GridArt_20220414_1735571452.jpg

കാര്‍ഷിക സംസ്‌കൃതിയെ ഉണര്‍ത്തി വിത്തുത്സവം

മാനന്തവാടി : സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ്കരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തനത് കാര്‍ഷിക ഇനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ…

IMG_20220414_171850.jpg

ഡിവിഷൻ വെൽഫയർ ഡെസ്ക് ഉൽഘാടനം ചെയ്തു

വെള്ളമുണ്ടഃ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനങ്ങളുടെ   ക്ഷേമവും ഐശ്വര്യവും മുൻ നിർത്തി ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡിവിഷൻ വെൽഫയർ ഡെസ്ക് ( ഡി.ഡബ്ലു ഡി)  വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ ഉൽഘാടനം ചെയ്തു. ഡിവിഷനിലെ ജനങ്ങളുടെ പരാതി പരിഹാര…

IMG_20220414_171355.jpg

തരിയോട് കോൺഗ്രസ്മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു

കാവും മന്ദം:ഇന്ത്യൻ നാഷണൽ  കോൺഗ്രസ് മെമ്പർഷിപ്പിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്തിൽ 8 ബൂത്തുകളിലായി 32 എൻറോളർമാരെ വെച്ചാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിൻ ഉദ്ഘാടനം കോൺഗ്രസ്  വികസന സമിതി കൺവീനർ ബേബി മൂത്തേടം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ ടി മുഹമ്മദിനും, ടി കെ നിലാമുദ്ദിനും മെമ്പർഷിപ്പ് നൽകി…

IMG_20220414_170551.jpg

പുതുതായി ആരംഭിച്ചകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ചുരത്തിലും അപകടത്തിൽപ്പെട്ടു.

മാനന്തവാടി: കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച കെ. സ്വിഫ്റ്റ് ബസ് വയനാട് ചുരത്തിലും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് ബുധനാഴ്ച രാത്രി 7.30ന് പുറപ്പെട്ട ബസ് വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ താമരശ്ശേരി ആറാം വളവിലാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ചുരത്തിന്റെ അരികിലെ കുന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ലാത്തതിനാൽ ബസ് രാവിലെ…

IMG_20220414_103525.jpg

ദാറുൽ ഫലാഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ :  ദാറുൽ ഫലാഹ് ഗ്രീൻ വാലി സ്കൂൾ കെ.ജി.ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. കെ.കെ.ഹബീബ് നൂറാനി,ബഷീർ സഅദി നെടുങ്കരണ,എ.ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

IMG_20220414_102740.jpg

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബംഗാൾ സ്വദേശിയെ 800 ഗ്രാം കഞ്ചാവുമായി പിടികൂടി

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബംഗാൾ സ്വദേശി അനോവർ എന്നയാളെ 800 ഗ്രാം കഞ്ചാവുമായി പിടികൂടി കന്നിയാത്രക്ക് പോയ കെ എസ് ആർ ടി സി  സ്വിഫ്റ്റ്  യാത്രക്കാരനിൽ നിന്നാണ് കണ്ടെടുത്തത്. എക്സൈസ്  ഇൻസ്പെക്ടർ ഷാജി,പ്രിവന്റീവ് ഓഫീസർ വി  ആർ ബാബുരാജ്, സുരേഷ് വെങ്ങാലി സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ഒ, കെ ജോബിഷ്…

IMG_20220414_091656.jpg

സെബാസ്റ്റ്യൻ (70) നിര്യാതനായി

പുൽപ്പള്ളി:ചെറ്റപ്പാലം പുളിന്താനത്ത് സെബാസ്റ്റ്യൻ (കുഞ്ഞുഞ്ഞ് – 70 ) നിര്യാതനായി.ഭാര്യ : അല്ലി.മക്കൾ: അനിത. അരുൺ. മരുമക്കൾ: സിജി താഴ് വനാൽ (അമരക്കുനി ) , സിബി വാഴയിൽ ( പത്തനംതിട്ട ). കൊച്ചുമക്കൾ : മരിയ, ടെസ്സ, ജൂഡ്, എൻസ, എ ലൈൻ. സംസ്കാരം: ഇന്ന് രാവിലെ 11 – മണിക്ക് അമരക്കുനി സെന്റ്…

IMG_20220414_091453.jpg

വയനാട് പനമരം പരിയാരത്ത് നായാട്ടു സംഘം പിടിയിൽ

പനമരം :  പരിയാരം എസ്റ്റേറ്റിൽ  നടത്തിയ പരിശോധനയിൽ മൂന്ന്  അംഗ നായാട്ടു സംഘം പിടിയിൽ . ഇവരിൽ നിന്നും തോക്കും തിരകളും അമ്പുകളും കാട്ടുപന്നിയിറച്ചിയും പിടികൂടി. കുഞ്ഞോം സ്വദേശി കൃഷ്ണൻക്കുട്ടി, പനമരം സ്വദേശി  സുമേഷ്, അഞ്ചുക്കുന്ന് സ്വദേശി രാജേഷ്, എന്നിവരെയാണ് വനം വകുപ്പ് കേസെടുത്തത്.

IMG_20220414_063624.jpg

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി – സിഫ്റ്റ്ബസുകളിലെ ഡ്രൈവർമാർക്കെതിരെ നടപടി.

തിരുവനന്തപുരം; ഫ്ലാഗ് ഓഫിന് പിന്നാലെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്കെതിരെ നടപടി. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിന് ഉള്ളിലാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നും വീഴ്ച…

IMG_20220414_061837.jpg

ക്രൈസ്തവ സമൂഹത്തിന് ഇന്ന് പെസഹാ വ്യാഴം

 ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. യേശുക്രിസ്തു തൻ്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി  അവരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെ ദിനം കൂടെയാണിത്. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന്…