IMG_20220415_143445.jpg

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ലോകമെങ്ങും ഇന്ന് ദു:ഖ വെള്ളി ആചരണം

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ലോകമെങ്ങും ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. മനുഷ്യന്‍റെ പാപമോചനത്തിന് ദൈവപുത്രന്‍ കുരിശിലേറിയ ദിനമാണ് ദു:ഖ വെള്ളി. മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് കുരിശെന്ന് പഠനങ്ങള്‍ പറയുന്നു. കുരിശിന്‍റെ ജ്യോമതിക്കും സ്വസ്തികയ്ക്കുമുള്ള ബന്ധം ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈശ്വരപ്രതീകമായി എണ്ണുകയും പിന്നീട് നികൃഷ്ടമായി അധപതിക്കുകയും ക്രിസ്തുവിന്‍റെ കുരിശുമരണത്തിന് ശേഷം കൃപാവരത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെടുകയും ചെയ്ത…

IMG_20220415_071911.jpg

ശ്രേയസിൻ്റെ നേതൃത്വത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിൽ ജനപങ്കാളിത്ത ജനശാക്തീകരണ പദ്ധതി നടപ്പിലാക്കി.

ബത്തേരി:ജനകീയ ആസൂത്രണത്തിന് ഇരുപത്തിയഞ്ചാം വാർഷികത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിലെ 35 ഡിവിഷനുകളിലും 15%  ജനങ്ങൾക്ക് (ഏകദേശം നാലായിരത്തിലധികം) ജനകീയാസൂത്രണം,  അധികാരവികേന്ദ്രീകരണം എന്നിവയിൽ ജനങ്ങളുടെ പങ്കിനെക്കുറിച്ച് പുതിയ ദിശാബോധം ശ്രേയസ് പരിശീലനം നടത്തി. മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, ആദിവാസി വിഭാഗക്കാർ, വിദ്യാർഥികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ,  വയോജനങ്ങൾ മുതലായവർക്കാണ് പരിശീലനം നൽകിയത്  ബത്തേരി മുനിസിപ്പാലിറ്റിയുടെ സമഗ്രവികസനം ലക്ഷ്യം…

IMG_20220415_071427.jpg

ഡിസിസി യില്‍ അംബേദ്കറുടെ ജയന്തി ദിനാചാരണം

കൽപ്പറ്റ: ഇന്ത്യന്‍ ജനാധിപത്യവും  മതേതരത്വവും രാജ്യത്ത് ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത വിധം ഭരണ ഘടനയെ രൂപപ്പെടുത്തിയ ക്രാന്ത ദര്‍ശിയായ നേതാവും, അധ:സ്ഥിത ജനവിഭാഗത്തിന്റെ   വിമോചകനുമായ  അംബേദ്കര്‍ തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്നു  വയനാട്  ഡിസിസി പ്രസിഡണ്ട് എന്‍. ഡി അപ്പച്ചന്‍  എക്‌സ് എം.എല്‍  എ  പ്രസ്താവിച്ചു. ഡിസിസി യില്‍ വച്ച് നടന്ന അംബേദ്കറുടെ…

IMG_20220415_070334.jpg

കടുവയിറങ്ങിയതിൻ്റെ മറവിൽ വനം വകുപ്പിലെ കളവ് : വിജിലൻസ് അന്വേഷിക്കണമെന്ന് എൻസിപി

   മാനന്തവാടി : മാനന്തവാടി നോർത്ത് വയനാട് ഡിവിഷണൽ  ഫോറസ്റ്റ്  കോമ്പൗണ്ടിൽ നിന്നും  ഒരു മോട്ടർ മാത്രം അല്ല കളവ് പോയതെന്നും വർഷങ്ങളായി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ ചിലവിൽ  ഫോറസ്റ്റ് ഓഫീസുകളിലേക്കും വനംവകുപ്പ്  ഉദ്യോഗസ്ഥർ മറ്റു  ഔദ്യോഗിക ആവശ്യങ്ങൾക്കുമായി     വാങ്ങി കൂട്ടിയ സാധനങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ മുഴുവൻ സ്റ്റോക്കെടുപ്പ് നടത്തി  കളവുപോയ മുഴുവൻ…

IMG_20220415_065803.jpg

ഡി.വൈ.എഫ്.ഐയൂത്ത് സെന്ററിലേക്കുള്ള പുസ്തക ചലഞ്ചിന് തുടക്കമായി.

കൽപ്പറ്റ:ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിന് തുടക്കമായി. ബത്തേരിയിൽ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ഒ.കെ.ജോണിയിൽ നിന്നും ആദ്യ പുസ്തകം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ്, ജില്ലാ ട്രഷറർ ലിജോജോണി , ബ്ലോക്ക് പ്രസിഡണ്ട് കെ.ബി.അഹ്നസ്, പി.ആർ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പുസ്തക ചലഞ്ചിന്റെ…

IMG_20220415_065522.jpg

ഒരു ദേശം ഒരു കുടുംബം സംയുക്ത ആഘോഷവുമായി മതസൗഹാർദ്ദകൂട്ടായ്മ.

കൽപ്പറ്റ: വിഷു – ഈസ്റ്റർ – റംസാൻ ആഘോഷങ്ങളുടെ പൊലിമ ചോരാതെ സംയുക്ത ആഘോഷം സംഘടിപ്പിച്ച് മത സൗഹാർദ്ദ കൂട്ടായ്മ .പെസഹ  ദിനത്തിൽ കമ്പളക്കാട് രാസ്തയിലാണ് സംയുക്ത ആഘോഷം നടന്നത്.  കാലലട്ടത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞാണ്  മത സൗഹാർദ്ദ കൂട്ടായ്മ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച്  സംയുക്ത ആഘോഷവും ചക്കസദ്യയും സംഘടിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകനായ ഫാ. തോമസ് കക്കുഴി…

IMG_20220415_064504.jpg

വനംവകുപ്പിന്റെ മോട്ടോര്‍ മോഷ്ടിച്ചത് വനംവകുപ്പ് ഡ്രൈവര്‍

മാനന്തവാടി: വനം വകുപ്പിൻ്റെ വനംവകുപ്പിന്റെ മോട്ടോർ മോഷ്ടിച്ചത് വനം വകുപ്പ് ഡ്രൈവർ. സംഭവം പുറത്തായതോടെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.വനം വകുപ്പിൻ്റെ ഉ ടമസ്ഥതയിലുള്ള മോട്ടോര്‍ മോഷ്ടിച്ച് വിറ്റ വനം വകുപ്പ് ഡ്രൈവർ നോര്‍ത്ത് വയനാട് വനം ഡീവിഷനു കീഴില്‍ ജോലില്‍ ചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ. ദര്‍ശന്‍ ഗത്താനി സസ്പെന്‍ഡ്…