കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ബോയ്സ് ടൗണിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധ പദയാത്ര നടത്തി. പത്മപ്രഭാ ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി മടക്കിമലയിൽ നൽകിയ അമ്പത് ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ യാത്ര മടക്കിമലയിലെ ഭൂമിയിൽ അവസാനിച്ചത്.…
