IMG_20220331_195959.jpg

പടിഞ്ഞാറത്തറ,വെള്ളമുണ്ട,മാനന്തവാടി, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയം കൊല്ലി കല്ലുവെട്ടുംതാഴേയ്, പകല്‍ വിട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, കോച്ചുവയല്‍, വെള്ളമുണ്ട, കിണറ്റിങ്ങല്‍, കണ്ടത്ത് വയല്‍ മംഗലശ്ശേരി മല, പാലിയണ, പാലിയണ എം ഐ, ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ…

IMG_20220418_195606.jpg

കുട്ടിക്ക് മർദനമേറ്റ സംഭവം വർഗ്ഗീയ കലാപത്തിനു ശ്രമം പോലീസ് ജാഗ്രത കൈ കൊള്ളുക: എസ് ഡി പി ഐ

മാനന്തവാടി : പീച്ചങ്കോട് ക്ഷേത്ര പരിസരത്ത് വെച്ച് കുട്ടിയെ മർദിച്ചസംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നും സംഭവത്തിന് പിന്നിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്ന തായും എസ് ഡി പി ഐ  മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും വർഗീയ കലാപവും വംശീയ ഉൻമൂലനവും നടത്താൻ കച്ചകെട്ടിയിറങ്ങിയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന…

IMG_20220418_173728.jpg

വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം 24 ന് നടവയലിൽ

പനമരം :നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന “കോ-ഓപ്പറേറ്റീവ് എഡുക്കേഷണൽ സൊസൈറ്റി ” യുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം ഏപ്രിൽ 24 ന് നടവയലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.  നടവയൽ കേന്ദ്രമായി 1992 ൽ പ്രവർത്തനമാരംഭിച്ച കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ  സൊസൈറ്റി കാലാനുസൃതമായ പരിഷ്കാര പ്രവർത്തനങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ' നടവയൽ ഗ്രന്ഥശാല…

IMG_20220418_172140.jpg

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം ആചരിച്ചു

മുട്ടിൽ : കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികം ആചരിച്ചു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതുകൊണ്ടാണ് ആദിവാസി സാക്ഷരത, പഠന ലിഖ്‌ന അഭിയാന്‍ പെതു സാക്ഷരത എന്നീ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാകുന്നതെന്ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍…

IMG_20220418_162150.jpg

സിന്ധുവിന്റെ മരണം : അലംഭാവമെങ്കിൽ പ്രക്ഷോഭം: എൻ.ഡി. അപ്പച്ചൻ,ഡി.സി.സി പ്രസിഡണ്ട്

എടവക : മാനന്തവാടി ജോയിൻറ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് ആയിരുന്ന പി എ സിന്ധുവിന്റെ മരണത്തിന്  ഉത്തരവാദിയായവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും അലംഭാവം കാട്ടുന്ന പക്ഷം മരണാനന്തര നീതിക്കായി കോൺഗ്രസ്സ് ശക്തമായി രംഗത്തിറങ്ങുമെന്നും വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ മുന്നറിയിപ്പ് നൽകി.സിന്ധുവിന്റെ  വീട് സന്ദർശിച്ചതിനുശേഷം  നീതി ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന്  കുടുംബാംഗങ്ങൾക്ക്…

IMG_20220418_161415.jpg

എൽ.ഡി.എഫ് .കൺവീനർ ഇ.പി. ജയരാജൻ

തിരുവനന്തപുരം : മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്. നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന്‍ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്‍. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക്…

IMG_20220418_161113.jpg

ഇ.ശ്രീധരൻ മാസ്റ്റർ അനുസ്മരണം

മാനന്തവാടി : മാനന്തവാടി ഉപജില്ലാ റിട്ട. വിദ്യാഭ്യാസ ഓഫീസർ, മികച്ച ഗണിത ശാസ്ത്ര അദ്ധ്യാപകൻ, ഗായകൻ എന്നീ നിലകളിൽ പ്രമുഖനായിരുന്ന ഇ.ശ്രീധരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം കല്ലോടി ഉദയ വായനശാലയിൽ നടന്നു.കെ.എസ്.എസ്.പി.യു  മാനന്തവാടി ബ്ലോക്ക്, റിട്ട. ഹെഡ്മാസ്റ്റേഷ്സ്, പ്രിൻസിപ്പൽ സ് ആന്റ് എഡ്യുക്കേഷണൽ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എടവക ഗ്രാമ…

IMG_20220418_160651.jpg

ലൈൻമാൻമാരെ ആദരിച്ചു

കാട്ടിക്കുളം :  ഏപ്രിൽ 18 ദേശീയ ലൈൻമാൻ ദിനത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി കാട്ടിക്കുളം സെക്ഷനിൽ ലൈൻമാൻമാരെ ആദരിച്ചു. ,സബ് എഞ്ചിനീയർ വി കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഷമീർ അദ്ധ്യക്ഷനായിരുന്നു.ഷാജി എ എം ,പി എം ഷംസുദ്ദീൻ ,ഒ മോഹനൻ ,കെ വി ജോണി തുടങ്ങിയവർ സംസാരിച്ചു.

IMG_20220418_160339.jpg

ഫോട്ടോ വണ്ടിക്ക് സ്വീകരണം നല്‍കി

മാനന്തവാടി:കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ ഈ മാസം 28 മുതല്‍ മെയ് 10 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളഗെയിംസിനോടനുബന്ധിച്ച് കായിക കേരളത്തിന്റെ അപൂര്‍വ്വ ഫോട്ടോകളുമായി കേരള പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ഫോട്ടോ പ്രദര്‍ശനം ജില്ലയിലെ പ്രഥമ ഒളിമ്പ്യന്‍ മഞ്ജിമ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.നഗരസഭാചെയര്‍പെഴ്‌സണ്‍ കെ രത്‌നവല്ലി അധ്യക്ഷം …

IMG_20220416_162144.jpg

മധ്യവയസ്ക്കനെ പലചരക്ക് കടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മാനന്തവാടി: തൃശിലേരിയില്‍ മധ്യ വയ്ക്കനെ പലചരക്കുകടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തി . ആനപ്പാറ മണല്‍പ്പാളി കോളനിയിലെ നാരായണന്റെ മൃതദേഹം(49) തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടു. ഞായറാഴ്ച രാത്രി സക്കറിയ എന്നയാളുടെ കടയുടെ പുറത്തുള്ള ബെഞ്ചില്‍ നാട്ടുകാരുമായി സംസാരിച്ച നാരായണന്‍ ഡസ്‌കില്‍ തലവെച്ചു ഉറങ്ങി. അതേനിലയില്‍ തിങ്കളാഴ്ച രാവിലെ നാരായണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ:ബിന്ദു. മക്കള്‍:…