വയനാടിൻ്റെ കലാ-സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ജോസ് പാറ്റാനി (65) ഓർമ്മയായി

കൽപ്പറ്റ: വയനാടിൻ്റെ കലാ-സാഹിത്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ജോസ് പാറ്റാനി (65) ഓർമ്മയായി. അർബുദ രോഗബാധിതനായി ബാഗ്ലൂരിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. കൈരളി ആർട്ടിസ്റ്റ്സ് ആന്റ് ലിറ്ററേറ്റേഴ്സ് അസോസിയേഷൻ്റെ (കല) വയനാട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു. കവിതാ സമാഹാരങ്ങളും കഥാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളുടെ രചയിതാവുമാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ…

പുള്ളിമാനെ വേട്ടയാടി കൊന്ന സംഭവം; രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

പുല്‍പ്പള്ളി: ചാമപ്പാറയില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന സംഭവത്തില്‍ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സീതാമൗണ്ട് തട്ടുപുരക്കൽ വിനീഷ് (43), ശശിമല പൊയ്കയില്‍ സുരേഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 6നാണ് വിനീഷിന്റെ കൃഷിയിടത്തില്‍ എത്തിയ പുള്ളിമാനെ വേട്ടയാടിയത്. തുടര്‍ന്ന് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ്…

ക്ലീൻ ഗ്രീൻ എടവക ശുചിത്വ വാരാചരണം സമാപിച്ചു

എടവക : ക്ലീൻ ഗ്രീൻ എടവകയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച ശുചിത്വ വാരാചരണ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ജനപ്രതിനിധികളെ ആദരിച്ചു. …

ജില്ലയില്‍ 389 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.18

വയനാട് ജില്ലയില്‍ ഇന്ന് (08.10.21) 389 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.18 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119654 ആയി.…

വയനാട് ഡെപ്യൂട്ടി കലക്ടർ കെ അജീഷിന് കെ എ എസ് പരീക്ഷയിൽ രണ്ടാം റാങ്ക്

 കൽപ്പറ്റ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ എ എസ്) രണ്ടാം റാങ്ക് നേടി വയനാട് ഡെപ്യൂട്ടി കലക്ടർ കെ അജീഷ്. ജില്ലാ കലക്ടർ എ. ഗീത കലക്ടറേറ്റിൽ വെച്ച് അദ്ദേഹത്തെ അനുമോദിച്ചു.

പ്ലസ് വൺ സീറ്റ് അപര്യപ്തത; കെ എസ് യു കലക്ട്രേറ്റ് മാർച്ച് നടത്തി

കൽപ്പറ്റ: ജില്ലയിലെ പത്താംതരം പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ സീറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും അനാസ്ഥയിൽ പ്രതിക്ഷേധിച്ചു കൊണ്ടും തുടർപഠന മുടങ്ങി തെരുവിലിറക്കപ്പെട്ട വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ എസ് യു ജില്ലാ കമ്മറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി. കെ എസ് യു സംസ്ഥാന സെക്രട്ടറി അഡ്വ:…

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്യാമ്പ് ആരംഭിച്ചു

വെള്ളമുണ്ട: ഫുള്‍ എ പ്ലസ് നേടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര ദീപം ഗ്രന്ഥാലയം പ്രത്യേക പരീശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബ്ലോക്ക് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. എസ്എസ്‌കെ ഡി.പി.ഒ പി.ജെ ബി.നോഷ് മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ മുഹമ്മദ് അലി, എന്‍.സി പ്രശാന്ത് പി.സ സിമി, കെ.ആര്‍ ഷിജു, കെ.കെ കാവ്യാഞ്ജലി,…

റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ പെരുവഴിയിലായി ജൈസനും കുടുംബവും

മാനന്തവാടി : റവന്യൂ താലൂക്ക്  സർവേയർ ഭൂമി അളക്കാതെ വീട് ഉൾപ്പെടെയുള്ള ഭൂമി സർക്കാർ ഭൂമിയായി റിപ്പോർട്ട് നൽകിയതോടെ പെരുവഴിയിലായി കുടുംബം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഈ നിർധന കുടുംബത്തിന് 13 വർഷം മുൻപ് വീട് അനുവദിച്ചത്. ഈ സ്ഥലത്താണ് ഇപ്പോൾ യാത്രയൊരു വിധ പരിശോധനയും നടത്താതെ റവന്യൂ ഭൂമിയായി ചിത്രീകരിക്കുന്നതെന്ന് കുടുംബം പത്ര സമ്മേളനത്തിൽ…

ജനാധിപത്യ സമരങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ഭരണകൂടത്തിന് സാധിക്കില്ല: പി.പി ആലി

കൽപ്പറ്റ: ജനാധിപത്യ രാജ്യത്തിൽ ജനകീയ സമരങ്ങളെ വെല്ലുവിളിച്ചും അടിച്ചമർത്തിയും മുന്നോട്ട് പോകാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി പറഞ്ഞു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ നടത്തുന്ന അവകാശ പ്രക്ഷോഭങ്ങൾ ഈ നാടിൻ്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്നും സ്റ്റേറ്റ് എപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ…

നിരൂർ ശിവക്ഷേത്രത്തിൽ മോഷണം

കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരൂർ ശിവക്ഷേത്രത്തിൽ മോഷണം. സ്വർണവും വെള്ളിയും പണവും അപഹരിച്ചു. പ്രധാന കവാടം മുതലുള്ള പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. ഭണ്ഡാരത്തിലെ പണവും ക്ഷേത്രത്തിനകത്തെ ആഭരണങ്ങളുമാണ് കവർച്ച നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.