എറണാകുളം : തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. എഴുത്തുകാരന്, തിരക്കഥാകൃത്ത്, നടന്, നിര്‍മ്മാതാവ് എന്നിങ്ങനെ പോകുന്നു ജോണ്‍ പോളിന്റെ വിശേഷണങ്ങള്‍. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. രോഗാവശതകളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ജോണ്‍ പോളിന്റെ അന്ത്യം. 72 വയസായിരുന്നു. എറണാകുളം സ്വദേശിയായിരുന്നു. അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950-ൽ…
