കടയിൽ സൂക്ഷിച്ച നിരോധിത ലഹരി മിശ്രിത ഉൽപ്പന്നങ്ങൾ പിടികൂടി

കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ലിയോ ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിക്കുന്ന കുഴിക്കാട് സ്റ്റേഷനറി ആന്റ് വെജിറ്റബിൾസ് എന്ന കടയിൽ നടത്തിയ പരിശോധനയിൽ നിരോധിത ലഹരി മിശ്രിത ഉൽപ്പന്നങ്ങൾ പിടികൂടി. 42 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. കടയുടമ കൽപ്പറ്റ ചുഴലി കുഴിക്കാട്ടിൽ കെ.എ റഫീഖ് (37) നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോലീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ…

നിരൂർ ശിവക്ഷേത്രത്തിലെ മോഷണം; മോഷ്ടാവ് പിടിയിൽ

കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരൂർ ശിവക്ഷേത്രത്തിലെ മോഷണ കേസ് പ്രതി പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി ഇജിലാൽ എന്ന അർജുൻ ആണ് പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. സമാന രീതിയിൽ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും കവർച്ച നടത്തിയിട്ടുണ്ട്. നിരൂർ ക്ഷേത്രത്തിൽ നിന്നും പണം മാത്രമാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.പ്രധാന കവാടം മുതലുള്ള പൂട്ടുകൾ…

വയനാട്ടിൽ സ്ഥിതി ദയനീയം കോരന് കഞ്ഞി കുമ്പിളിൽ തന്നെ: ബിജെപി

കൽപ്പറ്റ: വയനാട്ടിലെ സാധാരണക്കാരന്റെ സ്ഥിതി വളരെ ദയനീയമാണെന്നും കോരന് ഇന്നും കഞ്ഞി കുമ്പിളിൽ തന്നെയാണെന്നും ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ. ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി. മധു ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ച വനം കൊള്ള നടന്നത് വയനാട്ടിലാണ് പ്രകൃതിയെ തന്നെ മുച്ചൂടും മുടിച്ച സംഭവത്തിൽ…

അകമനച്ചാൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ദ്വാരക : എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാൽ വാർഡിലെ അകമനച്ചാൽ അങ്കണവാടിയ്ക്കായി നിർമിച്ച പുതിയ കെട്ടിടം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ ആർ. കേളു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്. ബി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആ വശ്യമായ സ്ഥലം നൽകിയ ദ്വാരക എഫ്.സി.സി കോൺവെന്റ് മദർ പാവനയെയും…

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്.…

പി.ആർ.ഡിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

കൽപ്പറ്റ: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾ സിഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്ക് വഴി ഒക്ടോബർ 17നകം അപേക്ഷിക്കണം. ബയോഡാറ്റ,…

ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള എട്ട് ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:   കൽപ്പറ്റ നഗരസഭ 6 –…

വീട്ടിലൊരു ലാബ് പദ്ധതിയുമായി വാളൽ യു.പി. സ്കൂൾ

കോട്ടത്തറ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ്.എസ്. കെ. നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള ശാസ്ത്ര വിഷയങ്ങളിലുള്ള ശില്പശാല “വീട്ടിലൊരു ലാബ്” എന്ന പേരിൽ വാളൽ യു. പി. സ്കൂളിൽ സംഘടിപ്പിച്ചു. എൽ.പി, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി സയൻസ് സാമൂഹ്യം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരിശീലനം നടത്തിയത്. ലാബ് ഉപകരണങ്ങൾ പരിചയപ്പെടൽ, ശാസ്ത്ര ലഘുപരീക്ഷണങ്ങൾ,…

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119972 ആയി.…

“തിരുനബി: സത്യം , സ്നേഹം, സദ് വിചാരം”; എസ്.വൈ.എസ്. റബീഅ് കാമ്പയിനിന് ജില്ലയിൽ പ്രൗഡാരംഭം

കമ്പളക്കാട് : പ്രവാചകർ മുഹമ്മദ് നബിയുടെ പിറവിക്ക് സാക്ഷിയായ റബീഉൽ അവ്വൽ മാസത്തിൽ സുന്നി യുവജന സംഘം ആചരിക്കുന്ന റബീഅ് കാമ്പയിനിന് ജില്ലയിൽ പ്രൗഡാരംഭം. കമ്പളക്കാട്  പള്ളിമുക്ക് മുല്ലഹാജി മദ്റസയിൽ പരിപാടി സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാർ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു കെ കെ അഹ്‌മദ്‌…