IMG_20220131_214448.jpg

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ അമലാനഗര്‍, ആനക്കുഴി , മൂലക്കര, കൂടംമാടി പൊയില്‍ , നടവയല്‍ , കാവടം ,ആലിങ്കല്‍ താഴെ , ചിറ്റാലൂര്‍കുന്ന് ,കാറ്റാടികവല ,പുഞ്ചകുന്ന് ,ചീങ്ങോട് , നെയ്ക്കുപ്പ ,വീട്ടിപുര , പാടിക്കുന്ന്, നെല്ലിയമ്പം പ്രദേശങ്ങളില്‍ നാളെ   രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

IMG_20220131_195530.jpg

വാവ സുരേഷിന് പാമ്പ് കടിയേറ്റു

കോട്ടയം: പാമ്പ് പിടിത്ത വിദഗ്ദൻ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ.  കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂർഖൻ പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകൾക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നുസുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത്.…

IMG_20220131_192135.jpg

വയനാട് ജില്ലാ പഞ്ചായത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദനം

 കൽപ്പറ്റ : കേന്ദ്ര ധനകാര്യ കമ്മീഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റിന് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയ രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായ വയനാട് ജില്ലാ പഞ്ചായത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അനുമോദനം. കേരളത്തില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനവും വയനാട് ജില്ലാ പഞ്ചായത്താണ്. രാഹുല്‍ ഗാന്ധി…

IMG_20220131_191418.jpg

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 988 കേസുകള്‍; വയനാട്ടിൽ 30 കേസ്സുകൾ

 തിരുവനന്തപുരം :  കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 583 പേരാണ്. 279 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5858 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 111,…

IMG_20220131_183308.jpg

സ്പര്‍ശ് – 2022; കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണത്തിന് തുടക്കം

കൽപ്പറ്റ :   കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് (സ്പര്‍ശ്-2022) ജില്ലയില്‍ തുടക്കമായി. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍. ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. ഡി.എം.ഒ ഡോ. കെ സക്കീന പോസ്റ്റര്‍ ഏറ്റുവാങ്ങി. കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍, ജില്ലാ…

IMG_20220131_173848.jpg

തേലക്കാട്ട് ടി.ജെ.ജോസഫ് (71)നിര്യാതനായി

സുൽത്താൻ ബത്തേരി: കുപ്പാടി തേലക്കാട്ട് ടി. ജെ.ജോസഫ് (കുഞ്ഞ്) (71)അന്തരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, അർബൻ ബാങ്ക് ഡയറക്ടർ,കാർഷിക വികസന ബാങ്ക് ഡയറക്ടർ, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട്ടർ, ഓർത്തഡോക്സ് ഭദ്രാസന കൗൺസിൽ അംഗം, സുൽത്താൻ ബത്തേരി ഓർത്തഡോക്സ്പള്ളി ടെസ്റ്റി . കാര്യമ്പാടി കണ്ണാശുപത്രി ഗവേണിഗ് ബോർഡ്…

IMG_20220131_172957.jpg

പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുള്ള റിക്കവറി: വ്യക്തത വരുത്തി പോലീസ് ആസ്ഥാനം

തിരുവനന്തപുരം:   പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച് പോലീസ് ആസ്ഥാനം വ്യക്തത വരുത്തി.  ജീവനക്കാരുടെ ശമ്പളബില്ലില്‍ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ക്ഷേമഫണ്ടുകള്‍, ക്ഷേമപദ്ധതികള്‍ (വെല്‍ഫയര്‍ ഫണ്ട്, അമിനിറ്റി…

IMG_20220131_164055.jpg

ജില്ലയില്‍ 1062 പേര്‍ക്ക് കൂടി കോവിഡ്

  കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  1062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 927 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 152646 ആയി.…

IMG_20220131_153213.jpg

നീനു മോഹനന് മീഡിയ ഫെലോഷിപ്പ്

കൽപ്പറ്റ : എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ മിന സ്വാമിനാഥൻ മീഡിയ ഫെലോഷിപ്പിന് മാതൃഭൂമി വയനാട് യൂണിറ്റിലെ സ്റ്റാഫ്‌ കറസ്പ്പോണ്ടന്റ് നീനു മോഹനനെ തെരഞ്ഞെടുത്തു.സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾക്കായുള്ള ലിംഗമാറ്റ സമീപനങ്ങൾ എന്ന വിഷയത്തിനാണ് ഫെലോഷിപ്പ്. കേരളം, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ മാധ്യമപ്രവർത്തകർക്ക് വീതമാണ് ഫെലോഷിപ്പ് നൽകുന്നത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഫെലോഷിപ്പ്.