അന്താരാഷ്ട ബാലികാ ദിനാചരണം ഇന്ന് ; പെൺകുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്യും

കൽപ്പറ്റ: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട ബാലികാ ദിനാചരണം നടത്തുന്നു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് ( തിങ്കൾ) രാവിലെ 10 ന് കളക്ട്രേറ്റിൽ  ജില്ലാ കളക്ടർ എ.ഗീത നിർവഹിക്കും. ബാലികദിനത്തോടനുബന്ധിച്ചു ഇന്ന് ജനിക്കുന്ന പെൺകുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്യും. സിവിൽസ്റ്റേഷൻ, പനമരം ബസ് സ്റ്റാൻഡ്, മാനന്തവാടി ഗാന്ധിപാർക്ക് എന്നിവിടങ്ങളിൽ വനിതാ ശിശുവികസന…

ഡീസൽ വിലയും നൂറിലേക്ക്, പ്രതിഷേധിക്കുക; ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കൽപ്പറ്റ: ഡീസൽ വില നൂറിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 'ഡീസൽ വിലയും നൂറിലേക്ക്, പ്രതിഷേധിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. യൂണിറ്റ് കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. മക്കിയാട് നടന്ന പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.…

അബു (ലുലു ബാബു) നിര്യാതനായി

പുതുശേരിക്കടവ്: രാഷ്ട്രിയ, സാമൂഹിക, ബിസിനസ് രംഗത്ത് സജീവ സാനിധ്യമായിരുന്ന പുതുശേരിക്കടവ് പുത്തൻപുര അബു (76, ലുലു ബാബു) നിര്യാതനായി. ഭാര്യ. ആയിഷ മക്കൾ :സഫൂറ ,മുജീബ്, നിസാർ, നജ്മത്ത്, നൗഫൽ, മരുമക്കൾ: നാസർ, സലാം, ഷമീന, മുഫ്സില, നസീബ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പോളിടെക്നിക് ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

ജി.യു.പി.എസ് എരുമകൊല്ലിക്ക് സ്ഥലവും, പുതിയ കെട്ടിടവും യാഥാര്‍ത്ഥ്യമാക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ജി.യു.പി.എസ് എരുമകൊല്ലി. ചെമ്പ്രമലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളാണ് തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഏക ആശ്രയം. എന്നാല്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണിയും, രൂക്ഷമായ വന്യമൃഗശല്യവും കാരണം ഈ സ്ഥലത്ത് സ്‌കൂള്‍ തുടര്‍ന്ന് പ്രര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗ ശല്യം കാരണം തന്നെ ഇവിടെ…

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 1639,തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര…

ഓട്ടോ സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി: പരാതി കൊടുത്താൽ 7500 രൂപ പിഴ

കോഴിക്കോട്: സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്. യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ…

കർഷക സമരം: ഓരോ ജനാധിപത്യ വിശ്വാസിയും വിശ്രമമില്ലാതെ പോരാടാൻ സമയമായി; അഡ്വ. പ്രശാന്ത് ഭൂഷൺ

കൽപ്പറ്റ : രാജ്യത്തെ തന്നെ തകർക്കുന്ന, രാജ്യത്തിന്റെ സംസ്കാരത്തെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും അപകടത്തിലാക്കുന്ന ഭരണമാണ് മോദി സർക്കാർ നടത്തുന്നതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. കർഷകർ ആരംഭിച്ച പ്രക്ഷോഭം മൂന്നു നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് മാത്രം ആവശ്യപ്പെട്ടാണ് തുടങ്ങിയതെങ്കിലും 10 മാസം കൊണ്ട് അതൊരു രണ്ടാം സ്വാതന്ത്ര്യ സമരമായി വികസിച്ചിട്ടുണ്ടെന്നും, ഇനി കയ്യുംകെട്ടി ഇരിക്കാതെ ഓരോ…

കണ്ണീരണിഞ്ഞ പാടത്ത് വി ഫാമിൽ പ്രതിക്ഷയർപ്പിച്ച് വയനാടൻ ജനത

പൂതാടി : വിളവിറക്കാൻ കർഷകനും, വിള കൊയ്യാൻ വന്യമൃഗങ്ങളും പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവശ്ചവംപ്പോൽ ജീവിക്കുന്ന കർഷകർക്ക് പ്രതീക്ഷയുടെ പുതു നാമ്പുകൾ പകർന്നു നൽകിക്കൊണ്ട് വി. ഫാം പഞ്ചായത്തുതല കൺവെൻഷനുകൾക്ക് പ്രാരംഭമായി പൂതാടി പഞ്ചായത്തിലെ മാതമംഗലത്ത് തുടക്കമായി. ഒരായുസ്സു മുഴുവൻ മണ്ണിലധ്വാനിച്ച് വിയർപ്പൊഴുക്കി ഉണ്ടാക്കിയതത്രയും കാട്ടുമൃഗങ്ങൾ ഉഴുതു മറിക്കുന്നതു നോക്കി നെടു വീർപ്പിടുന്ന കർഷക ജനതയുടെ നേർചിത്രങ്ങളാണ്…

ഗുരുപിതാമഹന്‍മാരെ ആദരിച്ചു

മാനന്തവാടി: മോദിജിയുടെ 71 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായ്  മാനന്തവാടി നിയോജക മണ്ഡലം ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധതൊഴില്‍ മേഖലയില്‍ നിന്നും വിശ്രമ ജീവിതത്തിലേക്ക് മാറിയ പ്രൗഢന്‍മാരായ ഗുരുപിതാമഹന്‍മാരെ ആദരിച്ചു. പരിപാടിയില്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നും ആദരവ് സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നവര്‍ അവരുടെ ജീവിതാനുഭവങ്ങളും പരമ്പരാഗത തൊഴില്‍ നൈപുണ്യവും പങ്ക് വെക്കുകയുണ്ടായ്. പരിപാടി ഒബിസി മോര്‍ച്ച ജില്ലാ…