പ്രളയബാധിതര്‍ക്കായി വീടൊരുങ്ങി; 13 വീടുകളുടെ താക്കോല്‍ദാനം നാളെ

കല്‍പ്പറ്റ: പുത്തുമലയില്‍ 2019ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കേരള മുസ്്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം നാളെ (ബുധന്‍). താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വൈകുന്നേരം നാല് മണിക്ക് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  പുത്തുമലയില്‍ സര്‍ക്കാര്‍…

ലോഗോ പ്രകാശനം ചെയ്തു

സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ.കെ.ജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.ഗഗാറിനും സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ. അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പി.വി. സഹദേവൻ, എ.എൻ .പ്രഭാകരൻ,…

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം;മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ജില്ലയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം  ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ്…

വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരെ ആദരിച്ചു

2019-20 വര്‍ഷം സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ പുരസ്‌കാരം നേടിയ കാര്‍ത്തിക അന്ന തോമസ്, മികച്ച അങ്കണവാടി വര്‍ക്കര്‍ പുരസ്‌കാരം നേടിയ അജിത കുമാരി. സി, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ പുരസ്‌കാരം നേടിയ . സി.ഒ ഫിലോമിന, ഹരിയാന കര്‍ണ്ണാലില്‍ വെച്ചു നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക്ക് മീറ്റീല്‍ 400 മീറ്റര്‍,…

‘മികവുത്സവം’ – പൊതു സാക്ഷരതാ പരീക്ഷ തുടങ്ങി

പൊതു സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം' സാക്ഷരതാ പരീക്ഷ ആരംഭിച്ചു. ജില്ലയിലെ 48 കേന്ദ്രങ്ങളിലായി 14 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 611 പേരാണ് ജില്ലയില്‍ പൊതു സാക്ഷരതയില്‍ പരീക്ഷ എഴുതുന്നത്. 129 പേര്‍ പുരുഷന്മാരും 482 പേര്‍ സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍…

ചെറുകാട് പുസ്കാരം കരസ്ഥമാക്കിയ ഷിലാ ടോമിയെ ആദരിച്ചു

വല്ലി എന്ന നോവലിലൂടെ ചെറുകാട് പുസ്കാരം കരസ്ഥമാക്കിയ ഷീലാ ടോമിയെ KPCC സംസ്കാര സാഹിതി അനുമോദിച്ചു, ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വിനോദ് തോട്ടത്തിൽ ഉപഹാരം നൽകി , സണ്ണി ചാലിൽ, മധു എടച്ചേന , ജീൻസ് ഫാന്റസി , അശോകൻ ഒഴക്കോടി ,ഫ്രാൻസിസ് ബേബി തുടങ്ങിയവർ പങ്കെടുത്തു

കോണ്‍ഗ്രസ് ചക്രസ്തംഭനസമരം നടത്തി ഇന്ധനനികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെയും കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്…

ജില്ലക്ക് പുറത്തെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നത് 108 വയനാട്ടുകാര്‍

മാനന്തവാടി: ജില്ലക്ക് പുറത്തെ ജയിലുകളില്‍ വയനാട് ജില്ലക്കാരായ 108 ശിക്ഷാ തടവുകാര്‍ കേരളത്തിലെ മറ്റ് ജയിലുകളില്‍ തടവില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ഇതില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 26 പേരും ഉള്‍പ്പെടും.വയനാട് ജില്ലയില്‍ 3 മാസം വരെ ശിക്ഷ ലഭിക്കുന്ന ശിക്ഷാ തടവുകാരെ…

ദാസനക്കര വാഹനാപകടം: പരിക്കേറ്റ് ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

പയ്യമ്പള്ളി: പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോയ ലോറിയും ദാസനക്കരയില്‍ നിന്നും വട്ടവയലിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. അയ്യന്‍കൊല്ലി പടശ്ശേരി പരമശിവന്‍ (55) ആണ് മരിച്ചത്.

ജില്ലയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.30

വയനാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 283 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.30 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127673 ആയി. 124411…