വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണിയൻകോട് അമ്പലം പരിസരം , മാടകുന്ന് കോളനി എന്നീ ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16-ാം മൈൽ, കരിപ്പാലി , പുതുശ്ശേരിക്കടവ്, മഞ്ഞൂറ, കോട്ടക്കുന്ന് ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ,…

മുട്ടില്‍ മരംമുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ എം.കെ സമീറിന് സ്ഥലം മാറ്റം

കൽപ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ വാളയാറിലേയ്ക്കാണ് മാറ്റിയത്. സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം. മുട്ടിലിൽ നിന്ന് കടത്തിയ മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സമീർ. പ്രതികള്‍ കടത്തിയ  ഈട്ടിത്തടി എറണാകുളത്ത് നിന്നാണ്  സമീർ പിടികൂടിയത്.  കേസന്വേഷണം നടത്തിയിരുന്ന ഡി.വൈ.എസ്.പി.യെയും ഈ…

മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

കല്‍പ്പറ്റ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനപരമായി ഉത്തരവാദിത്വമുള്ള കേന്ദ സര്‍ക്കാറിലെ ഒരു മന്ത്രിപുത്രന്‍ തന്നെ പ്രകോപനത്തിന് പരസ്യമായി തിരികൊളുത്തി കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കൊലപാതകം നടത്തിയ ഭീകരതക്കെതിരെ മഹിളാ…

സൈക്ലിംഗ് താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ: തൊടുപുഴയില്‍ വെച്ച് നടന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് വയനാട് സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍ നിന്നും ഏഴ് പേര്‍ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 29 മുതല്‍ പൂനെയില്‍ വെച്ചാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരത്ത്…

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. രാഹുല്‍ഗാന്ധി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് 3 യുടെ 2021-2022 ലെ ബാച്ച് 1 ല്‍ ഉള്‍പ്പെടുത്തിയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏട്ടു റോഡുകളുടെ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന…

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്.…

മുൻഗണനാ റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി സ്വീകരിക്കും

കൽപ്പറ്റ: അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നതിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടികൾ കർശനമാക്കി.ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമായിരിക്കും ഇവർക്കെതിരെ നടപടി സ്വീകരിക്കുക. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷൻകാര്‍ തുടങ്ങിയവർ മുൻഗണനാ കാർഡുകൾ കൈവശം വെയ്ക്കാൻ പാടുള്ളല്ല.ആദായ നികുതി ഒടുക്കുന്നവര്‍,…

മുത്തങ്ങയില്‍ ഗവര്‍ണർ ആനയൂട്ട് നടത്തി

വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വനം-വന്യജീവി വകുപ്പിന്റെ ആന പരിശീന കേന്ദ്രം സന്ദര്‍ശിക്കുകയും ഇവിടെ ആനയൂട്ട് നടത്തുകയും ചെയ്തു. പരിശീന കേന്ദ്രത്തിലെ കുങ്കിയാനകളായ പഴയ വടക്കനാട് കൊമ്പന്‍ വിക്രം, പിടിയാന സുന്ദരി, കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്കാണ് ഗവര്‍ണര്‍ ആനയൂട്ട് നടത്തിയത്. കരിമ്പ്, പഴം…

വയനാട് ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96

കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന് (06.10.21) 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 735 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കല്‍പ്പറ്റ അമൃദ് സന്ദർശിച്ചു

കൽപ്പറ്റ: തൊഴി്ല്‍രഹിതരായ പട്ടികവര്‍ഗക്കാരുടെ നൈപുണിക വികസനവും തൊഴില്‍ പരിശീലനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ ഡവലപ്‌മെന്റ് (അമൃദ്) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. നാലു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ 10.15 നാണ് ജില്ലയിലെ ആദ്യ സന്ദര്‍ശന കേന്ദ്രമായ അമൃദിലെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍…