരത്ത് സംഘടിപ്പിച്ചു. പ്രസിഡണ്ട് എച്ച്‌ ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദേശീയ പ്രവർത്തി പരിചയ മത്സരത്തിൽ തനതു കളിപ്പാട്ട നിർമാണ…

തൃശ്ശിലേരി പെരുന്നാൾ സൗഹാർദം നാടിന് മാതൃക: മലബാർ ഭദ്രാസനാധിപൻ

മാനന്തവാടി: ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സംഗമ സ്ഥാനമായ തൃശ്ശിലേരിയുടെ തൃശ്ശിലേരിയുടെ മത സൗഹാർദം ലോകത്തിന് മാതൃകയാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ11 ദിവസം നീണ്ടു നിന്ന തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് നടന്ന സർവ്വമതസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ബസേലിയൻ പ്രതിഭാ പുരസ് കാരം വനിതാ…

ജില്ലയില്‍ 888 കോടി രൂപ കാര്‍ഷിക വായ്പ നല്‍കി

കൽപ്പറ്റ : 2021 -22 സാമ്പത്തിക വര്‍ഷത്തിന്റെ് ആദ്യപാദത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കര്‍ഷകര്‍ക്ക് 888 കോടി രൂപ അനുവദിച്ചതായി ബാങ്ക് അവലോകന സമിതി യോഗം വിലയിരുത്തി. കൂടാതെ 213 കോടി രൂപ സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയ്ക്കും 72 കോടി രൂപ ഭവന -വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്കും നല്‍കിയിട്ടുണ്ട്.…

കർഷകരെ കൊല ചെയ്തതിൽ ഹരിതസേന പ്രതിഷേധിച്ചു

മാനന്തവാടി : 10 മാസത്തിലേറെയായി ഭാരത സിരാകേന്ദ്രത്തിന്റെ മൂക്കിന് മുന്നിൽ നടക്കുന്ന കർഷക സമരത്തേ അധിക്ഷേപിക്കുകയും സമര പോരാളികള നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത നടപടിയിൽ മാനന്തവാടി ഗാന്ധി പ്രതിമക്കു മുന്നിൽ ഹരിത സേന പ്രതിഷേധിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളം പോലെയുളളയിടങ്ങളിൽ ഭക്ഷണ സാധനമെത്തണമെങ്കിൽ വടക്കേയിന്ത്യൻ കനിയണമെന്നിരിക്കെ കർഷക സമൂഹത്തോട് ഐക്യപ്പെടുവാൻ കേരള സമൂഹം തയ്യാറാകണം. കുത്തകമുതലാളിമാരുടെ…

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 276 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118488 ആയി.…

ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വാഹനങ്ങളും, ടാക്‌സി കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും; റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍

കല്‍പ്പറ്റ: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന വൈത്തിരി താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും മറ്റ് കുട്ടികളെ കൊണ്ടുപോകുന്ന ടാക്‌സി കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തും. അതിനാല്‍ സ്‌കൂള്‍ അധികൃതര്‍ 11, 12, 13 തീയതികളില്‍ (11ന്…