COVI1.JPG

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168200 ആയി. 167183 പേര്‍ രോഗമുക്തരായി. നിലവില്‍ 59 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 55 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955…

IMG_20220403_105405.jpg

കൃഷി വിജ്ഞാന കേന്ദ്രം കുരുമുളക് തൈ വിതരണവും തേനീച്ച കൃഷി പരിശീലനവും നടത്തി

അമ്പലവയൽ: വയനാട് കൃഷി വിജ്ഞാന കേന്ദ്രം കുരുമുളക് ഇനങ്ങളായ പന്നിയൂർ രണ്ട് , അഞ്ച് , ആറ് , എട്ട് , വിജയ എന്നിവ വംകൊ, വേവിൻ, ഭൂമിക, വയനാട് ഗ്രീൻ ടീ, ശ്രേയസ് ട്രൈബൽ എന്നീ ഫാംർമർ പ്രൊഡ്യൂസർ കമ്പനികളുടെ പങ്കാളിത്തത്തോടെ ഉത്പാദിപ്പിച്ച് ജില്ലയിലെ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കൂടാതെ ജില്ലാ കരിയർ…

IMG_20220403_104841.jpg

സൈലന്റ് വാലിയില്‍ നിന്ന് പുതിയ നാല് രത്ന വണ്ടുകള്‍ കണ്ടെത്തിയത് കാലിക്കറ്റ് സർവ്വകലാശാല ഗവേഷകര്‍

റിപ്പോർട്ട്‌ : സി.ഡി.സുനീഷ്,… വയനാട് :   നിശ്ശബ്ദ വനമായി അറിയപ്പെടുന്ന സൈലൻറ് വാലിയിൽ രത്ന വണ്ടുകളുടെ (ബ്യൂപ്രെസ്റ്റിഡെ) കുടുംബത്തിലുണ്ടാകും. സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നിന്ന് നാല് പുതിയ ഇനങ്ങള്‍ കൂടി. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. വൈ. ഷിബുവര്‍ധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്. യു.ജി.സിയുടെ പ്രത്യേക സഹായ പരിപാടിയുടെ (എസ്.എ.പി.)…

IMG_20220403_104541.jpg

റോഡ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : എം എൽ എ – യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ ഉപയോഗിച്ച് ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ 13-ാം വാർഡ് ശശിമല പള്ളികോൺവൻറ് ടോം തോമസ് – റോഡിന്റെ ഉദ്ഘാടനം  ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത്…

IMG_20220403_104400.jpg

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടക യാത്ര വയനാട്ടിൽ

പുൽപ്പള്ളി :ശാസ്ത്രസാഹിത്യ പരിഷത്ത്  സംസ്ഥാന നാടകയാത്ര വയനാട്ടിൽ ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞ് “ഒന്ന്” എന്ന നാടകയാത്ര ഏപ്രിൽ നാലിന് വൈകുന്നേരം ആറ്  മണിക്ക് വയനാട് ജില്ലയിൽ മാനന്തവാടി താന്നിക്കൽ പാടുകാണയിൽ പര്യടനം ആരംഭിക്കും.ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിയ്ക്ക് പുൽപ്പള്ളി കല്ലുവയൽ ജയശ്രീ വിദ്യാഭ്യാസ സമുച്ചയം ഉച്ചയ്ക്കുശേഷം 3.30 ന് മീനങ്ങാടി പൊതു സ്റ്റേജ്…

IMG_20220403_103514.jpg

വേൾഡ് മലയാളി കൗൺസിൽ വയനാട് യൂണിറ്റ് രൂപീകരണം നടന്നു

വൈത്തിരി: വേൾഡ് മലയാളി കൗൺസിൽ വയനാട് യൂണിറ്റ് രൂപീകരണ കൺവൻഷൻ അച്ചൂര് ഹാരിസൺ  പ്ലാന്റെഴ്സ്   ബംഗ്ലാവിൽ വെച്ച് നടന്നു. മലയാളികൾക്കിടയിൽ അതിരുകളില്ലാത്ത മാനവീകതയുടെ നന്മകൾ  ഉയർത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് അംഗങ്ങളെ സക്രിയമാക്കുന്നതിന് ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകുവാൻ കൺവൻഷൻ തീരുമാനിച്ചു. ഡബ്ല്യു.എം.സി ഇന്ത്യ റീജിയൻ സിക്രട്ടറി ഡോ: അജിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി…

IMG_20220403_103418.jpg

ഏലിയാസ് ( 88) നിര്യാതനായി

പുൽപ്പള്ളി :വെട്ടുവേലിയിൽ ഏലിയാസ് ( 88) നിര്യാതനായി. ഭാര്യ : മേരി.മക്കൾ : കുഞ്ഞുമോൻ, ഷൈല, ഷാന്റി. മരുമക്കൾ : പരേത നായ ജോർജ്, ജോയി, ബിജി. സംസ്കാരം : ഇന്ന് (03-04-2022) – ന് ഉച്ചക്ക് രണ്ട് മണിക്ക് പാക്കം സെന്റ്. മേരീസ്‌ പള്ളി സെമിത്തേരിയിൽ.

IMG_20220403_065110.jpg

കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിന് രാവിലെ തുടക്കമായി

മലപ്പുറം   : പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിനു തുടക്കമാകുന്നതെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍…

IMG_20220403_063827.jpg

ആനകൾക്ക് സുഖചികിത്സ

തൃശൂർ :എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള തൃശ്ശൂർ ചിറ്റണ്ടയിലുള്ള “ഗണേശ ഫോർട്ട് ” ൽ വെച്ച് 2022 ജൂൺഒന്ന്  മുതൽ ജുലായ് 15 വരെ (45 ദിവസം ) നാട്ടാന പരിപാലന, സംരക്ഷണത്തിനായി ആനകളുടെ ഒരു സുഖചികൽസാ ക്യാമ്പും, സംസ്ഥാന വനം – വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ, ആന തൊഴിലാളികളുടെ…

IMG_20220401_063719.jpg

ഗതാഗത നിയന്ത്രണം

കൽപ്പറ്റ : വേങ്ങപ്പള്ളി-തെക്കുംത്തറ -കൊടുംങ്കയം റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 4 മുതല്‍ 15 ദിവസം വാഹനഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.