വൈദ്യുതി മുടങ്ങും

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ റെസ്റ്റ് ഹൗസ്, എസ് പി ഓഫീസ്, സിവിൽ, എസ് കെ എം ജെ ഭാഗങ്ങളിൽ നാളെ  രാവിലെ 8 മുതൽ 2 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

സിനിമയെ വെല്ലുന്ന ചെയ്‌സ് ;പട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്ന് വയനാട്ടിൽ ചന്ദനവേട്ടക്കാർ പിടിയിലായി

  മേപ്പാടി – മേപ്പാടി-സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകു ഷുദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ്‌ അക്ബർ, മൊയ്ക്കൽ വീട്ടിൽ അബൂബക്കർ,വയനാട് സ്വദേശി ചുണ്ടെലി പോകുന്നത് വീട്ടിൽ ഫർഷാദ് എന്നിവരെയാണ്…

പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ വയനാട് മെഡിക്കല്‍ കോളജിലും;ഉദ്ഘാടനം നവംബര്‍ 15ന്

മാനന്തവാടി : ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിലും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം,…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; തിങ്കളാഴ്ച വയനാട്ടിൽ ഓറഞ്ച് അലർട്ട്

പ്രത്യേക ലേഖകൻ തിരുവനന്തപുരം-കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത . വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത്…

ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൽപറ്റ: വംശീയതയും അസമത്വങ്ങളും നിരാകരിക്കുന്നതും ഉന്നതമായ മാനവികതക്ക് പ്രാധാന്യം നൽകുന്നതുമായ ദർശനമാണ് ഇസ്‌ലാം എന്ന് ശാന്തപുരം അൽ ജാമിഅ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഇല്യാസ് മൗലവി പറഞ്ഞു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വവും വ്യാപകവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇസ്‌ലാമിന്റെ തനിമയെ പരിചയപ്പെടുത്തിക്കൊണ്ടാവണം ഇതിനെ അതിജീവിക്കാൻ. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന, ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹ്യദ നാളുകൾ…

പുഞ്ചിരി; സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

പനമരം : ലോക കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി പനമരത്ത് സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് സംഘടിപ്പിച്ചു. 38 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 27 പേർക്കുള്ള സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ആശുപത്രി അധികൃതർ ഉറപ്പു നൽകി. പനമരം പൗരസമിതി, പത്രപ്രവർത്തക അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ എന്നീ…

ജില്ലയില്‍ 192 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.70

 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന്  192 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.70 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128928…

കാലാവസ്ഥ വ്യതിയാനം: ജാഗ്രതാ സമീപനങ്ങളിൽ ജനപങ്കാളിത്തം വേണം

കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയും പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ജനപങ്കാളിത്തവും വേണമെന്ന് കൽപ്പറ്റയിൽ നടന്ന ക്ലൈമറ്റ് കഫേയിൽ അഭിപ്രായമുയർന്നു.   പശ്ചിമഘട്ടത്തിലും തീരപ്രദേശങ്ങളിലും  പർവ്വത മേഖലകളിലും രൂക്ഷമായ തോതിലാണ് കലാവസ്ഥ വ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാനുള്ള കൂട്ടായ പ്രവർത്തനം വേണമെന്ന് ചർച്ച നയിച്ച ഈ രംഗത്തെ സജീവ പ്രവർത്തകരായ…

ചന്ദനമോഷണ മാഫിയ വയനാട്ടിൽ സജീവമാകുന്നു

കൽപ്പറ്റ -ഒരിടവേളക്ക് ശേഷം വയനാട്ടിൽ ചന്ദന മാഫിയ കണ്ണു വെക്കുന്നതായി ചില സൂചനകൾ ലഭിക്കുന്നു. ഇന്നലെ ചുണ്ടേലിൽ നിന്നും പിടി കൂടിയ 150 കിലോ ചന്ദന കടത്തിലെ പ്രതികളായ ,മലപ്പുറം വള്ളുമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബർ, അബൂബക്കർ ,വയനാട് ചുണ്ടേൽ സ്വദേശിയായ ഹർഷാദും കസ്റ്റഡിയിലാണ്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന്  മേപ്പാടി ഫോറസ്റ്റ്…

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം-അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട  അതിശക്തമായ മഴക്ക് സാധ്യത. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്ക്  സാധ്യതയുള്ളത്. പ്രത്യേകിച്ച് തെക്കൻ കേരളത്തിലാണ് അതിശക്ത മഴക്ക് സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ തെക്കു ആൻഡമാൻ…