IMG_20220504_212635.jpg

ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു

താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തില്‍ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. പെരുന്നാള്‍ ആഘോഷത്തിനായി പുറപ്പെടുന്ന വാഹനങ്ങളുടെ ബാഹുല്ല്യമാണ് തിരക്കിന് കാരണം. കൂടാതെ താമരശ്ശേരി അമ്പായത്തോടു മുതല്‍ കാരാടി വരെ വാഹനങ്ങളുടെ നിരനീളുന്ന തരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.താമരശ്ശേരി ചുങ്കം ജങ്ഷന്‍ തിരക്കും ഹെെവെ വികസനം നടക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.ദീര്‍ഘദൂര…

GridArt_20220504_1946555172.jpg

മാനന്തവാടി, കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരുമത്തെരുവ്, അമ്പുക്കുത്തി, കല്ലോടി എന്നീ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടക്കുന്ന്, വാളല്‍, വാളല്‍ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

GridArt_20220504_1937051712.jpg

ക്രിസ്ത്യൻ കൾച്ചറൽ ഫോറം സൗജന്യ ഉച്ചഭക്ഷണം ” പാഥേയം ” തുടങ്ങി

 കൽപ്പറ്റ  :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം ” ആദ്യഘട്ടം കൽപറ്റയിൽ എഡിഎം  എൻ .ഐ ഷാജി ഉത്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന നിർദ്ധനരായ ആളുകളുടെ ഉച്ചഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ഉദ്യേശത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് പദ്ധതി…

GridArt_20220504_1839097692.jpg

കളിമണ്ണില്‍ മെനഞ്ഞത് കുട്ടിക്കാലം ; അവധിക്കാലം ആഘോഷമാക്കി ആരാമം

മാനന്തവാടി : വേനലവധിയുടെ തുറന്ന പാഠശാലയില്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ മെനഞ്ഞും പാട്ടുപാടിയും പാഴ് വസ്തുക്കളില്‍ പൂക്കള്‍ മെനഞ്ഞും കുട്ടികളുടെ കൂട്ടായ്മകള്‍. കോവിഡിന്റെ ദീര്‍ഘകാലമായുള്ള  അടച്ചിടല്‍ കാലത്തെയും മറികടന്ന് ആദ്യമായെത്തിയ വേനലവധിക്കാലത്തെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സമഗ്ര ശിക്ഷാ കേരള സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ആരാമം…

IMG_20220405_192358.jpg

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും നിലവില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവരും ആയിരിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക പരീക്ഷ യുടെ മാര്‍ക്ക്…

IMG_20220501_064425.jpg

മരങ്ങള്‍ മുറിച്ചു മാറ്റണം

കൽപ്പറ്റ :  വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ ഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും അതാത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റണം. മരച്ചില്ലകള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്കുളള നഷ്ടപരിഹാരം നല്‍കാനുളള ബാധ്യത പ്രസ്തുത സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായിരിക്കുമെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

GridArt_20220504_1809363072.jpg

യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക്

കൽപ്പറ്റ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് ലഭിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത പുരസ്‌കാരം നല്‍കി. യുവജന സന്നദ്ധ സംഘങ്ങളുടെ വളര്‍ച്ചയ്ക്കായി 2020-21 കാലയളവില്‍ ക്ലബ്ബ് നടത്തിയ പ്രവര്‍ത്തനമാണ് പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…

IMG_20220504_180459.jpg

എഫ് ആർ എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക വിലാപയാത്ര ഈ മാസം അറിന് സംഘടിപ്പിക്കുന്നു

പനമരം : എഫ് ആർ എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കർഷക വിലാപയാത്ര ഈ മാസം അറിന് പനമരത്ത് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുനേരം മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാർട്ടിൻ തോമസ് സംബന്ധിക്കും. മെയ്  7 ന് രാവിലെ…

IMG_20220504_175832.jpg

ഭക്ഷ്യ വിഷബാധ: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

കൽപ്പറ്റ : ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും…

IMG_20220504_175103.jpg

കോവിഡ്: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കൽപ്പറ്റ : കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍. ഐ ഷാജു നിര്‍വ്വഹിച്ചു. ജില്ലയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ ഓര്‍ഫന്‍ വിഭാഗത്തില്‍ വരുന്ന 15 നും 18 വയസ്സിനും ഇടയിലുളള രണ്ട് കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ധന സഹായമായി 3 ലക്ഷം…