കുടുംബശ്രീ ജില്ലാമിഷനില്‍ ടെണ്ടര്‍ ക്ഷണിക്കുന്നു

കൽപ്പറ്റ:കുടുംബശ്രീ ജില്ലാമിഷനില്‍ എം.ഐ.എസ് ഡാറ്റാ കളക്ഷനു വേണ്ടി 8600 ട്രാന്‍സാക്ഷന്‍ ബേസ്ഡ് എം.ഐ.എസ് ഡാറ്റാ കളക്ഷന്‍ ഫോറം (12 പേജ് പെര്‍ഫറേഷന്‍) പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 30.11.2021 , ഉച്ചക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589,…

പ്രവാസി ഭദ്രത പദ്ധതിക്കു ജില്ലയിൽ തുടക്കം

മാനന്തവാടി:കോവിഡ് 19 കാരണം തൊഴിൽ നഷ്ടപെട്ട പ്രവാസികളുടെ പുനരധി വാസത്തിനു സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'പ്രവാസി ഭദ്രത ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച വായ്പ വിതരണ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ,ഒ ആർ കേളു അവർകൾ…

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണം: കെ ജി ഒ യു

 കല്‍പ്പറ്റ. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍  ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്ന് കെ ജി  ഒ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ജീവനക്കാരെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് മാത്രമേ സര്‍ക്കാറിന് സുഗമമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട്   എ ഡി അപ്പച്ചന്‍ പ്രസ്താവിച്ചു. യാത്രയയപ്പും അനുമോദനവും…

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

  കൽപ്പറ്റ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ. ഷാജു നിര്‍വ്വഹിച്ചു. ഡിസംബര്‍ 10 വരെ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം മുതല്‍ കളക്ട്രേറ്റ് വരെ സൈക്കിള്‍ റാലി…

പ്രതിരോധമാണ് പ്രതിവിധി; ആരോഗ്യവിദ്യാഭ്യാസം അനിവാര്യം – ഡി.എം.ഒ

  കൽപ്പറ്റ:  സാംക്രമിക രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സമൂഹത്തിന്റെ ഒന്നിച്ചുളള പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു. സാംക്രമിക രോഗങ്ങളും പ്രതിരോധങ്ങളും എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് പോലുളള പുതിയകാല രോഗങ്ങള്‍ക്കൊപ്പം മറ്റ് സാംക്രമിക രോഗങ്ങളും സജീവമാകുന്ന…

ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 12.30

  കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന്  275 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 273 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.30 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

സ്ത്രീ സുരക്ഷ ;ഫ്ലാഷ് മോബ് അവതരിപ്പിച്ചു

  പുൽപള്ളി : നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുമായി കൈകോർത്ത്‌ പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ടമെന്റ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു . മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് പി.കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ജിസ്‌റ മുനീർ ,…

യുവതിയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവമോർച്ച

മാനന്തവാടി : എടവക മൂളിത്തോട് പളളിക്കൽ റിനിയുടെ നവജാത ശിശുവിന്റെയും മരണം സമഗ്ര അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ. റിനിയുടെ കുടുംബത്തിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിത കൊലപാതകമാണ് റിനിയുടെതെന്നും പ്രഫുൽ കൃഷ്ണ മരണത്തിൽ ദുരൂഹതയുണ്ട് റിനിയേയും കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്തതിന്റെ ഒരു പാട് തെളിവുകളാണ്…

വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമ്മാണം: കലക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പുനരന്വേഷണം വേണം: പി.ടി.എ

കൽപ്പറ്റ:വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നൽകിയ അന്വേഷണ റിപ്പോർട്ട് കൂടുതൽ ആശങ്കയുയർത്തുന്നതാണെന്ന വെള്ളളമുണ്ട എ.യു.പി സ്കൂൾ പി.ടി.എ.വിദ്യാർഥികളുടെ സുരക്ഷ പരിഗണിിച്ച് പുനരന്വേഷണം നടത്തണമെന്ന് പി.ടി.എ. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു..90 ഡിഗ്രി ചെരിവുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ച ശേഷം   സമീപത്ത് സ്കൂൾ മുറ്റത്ത് സുരക്ഷ  മതിൽ നിർമ്മിക്കണം എന്ന…

ദീപ്തിഗിരിക്ക് മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്ന ദേശീയ അവാർഡ്: ഇരട്ടിമധുരമായി മിൽമ അവാർഡുകളും

മാനന്തവാടി : ഇന്ത്യയിലെ മികച്ച ക്ഷീര സഹകരണ സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഗോപാൽ രത്ന അവാർഡിന് വയനാട്ടിലെ ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. 3 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് ഗുജറാത്തിലെ ആനന്ദി ൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംഘം പ്രസിഡണ്ട് എച്ച്.ബി. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററും സെക്രട്ടറി പി.കെ.ജയപ്രകാശും…