GridArt_20220515_1848085363.jpg

സണ്ടേസ്കൂൾ ശതാബ്ദി : യാക്കോബായ ദേവാലയങ്ങളിൽ പതാക ഉയർത്തി

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂളിൻ്റെ ശതാബ്ദിയുടെ ഭാഗമായി ദേവാലയങ്ങളിൽ പതാക ഉയർത്തി. കോഴിക്കോട്, വയനാട് ,മലപ്പുറം, കണ്ണൂർ, ബാംഗ്ലൂർ, ചെന്നൈ, മംഗലാപുരം ഉൾപ്പെടുന്ന വടക്കൻ മേഖല ശതാബ്ദി സമ്മേളനം മെയ് 22ന് ഞായറാഴ്ച മാനന്തവാടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പളളിയിലാണ് നടക്കുക. വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കൊപ്പം നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ പിതാക്കന്മാർ, ജനപ്രതിനിധികൾ, സാമുദായിക…

IMG_20220515_161853.jpg

തോമസ് ഗുരുക്കൾക്ക് മലയാളി മുദ്ര പുരസ്കാരം

മാനന്തവാടി: തൃശൂർ മലയാളി സാംസ്ക്കാരികം ട്രസ്റ്റ് ഏർപ്പെടുത്തിയ മലയാളി മുദ്ര പുരസ്ക്കാരം കമ്മന കടത്തനാടൻ കളരി ആശാൻ തോമസ് ഗുരുക്കൾക്ക് ലഭിച്ചു. കളരി മേഖലയിൽ 26 വർഷത്തിലധികമുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.മികച്ച കർഷകനും കൂടിയാണ് തോമസ് ഗുരുക്കൾ. വെറ്റിനറി ഡിപ്പാർട്ട്മെൻ്റിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പെടർ രാജിയാണ് ഭാര്യ. പ്രണവ്, അദ്വൈത് എന്നിവർ മക്കളാണ്

IMG_20220515_131842.jpg

നിയമനങ്ങൾ സിപിഎമ്മിന്റെ വെള്ളാനയോ

നിയമനങ്ങൾ സിപിഎമ്മിന്റെ  വെള്ളാനയോ  പിഎസ് സി  യെ നോക്കുകുത്തിയാക്കി കൊണ്ട് ബിവറേജസ് കോർപ്പറേഷനിൽ അനധികൃത നിയമനം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു  ആരോപിച്ചു. മദ്യക്കുപ്പികളിൽ ലേബലുകൾ ഒട്ടിക്കുന്നതിനുവേണ്ടി കരാറടിസ്ഥാനത്തിൽ എടുത്ത 426 പേരെയാണ് സർക്കാർ സ്ഥിരപ്പെടുത്തിയത്. പി എസ് സി മുഖാന്തരം ലോവർ ഗ്രേഡ് തസ്തികയിലേക്ക് നിയമിക്കുന്നതിലേക്കുള്ള തത്തുല്യ ശമ്പളത്തിനാണ് നിയമനം…

IMG_20220515_131624.jpg

യൂത്ത് കോൺഗ്രസ്‌ ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർധനവിനെതിരെ വിറക് വിതരണ സമരം നടത്തി

ചീരാൽ: യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക വിലവർദ്ധനവിനെതിരെ വിറക് വിതരണം ചെയ്തു പ്രതിഷേധിച്ചു. കെ എസ് യു ജില്ലാ പ്രസിഡണ്ട് അമൽ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ചീരാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് രാഹുൽ ചീരാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് പി സി…

GridArt_20220515_0831481212.jpg

വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയെ തിരിച്ചയച്ച് അധികൃതർ: പരാതിയുമായി ബന്ധുക്കൾ

 മാനന്തവാടി: അവശനിലയിൽ ചികിത്സ തേടിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ച ആശുപത്രി അധികൃതരുടെ നടപടി വിവാദമാകുന്നു. ബേഗൂർ കൊല്ലിമൂല കോളനിയിലെ 65വയസ്സ് പ്രായമുള്ള കെമ്പിയാണ് അവഗണ നേരിട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ അമ്മയെ രണ്ടുമണിക്കൂറിനു ശേഷം വിടുതൽ നൽകി പറഞ്ഞയക്കുകയായിരുന്നെന്ന്…

GridArt_20220501_1114382042.jpg

വയനാട് സന്ദർശിക്കുന്നവരുടെ കുപ്പതൊട്ടിയോ ചുരം

അടിവാരം : വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധന.വിനോദകേന്ദ്രങ്ങൾ എല്ലാം നിറഞ്ഞു കവിഞ്ഞു. കച്ചവടക്കാർ എല്ലാവരും ഹാപ്പി.പക്ഷേ വയനാട്ടിലെ പൊതുജനങ്ങൾ മാലിന്യകൂമ്പാരത്തിൽ.റോഡിനിരുവശവും ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങളും ഡിസ്പോസിബിൾ പ്ലേറ്റ്,ഗ്ലാസ്, വെള്ളക്കുപ്പികൾ, ബിംഗോസ് ,ലൈസ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ കാലി കവറുകൾ. ചുരം സംരക്ഷണ സമിതിക്കാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി.  ചുരം തുടങ്ങുന്നത് മുതൽ വാഹനം പാർക്ക് ചെയ്ത…

GridArt_20220515_0802252622.jpg

പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആരംഭിച്ചു

പനമരം : കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇന്നലെ വൈകിട്ട് നടന്ന പൊതുസമ്മേളനവും,കുടുംബ സംഗമവും പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.ആസ്യ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സേനാംഗങ്ങള്‍, പൊലീസുകാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത…

GridArt_20220515_0759016122.jpg

ചന്ദനമര സംരംക്ഷണ പദ്ധതിയുമായി വനംവകുപ്പ്

തിരുവനന്തപുരം : ചന്ദനമരങ്ങളുടെ സംരക്ഷണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ചന്ദനമരങ്ങളുടെ കൃത്രിമ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി വരുന്ന മൂന്നു വര്‍ഷക്കാലയളവിലേക്കുള്ള 23.34 കോടിയുടെ പദ്ധതികള്‍ വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.  കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി 2022-23, 2023-24, 2024-25 എന്നീ വര്‍ഷങ്ങളിലായി വനം വകുപ്പില്‍ ആകെ 209 കോടിയുടെ…

GridArt_20220515_0755148372.jpg

പ്രതീകാത്മക വിറക് വിതരണ സമരവും പ്രതിഷേധ പ്രകടനവും നടത്തി യൂത്ത് കോൺഗ്രസ്‌

തൊണ്ടർനാട് : കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനവിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് തൊണ്ടർ നാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക വിറകു വിതരണ സമരവും പ്രേ തിഷേധ പ്രകടനവും കോറോത്ത് അങ്ങാടിയിൽ വെച്ച് നടത്തി. സമരം കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ്‌ എസ് എം  പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം…

GridArt_20220513_0738018092.jpg

മഴ: പോലീസിന് ജാഗ്രതാനിർദ്ദേശം നൽകി

തിരുവനന്തപുരം : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി.…