വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ ആശാരിക്കവല, ടീച്ചര്‍മുക്ക്, മാക്കോട്ടുകുന്ന്, കുഴിവയല്‍, കുറുമണി, കക്കണംകുന്ന്, കൊറ്റുകുളം, അത്താണി, പതിനാറാം മൈല്‍, നരിപ്പാറ, പോലീസ് സ്റ്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കണ്ണാടിമുക്ക്, കൃഷ്ണമൂല എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍…

കമാല്‍ വരദൂരിനെ വയനാട് പൗരാവലി അനുമോദിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്ന് ആദ്യമായി ഒരു ദിനപത്രത്തിന്റെ പത്രാധിപസ്ഥാനത്തെത്തിയ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിന് വയനാട് പൗരാവലി അനുമോദനമര്‍പ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗെയിറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉപഹാരസമര്‍പ്പണം നടത്തി. ചന്ദ്രിക റീഡേഴ്‌സ് ക്ലബ് ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം യൂത്ത് ലീഗ്, എസ്.ടി.യു…

മെഡിക്കൽ കോളേജ് ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

   മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.മാർച്ച് ഗേറ്റിന് മുൻപിൽ പോലീസ് തടഞ്ഞത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളിലും കലാശിച്ചു. മെഡിക്കൽ കോളേജ് എന്ന ബോർഡ് മാറ്റി റഫറൽസ് കോളേജ് ആക്കി മാറ്റണമെന്നും യൂത്ത് കോൺഗ്രസ് രണ്ട് ബോർഡ് വെച്ചാൽ മെഡിക്കൽ കോളേജാവില്ല.കൊട്ടിഘോഷിച്ച് മെഡിക്കൽ കോളേജ്…

ശബരിമലയിലേക്ക് മണ്ഡലകാലത്ത് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കണം

കല്‍പ്പറ്റ: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ വയനാട്ടില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസുകള്‍ പരിമിതമായതിനാല്‍ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിന് ഒന്നിലധികം ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിലെ അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനം നടത്തി സൗകര്യപൂര്‍വ്വം…

ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്- 18.32

 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.32 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131334 ആയി.…

അഭിനയ ശ്രേഷ്ഠ അവാർഡ് സമർപ്പണവും സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അനുമോദനവും 27-ന്

  കൽപ്പറ്റ :യുവകലാ സഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെയും കോഴിക്കോടൻ കളിത്തട്ട് നാടക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാടക അഭിനയരംഗത്തു ഏഴു പതിറ്റാണ്ട് പിന്നിട്ട വയനാടൻ കുഞ്ചാക്കോയ്ക്ക് അഭിനയശേഷ്ഠ അവാർഡ് സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതോടൊപ്പം മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് അടക്കം ഒൻപത് അവാർഡുകൾ നേടിയ വയനാട് സ്വദേശി…

കാർഷിക – മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങളുമായി അഗ്രി സ്റ്റാർട്ടപ്പ്

  കൽപ്പറ്റ : വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കായി അഗ്രി സ്റ്റാർട്ടപ്പ് ഓൺലൈൻ ടെക്നോളജി കമ്പനിയായ നെക്സ്റ്റോർ ഗ്ലോബൽ ടെക്ക് ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് പുറത്തിറക്കി. 49 മുതൽ 2999 രൂപ വരെ വിലയുള്ള കാർഡ് ഉപയോഗിച്ച് മുഴുവൻ തുകക്കും സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ ബാച്ചിലും ഒരാൾക്ക് 2500 രൂപ മുതൽ 2.5…

നാടൻപ്ലാക്കൽ ഇന്ദിരാഭവനിൽ കെ.എൻ.ചെല്ലമ്മ നിര്യാതയായി

മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന കമ്മന നാടൻപ്ലാക്കൽ ഇന്ദിരാഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ കെ.എൻ.ചെല്ലമ്മ (92) നിര്യാതയായി. വള്ളിയൂർക്കാവ് മുൻട്രസ്റ്റിയും എൻ.എസ്സ്.എസ്സ്. പ്രതിനിധി സഭാംഗവുമായിരുന്ന എൻ.കെ. മൻമഥന്റെ മാതാവാണ്.  മക്കൾ: എൻ.കെ.ഇന്ദിര (റിട്ട. അദ്ധ്യാപിക, ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം), മരുമക്കൾ: ഏ.എസ്.രഘുകുമാർ (റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി). കെ.വി.ജയലക്ഷ്മി ക്രാക്കവയൽ),…

വന്യമൃഗശല്യം: ജീവൻ ബലികൊടുത്തും പരിഹാരമാകും വരെ കോൺഗ്രസ് സമരം നടത്തും: പി.വി.മോഹൻ

  കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള എ. ഐ. സി. സി സെക്രട്ടറി പി.വി. മോഹന്‍ വയനാട് കലക്ട്രേറ്റിന് മുമ്പില്‍ ഉപവാസ സമരം ആരംഭിച്ചു. ജീവൻ ബലി…

കോവിഡാനന്തര സ്കൂൾ പഠനവും, കുഞ്ഞു മനസും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മുള്ളൻകൊല്ലി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി മുതലിമാരൻ ഊരാളി കോളനിയിലെ കുട്ടികൾക്ക് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠന മുറിയിൽ വച്ച് 'കോവിഡാനന്തര സ്കൂൾ പഠനവും, കുഞ്ഞു മനസും' എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഡോ: അരുൺ ബേബി ക്ലാസ്സുകളെടുത്തു. ഫെസിലിറ്റേറ്റർ രമ്യ നന്ദി പറഞ്ഞു.സിദ്ധ മെഡിക്കൽ ക്യാമ്പും…