എംപ്ലോയ്‌മെൻ്റ് രജിസ്ട്രേഷൻ പുതുക്കാം

എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചുകളിൽ 2000 ജനുവരി മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത (ഐഡൻ്റിറ്റി കാർഡിൽ 10/1999 മുതൽ 6/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ സീനിയോറിറ്റി പുന:സ്ഥാപിക്കാവുന്നതാണ്. എംപ്ലോയ്‌മെൻ്റ് ഓഫീസ് മുഖേന ജോലി ലഭിച്ച് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയാത്തവർക്കും, ഈ കാലയളവിൽ…

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ എൻ. പി . സി, ഐ സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ്‌ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ എൻ. പി . സി (ന്യൂട്രീഷൻ ആന്റ് പേരന്റിംഗ് ക്ലിനിക് ) ഐ സി.ഡി.എസ് ഓഫീസുകളിലേക്ക്   ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ് സി ന്യൂട്രീഷൻ, ഫുഡ് സയൻസ്,ഫുഡ് ന്യൂട്രീഷൻ ക്ലിനിക്, ന്യൂട്രീഷൻ. ഹോസ്പിറ്റൽ എക്സ്പീരിയൻസ്, ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷണൽ അസസ്മെന്റ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്,പ്രെഗ്‌നന്‍സി…

മാനന്തവാടി ബോണ്ട്‌ ബസ്സിലെ യാത്രക്കാരും ജീവനക്കാരും കേരളപ്പിറവി ദിനം ആഘോഷിച്ചു

മാനന്തവാടി ബോണ്ട്‌ ബസ്സിലെ യാത്രക്കാരും ജീവനക്കാരും കേരളപ്പിറവി ദിനം  ആഘോഷിച്ചു. മാനന്തവാടിയിൽ നിന്നും ഒരു വർഷത്തിന് മുകളിലായി വളരെ ലാഭാകരമായി ഓടുന്ന ബോണ്ട്‌ സർവീസിലാണ് കേരളപ്പിറവിദിനം കേക്ക് മുറിച്ചും കേരളീയ വേഷം അണിഞ്ഞും കേരളപ്പിറവി ആഘോഷിച്ചത്. പരിപാടിയിൽ സ്ഥിരം യാത്രക്കാരായ സ്കറിയ, ശശീന്ദ്രൻ മാസ്റ്റർ, രഘുനാഥ്‌ വയനാട് വിഷൻ,ബസ്സിലെ സ്ഥിരം വനിതാ യാത്രക്കാർ ജീവനക്കാരായ ദിനേശൻ,…

മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം-മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ തിരുവനന്തപുരം ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഉദരസംബദ്ധമായ അസുഖത്തെ തുടർന്നാണ്  ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. വി  സിനെ ആശുപത്രിയിൽ  ഐ സി യു  വിൽ പ്രത്യേകം പരിചരണം നൽകുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ  പറഞ്ഞു.

കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സമൂഹവിവാഹം ഫെബ്രുവരി 27ന്

കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും നിര്‍ധനരായ ആറ് യുവതികള്‍ക്കാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022 ഫെബ്രുവരി 27ന് നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന് അര്‍ഹരായ യുവതികളുടെ രക്ഷിതാക്കള്‍ 2022 ജനുവരി 15ന് മുമ്പായി അപേക്ഷകള്‍ അയക്കണം. വധുവിന് അഞ്ച് പവന്‍ സ്വര്‍ണാഭരണം, വസ്ത്രം, ബന്ധുമിത്രാദികള്‍ക്കുള്ള…

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ സബ് സ്റ്റേഷൻ റോഡ്, ചെറുകാട്ടൂർ, വീട്ടിച്ചോട്, കണ്ണാടിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കൊയിലേരി, ചെറുകാട്ടൂർ, പാക്കിസ്ഥാൻ കവല, താന്നിക്കൽ, കൊയിലേരി വലിയ പാലം, ചോള വയൽ, ഒരളേരിക്കുന്ന്, നടവയൽ കോളനി എന്നിവിടങ്ങളിൽ…

എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ സീറ്റൊഴിവ്

എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ 2021-22 അധ്യയന വർഷം മൂന്നാം സെമസ്റ്റർ എം.കോം കോഴ്സിൽ പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റൊഴിവ് ഉണ്ട്. അർഹരായവർ നവംബർ 5 ന് 3 മണിക്ക് മുമ്പായി കോളേജ് ട്രാൻസ്ഫറിനായുള്ള നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം ഫോൺ 04936 204569

കോവിഡ് ബ്രിഗേഡ്: നിയമന കാലാവധി പൂർത്തിയായി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിതരായ കോവിഡ് ബ്രിഗേഡിൻ്റെ നിയമന കാലാവധി ജില്ലയിൽ പൂർത്തിയായി. ഒക്ടോബർ 31 വരെയായിരുന്നു ബ്രിഗേഡിൻ്റെ സേവന കാലാവധി. ആരോഗ്യ വകുപ്പ് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്തായിരുന്നു ബ്രിഗേഡ് പോരാളികളുടെ നിയമനം. 783 പേരാണ് ഇത്തരത്തിൽ ജില്ലയിൽ നിയമിതരായത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും, കളക്ട്രേറ്റിലെ കോവിഡ് കൺട്രോൾ റൂമിലും ഇവരുടെ സേവനം…

അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍;വിദ്യാലയങ്ങളില്‍ മണി മുഴങ്ങി,ആശങ്കകളില്ലാതെ ആദ്യ ദിനം

അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുതിയ പാഠങ്ങളുമായി ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മഹാമാരിയുടെ ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയമുറ്റത്ത് കുട്ടികളെത്തിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെല്ലാം ദുരീകരിച്ചാണ് കൃത്യമായ മുന്നൊരുക്കത്തോടെ വിദ്യാലയങ്ങള്‍ ഉണര്‍ന്നത്. നാടിനെ ഒറ്റപ്പെടുത്തിയ കോവിഡ് ഭീതിയെല്ലാം അകന്ന് ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് ആദ്യ ദിനത്തില്‍ ക്ലാസ്സുകള്‍ സജീവമായത്. മധുര വിതരണം നടത്തിയും വര്‍ണ്ണബലൂണുകളാല്‍ അലങ്കരിച്ചും വേറിട്ട…

ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.35,184 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന്  184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 269 പേര്‍ രോഗമുക്തി നേടി. 184 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.35 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125915 ആയി. 122504 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…