വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പുണ്ടിക്കല്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷന്‍ പരിധിയിലെ കാപ്പുംചാല്‍ , അംബേദ്കര്‍ , നടക്കല്‍ , പീച്ചാംക്കോട് പമ്പ് , മഴുവന്നൂര്‍ , പാലിയണഎന്നീ സ്ഥലങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ…

തേറ്റമല ഗവ: ഹൈസ്ക്കൂളും സംഘചേതന ഗ്രന്ഥാലയവും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു

   തേറ്റമല:   തേറ്റമല ഗവ: ഹൈസ്ക്കൂളും സംഘചേതന ഗ്രന്ഥാലയവും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ധന്യ ടീച്ചർ ഹെഡ്മാസ്റ്റർ  ഇൻ ചാർജ് ഉത്ഘാടനം ചെയ്തു. കെ.അൻവർ അധ്യക്ഷത വഹിച്ചു. ജെസ്സി ടീച്ചർ,വിനോദ് മാസ്റ്റർ, ജോർളി മാർസ്റ്റർ, നേതൃത്വം നൽകി. കുട്ടികളുടെ പ്രധാനമന്ത്രിയായി 2 ബി -യിലെ ഷൈഖ ഷഹലിനെ തെരെഞ്ഞെടുത്തു. വിവിധ മത്സര വിജയി കൾക്ക് ഗ്രന്ഥാലയം…

ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഓപ്പണ്‍ ജിം തുറന്നു

  ബത്തേരി –  ലോക പ്രമേഹ ദിനത്തില്‍ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഓപ്പണ്‍ ജിം തുറന്നു. ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ ജിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ്…

ലീഗല്‍ അവയര്‍നെസ്സ് ആന്‍ഡ് ഔട്ട് റീച്ച് ക്യാമ്പയിന്‍ സമാപിച്ചു

  മേപ്പാടി :സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ നിയമ സേവന അതോറിറ്റി ജില്ലയില്‍ നടത്തിയ പാന്‍ ഇന്ത്യ ലീഗല്‍ അവയര്‍നെസ്സ് ആന്‍ഡ് ഔട്ട് റീച്ച് ക്യാമ്പയിന് സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും മേപ്പാടി പഞ്ചായത്തിനെ നിയമ സേവന സ്വയം പര്യാപ്ത പഞ്ചായത്താക്കിയുള്ള പ്രഖ്യാപനവും മേപ്പാടി ഗ്രാമ പഞ്ചായത്ത് എ പി ജെ ഹാളില്‍ ഹൈക്കോടതി…

ശിശുദിനാഘോഷം സംഘടിപ്പിച്ചു

 കൽപ്പറ്റ : ആരോഗ്യ കേരളം വയനാടിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി. ഇ. ഐ. സി യിലെ കുട്ടികള്‍ക്കായി ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്…

ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 8.97

  കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന്  168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 286 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.97 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ…

പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പൊങ്കാലയുമായി കെസിവൈഎം

ബത്തേരി :ദിനംപ്രതി വർദ്ധിച്ചു വരുന്ന പാചകവാതക വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അനിയന്ത്രിതമായി വർദ്ധിക്കുന്ന പാചകവാതക വില വർദ്ധനവിനെതിരെ കെസിവൈഎം സംസ്ഥാന സമിതിയോട് ചേർന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു. 2021നവംബർ 13, ശനിയാഴ്ച്ച ബത്തേരി ടൗണിൽ വെച്ച് നടന്ന പ്രതിഷേധ പൊങ്കാലയിൽ രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷത…

ഹയർസെക്കൻഡറി സംരക്ഷണ സദസ്സ് നടത്തി

കൽപ്പറ്റ: ഹയർസെക്കൻഡറി യെ ഹൈസ്കൂളുമായി ലയിപ്പിക്കുന്നത് ഉപേക്ഷിക്കുക, ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അന്തസ്സ് നിലനിർത്തുക, അഞ്ചു വർഷം പൂർത്തിയാക്കിയ ജൂനിയർ അധ്യാപകരെ സീനിയർ ആക്കുക, പ്രിൻസിപ്പൽ നിയമനത്തിനുള്ള അനർഹമായ 2:1 അനുപാദം അവസാനിപ്പിക്കുക, ഹയർസെക്കൻഡറിയിൽ ഓഫീസ് സ്റ്റാഫിനെ അടിയന്തരമായി നിയമിക്കുക, ഹയർസെക്കന്ററി പരീക്ഷ ഹയർ സെക്കൻഡറി ബോർഡ് തന്നെ നടത്തുക, ആർ.ഡി.ഡി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക. തുടങ്ങിയ…

200 കിലോ ചന്ദനം പിടികൂടി; പ്രതികൾ ഒളിവിൽ

മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തൃശ്ശിലേരി ആനപ്പാറയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം. മരുതോങ്കര തോട്ടത്തില്‍ നിന്നു മുറിച്ച് കടത്തികൊണ്ടുപോകാനായി റോഡരികില്‍ എത്തിച്ച ചന്ദനമാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയത്. 200 കിലോഗ്രാം തൂക്കമുണ്ടെന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.   റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹാഷിഫ് കേളോത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍…

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സമരം ആരംഭിച്ചു

മാനന്തവാടി-പാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ഐക്യട്രേഡ് യുണിയൻ്റെ നേതൃത്വത്തിൽ  മാസ്റ്ററുകൾക്ക് മുമ്പിൽ തിരുമാനിച്ച സമരം തുടങ്ങി. ബോണസ് എക്സ് ഗ്രേഷ്യാ, സ്ഥിരപ്പെടുത്തൻ, സ്ത്രീ  തൊഴിലാളികളുടെ സുരക്ഷ, മെഡിക്കൽ ബില്ലുകളുടെ കുടിശിക, പാടികളുടെ നവീകരണം തുടങ്ങിയ ആവശ്യങ്ങളിൽ പരിഹാരം ഉണ്ടാവണമെന്ന് അവശ്യപ്പെട്ടാണ് സമരം.രാവിലെ ജെസ്സി മസ്റ്ററിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്തു.കെ.പി.രവിന്ദ്രൻ അദ്ധ്യക്ഷത…