IMG_20220502_183625.jpg

കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മേപ്പാടി: കള്ളാടിയിൽ റിസോർട്ട് ജീവനക്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ എടവലത്ത് മുരുകൻ്റെ ഭാര്യ ഉഷ (42) ആണ് മരിച്ചത്. കള്ളാടിയിൽ റിസോർട്ടിന് സമീപത്തെ തോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞ് കുളത്തിൽ കൈ കാലുകൾ കഴുകാനായി പോയ ഉഷ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം…

GridArt_20220508_2027071142.jpg

കേള്‍ക്കണോ പ്രിയ കൂട്ടരെ …. അരങ്ങുണര്‍ത്തി നാടന്‍ പാട്ടുകള്‍

കൽപ്പറ്റ : മണ്ണിന്റെ മണമുള്ള പാട്ടുകളും ജീവന്റെ താളവുമായി വയനാടിന്റെ താരങ്ങള്‍. എന്റെ കേരളം രണ്ടാം ദിവസം മുണ്ടേരി ഉണര്‍വ്വിന്റെ താരങ്ങളാണ് സദസ്സിനെ നാടന്‍ ശീലുകളില്‍ ആറാടിച്ചത്. കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍ പാട്ടുകളും സ്വന്തം പാട്ടുകളും ഇടകലര്‍ത്തിയതോടെ നാടന്‍ കലാസന്ധ്യയ്ക്ക് സദസ്സ് താളം പിടിക്കാനും തുടങ്ങി. വള്ളുവനാടിന്റെ തനത് ജീവിത പരിസരങ്ങളില്‍ നിന്നും ആചാര പെരുമയുടെ…

GridArt_20220508_1947510292.jpg

സന്തോഷ്ട്രോഫി താരം സഫ്നാദിന്റെ വീട് നിർമ്മാണ പൂർത്തീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ

മേപ്പാടി  : സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗം മേപ്പാടി മാങ്കുന്ന് സ്വദേശി, വയനാടിന്റെ അഭിമാനം സഫ്നാദിന്റെ വീട് നിർമ്മാണം ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പൂർത്തീകരിച്ച് നൽകും. വീട് നിർമ്മാണം പൂർത്തീകരണം ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത വിവരം ജില്ലാ സെക്രട്ടറി കെ.റഫീഖും പ്രസിഡണ്ട് കെ.എം. ഫ്രാൻസിസും സഫ്നാദിന്റെ താമസസ്ഥലത്തെത്തി സഫ്നാദിനേയും രക്ഷിതാക്കളേയും അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം…

GridArt_20220508_1943361072.jpg

കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻ്റ് ബ്യൂട്ടീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ : കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻ്റ് ബ്യൂട്ടീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൽപ്പറ്റയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രേം പ്രകാശ് വെള്ളമുണ്ട (പ്രസിഡണ്ട്), ഗണേഷ് മുട്ടിൽ (സെക്രട്ടറി) ,ബിജു കൽപ്പറ്റ (ട്രഷറർ ) എന്നിവരാണ് ജില്ലാ ഭാരവാഹികൾ.  ബാർബർ- ബ്യൂട്ടിഷ്യൻ ജോലികൾ ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുക, മുടി…

GridArt_20220508_1939222132.jpg

ഹോക്കി സമ്മർ കോച്ചിംഗ് ക്യാമ്പ്

 പനമരം :  ഹോക്കി വയനാടിന്റെ  ആഭിമുഖ്യത്തിൽ  ജി എച്ച് എസ് എസ് പനമരം ഹൈസ്കൂളിൽ വെച്ച് ഹോക്കി സമ്മർ ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 11-05 2022 രാവിലെ ,9:00 മണിക്ക് പനമരം ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക9995586586,

GridArt_20220508_1837531772.jpg

ബീ ടീൻസ് ക്ലബുകളുടെ പ്രവർത്തനം ആരംഭിച്ചു

ബത്തേരി  : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ വയനാട് ,സൗഹൃദ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളാൽ നടപ്പിലാക്കുന്ന ബീ ടീൻ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ നാല് വിദ്യാലയങ്ങളിലെ…

GridArt_20220508_1753330472.jpg

സീനിയർ ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ്റണ്ണറപ്പായ വയനാട് ടീമിന് പൗരസ്വീകരണം നൽകി

മാനന്തവാടി: കേരള ഗെയിംസ് 2022 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ കേരള സ്റ്റേറ്റ് സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ്റണ്ണർ അപ്പായ വയനാട് ജില്ലാ ടീമിന് മാനന്തവാടിയിൽ പൗരസ്വീകരണം നൽകി. സംസ്ഥാനത്തെ ബെസ്റ്റ് ബോക്സർ ആയി തെരഞ്ഞെടുത്ത വയനാട് ജില്ലയിലെ ജോബിൻ പോളിനെ യോഗത്തിൽ ആദരിച്ചു,, മെയ് ഒന്ന് മുതൽ അഞ്ച് വരെ തിരുവനന്തപുരത്ത് നടന്ന 14…

GridArt_20220508_1734489392.jpg

മൂന്ന് കുട്ടികൾക്ക് കൂടി വീടൊരുക്കാൻ കെ.എസ്.ടി.എ.

 കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കെ.എസ്.ടി.എ.( കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) 'അരികിലുണ്ട് അധ്യാപകർ' എന്ന സന്ദേശവുമായി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് സംസ്ഥാനത്താകമാനം നടത്തിവരുന്നത്. പ്രളയം കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തങ്ങളുടെ വരുമാനത്തിൻ്റെ ഒരു വിഹിതം മാറ്റിവെച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു കെ എസ് ടി എ .കോവിഡ്…

GridArt_20220508_1646200352.jpg

സൈക്ലിംഗ് സമ്മർ കോച്ചിംങ് ക്യാമ്പ്

കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെയും നേതൃത്വത്തിൽ  ഗ്രാമിക കുട്ടമംഗലം, സൈക്കിൾ ബഡ്ഡിസ് സുൽത്താൻ ബത്തേരി എന്നിവരുടെ സഹകരണത്തോടെ മെയ് 10 മുതൽ 28 വരെ  സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ട് , മുട്ടിൽ ഇംഗ്ലീഷ് അക്കാഡമി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെച്ച് സൈക്ലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 8 വയസിനു…

GridArt_20220508_1524099222.jpg

കേരള ട്രാവൽ മാർട്ടിൽ വയനാട് ടൂറിസത്തിന് സജീവ പങ്കാളിത്തം

കൽപ്പറ്റ: കോവിഡിന് ശേഷം കേരള ടൂറിസത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ വയനാട് ടൂറിസത്തിന് സജീവ പങ്കാളിത്തം. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിച്ച കെ.ടി.എം തിങ്കളാഴ്ച സമാപിക്കും. കേരളത്തിലെ ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ച് വരുന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായ…