നിറവ് 2021:ഏകതാ പരിഷത്ത് വിദ്യാഭ്യാസ സഹായ പദ്ധതി തുടക്കമായി

  കൽപ്പറ്റ –  ഭീകരമായ സാമൂഹ്യസാഹചര്യങ്ങൾക്കിടയിൽ വിദ്യാലയങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മക്കളെ പള്ളിക്കുടത്തിലേക്ക് പറഞ്ഞുവിടാൻ അതിനാവശ്യമായ പഠനോപകരണങ്ങൾ വാങ്ങിക്കുവാൻ വളരെ പ്രയാസം അനുഭവിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതിന് ഒരു ചെറിയ ആശ്വാസമായ് ഏകതാപരിഷത്ത് വയനാടു ജില്ലയിലെ വിദ്യാർഥികൾക്കായി നിറവ് 2021 ഏകതാ പരിഷത്ത് വിദ്യാഭ്യാസ സഹായ പദ്ധതി ഏകതാ പരിഷത്ത് സംസ്ഥാന…

ദേവസ്വം മന്ത്രിയും പ്രസിഡണ്ടും ശബരി മല സന്ദർശിച്ചു

ശബരിമല-ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്   ദേവസ്വം മന്ത്രി രാധാകൃഷ്ണനോട് ഒപ്പം   ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ. അനന്തഗോപൻ ശബരിമല സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.   ജനീഷ്കുമാർ എം എൽ എ  യും ഒപ്പമുണ്ടായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. അനന്തഗോപൻ സ്ഥാനമേറ്റു

 തിരുവനന്തപുരം-അംഗമായി അഡ്വ. മനോജ് ചരളേൽ സത്യപ്രതിജ്ഞ ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ദേവസ്വം സെക്രട്ടറി എസ്. ഗായത്രീ ദേവി  ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തു. കാര്യക്ഷമമായും,…

കാർഷിക മേഖലയിൽ മികവിന്റെ പദ്ധതികൾ :കൃഷി വിജ്ഞാന കേന്ദ്രത്തിലൂടെ

അമ്പലവയൽ: കേരള കാർഷിക സർവ്വകലാശാലയുടെ സ്ഥാപനമായ വയനാട് കൃഷി വിജ്ഞാനകേന്ദ്രം, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ പൂർണ്ണമായ സമൂഹം കെട്ടിപ്പടുക്കുക, പോഷകസമൃദ്ധമായ പച്ചക്കറികൾ വീട്ടുമുറ്റത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണംചെയ്തു. കർഷകർക്ക്…

രാജേന്ദ്ര സിംഗ് നവംബർ 25 ന് വയനാട്ടില്‍

മാനന്തവാടി- ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്നതും, മഗ്സാസെ അവാർഡ് ജേതാവുമായ ഡോക്ടർ രാജേന്ദ്ര സിംഗ് 2021 നവംബർ 25 ന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വച്ച് പൊതുജനങ്ങളുമായി സംവദിക്കും. രാജസ്ഥാനിലെ തരുണ്‍ ഭാരത് സംഘ് എന്ന സംഘടനയുടെ ചെയർമാനാണ് ഡോക്ടർ രാജേന്ദ്ര സിംഗ്. രാജസ്ഥാനിലെ ഗ്രാമീണ ജനതയിൽ ജലപരിപാലനത്തിന്റെ ശാസ്ത്രീയ മാർഗങ്ങൾ പഠിപ്പിച്ച് മരുഭൂമിയോട് ചേർന്നുകിടക്കുന്ന…

ജനശാക്തീകരണ പദ്ധതിയുമായി ശ്രേയസ്

ബത്തേരി –   ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷം ബത്തേരി മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് ജന ശാക്തീകരണ പരിപാടികൾക്ക് ശ്രേയസ് തുടക്കം കുറിച്ചു. ബത്തേരി ശ്രേയസും മുൻസിപ്പാലിറ്റിയും സംയുക്തമായിട്ടാണ് പരിശീലന പരിപാടികൾ നടത്തുന്നത്. മുൻ സിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലേയും ജനങ്ങൾക്ക് ജനപങ്കാളിത്വ വികസനം, പദ്ധതി ആസൂത്രണം എന്നിവയിൽ പരിശീലനം നൽകുന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർക്കും പരിശീലനം…

ജനശാക്തീകരണ പദ്ധതിയുമായി ശ്രേയസ്

ബത്തേരി –  ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷം ബത്തേരി മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് ജന ശാക്തീകരണ പരിപാടികൾക്ക് ശ്രേയസ് തുടക്കം കുറിച്ചു. ബത്തേരി ശ്രേയസും മുൻസിപ്പാലിറ്റിയും സംയുക്തമായിട്ടാണ് പരിശീലന പരിപാടികൾ നടത്തുന്നത്. മുൻ സിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലേയും ജനങ്ങൾക്ക് ജനപങ്കാളിത്വ വികസനം, പദ്ധതി ആസൂത്രണം എന്നിവയിൽ പരിശീലനം നൽകുന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർക്കും പരിശീലനം…

ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.72

  കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന് (16.11.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 273 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ…

പാടിച്ചിറ കുളംപ്പള്ളിയിൽ തോമസ്(74) നിര്യാതനായി

പുൽപ്പള്ളി: പാടിച്ചിറ കുളംപ്പള്ളിയിൽ തോമസ്(74) നിര്യാതനായി. ഭാര്യ: ലൂസി വട്ടയക്കാട്ട് കുടുംബാംഗം  മക്കൾ : ടോണി ( മഹാത്മാഗാന്ധി  യൂണിവേഴ്സിറ്റി കോട്ടയം), ടെസി  മരുമക്കൾ: വിനീത, ബിജു  സംസ്കാരം നാളെ  രാവിലെ 9.30ന് പാടിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

പാരിസൺ എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രതിഷേധ സമരം ; രണ്ടാം ദിവസത്തിലേക്ക്

മാനന്തവാടി-പാരിസൺ എസ്റ്റേറ്റ് മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് സംയുക്ത ട്രേഡ് യുണിയൻ നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിവസം ചിറക്കരയിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. ന്യായമായ ബോണസ് എക്സ് ഗ്രേഷ്യാ അനുവദിക്കുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മെഡിക്കൽ ബില്ലുകളുടെ കുടിശിക പൂർണ്ണമായും അനുവദിക്കുക, പാടികൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്…