കല്ലോടിയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച വ്യാപാരി പിടിയിൽ

മാലിന്യം കത്തിച്ച വ്യാപാരസ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി എടവക: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വ്യാപാര സ്ഥാപനത്തില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിഴയീടാക്കി.  പ്ലാസ്റ്റിക്  മാലിന്യം കത്തിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കല്ലോടി ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. സ്ഥാപന ഉടമയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കി.  പൊതു സ്ഥലത്തോ…

വൈത്തിരി ടൗണിൽ അക്രമാസക്തമായ തെരുവ് നായ കൂട്ടം നാല് പേരെ കടിച്ച് ആക്രമിച്ചു

വൈത്തിരിയിൽ തെരുവുനായ ശല്യം രൂക്ഷം; 4 പേർക്ക് കടിയേറ്റു. വൈത്തിരി: വൈത്തിരി ടൗണിലെ തെരുവുനായകൾ അക്രമാസക്തമാകുന്നു. ഇന്നലെ മാത്രം നായ്ക്കളുടെ കടിയേറ്റത് നാലു പേർക്കാണ്. വൈത്തിരി സ്വദേശികളായ സൗദ, ജസ്‌ന, അശ്വതി, ആറാം മൈൽ  സ്വദേശി അൻഷിഫ് എന്നിവരെയാണ് നായ  കടിച്ചത്. നാലു പേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ രണ്ടു പേരെയും…

പൂതാടിയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വിട്ടമ്മയ്ക്ക് പരിക്കേറ്റു.

പൂതാടി : ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വിട്ടമ്മയ്ക്ക് പരിക്കേറ്റു. പൂതാടി പഞ്ചായത്തിന്റെ പുഞ്ചക്കുന്ന് കാവുംപുറത്ത് ഷനലേഷിന്റെ ഭാര്യ സീത (48) ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപത്തെ തെങ്ങ് അടിയോടെ കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.…

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, എട്ടുകയം, വീട്ടിപ്പുര, ചിറ്റാലൂർകുന്ന്, കാവാം, നെല്ലിയമ്പം എന്നിവിടങ്ങളിൽ നാളെ (ബുധൻ ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയീസ് മൗണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെയും ആലക്കണ്ടി, ബപ്പനം, അയിരൂര്‍, കാപ്പിക്കളം,…

ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ അനുമോദിച്ചു

ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ അനുമോദിച്ചു കല്‍പ്പറ്റ: കെ എ എസ് പരീക്ഷ സ്ട്രീം മൂന്നിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് ജില്ലാ കമ്മറ്റി ആദരിച്ചു. സിംഗേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍, സെക്രട്ടറി സലാം കല്‍പ്പറ്റ, ജയന്‍ കോണിക്ക, പി പി ശെല്‍വരാജ്, വിജയന്‍ മാസ്റ്റര്‍,…

ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ

പ്രചാരണം അടിസ്ഥാനരഹിതമെന്ന്കൽപറ്റ: ജില്ല ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ പ്രവർത്തനമാരഭിച്ച സംഘത്തിൽ 2016 ആഗസ്റ്റ് മുതൽ പി.വി. അജിത്ത് ആയിരുന്നു സെക്രട്ടറി. 2020 മാർച്ച് 23 മുതൽ ലോക്ഡൗണിൽ കടകൾ അടച്ചശേഷം ബ്രാഞ്ചുകളിൽ നിന്ന് വന്ന പണം ബാങ്കിൽ അടക്കാതെ ഇദ്ദേഹം കൈവശം വെച്ചു. 2020 മേയിൽ…

സി.പി.എം നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടി.

സി.പി.എം നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടി.  ബത്തേരി: വയനാട്ടിലെലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ജില്ല ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇതേ തുടർന്ന് സെക്രട്ടറിയെ ഭരണ സമിതി പുറത്താക്കി 23 ലക്ഷത്തോളം തട്ടിയതായിട്ടാണ് പ്രാഥമിക വിവരം.   ബത്തേരിയിലാണ് സംഘത്തിൻ്റെ ആസ്ഥാനം. ലോട്ടറി ബോർഡിൽ നിന്നും…

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 1178,എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 1178,എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര…

അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കണം

കൽപ്പറ്റ: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ ഒക്‌ടോബര്‍ 14, 15, 17 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രസ്തുത സ്ഥാപന മേധാവികള്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി യില്ലാതെ അവധിയില്‍ പ്രവേശിക്കാനും പാടില്ല.