IMG-20220727-WA00722.jpg

കാരാപ്പുഴയില്‍ ബോട്ടുമറിഞ്ഞു: ആഴങ്ങളെ തോല്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനം

കാരാപ്പുഴ: കനത്ത മഴയില്‍ നിറഞ്ഞ കാരാപ്പുഴ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത പരന്ന നിമിഷങ്ങള്‍ക്കുള്ളില്‍ അണക്കെട്ടും പരിസരവും ഭീതിയിലായി. അധികമാരും എത്താന്‍ മടിക്കുന്ന അണക്കെട്ടിന്റെ മദ്ധ്യഭാഗത്തായി മറിഞ്ഞ ബോട്ടും വെള്ളത്തിലേക്ക് ചിതറിയ ആളുകളെയും ദൂരെ നിന്നും കണ്ടതോടെ കരയിലുള്ളവര്‍ക്കും ആധിയായി. വിവരമറിഞ്ഞ് അഗ്നി രക്ഷാസേനയും അതിന് പിറകെ എന്‍.ഡി.ആര്‍.എഫ് ടീം അംഗങ്ങളും ദുരന്തമുഖത്തേക്ക് കുതിച്ചെത്തി. അപായ…

IMG-20220727-WA00712.jpg

തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്കുളള വിലക്ക് നീക്കി

മേപ്പാടി :മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ മഴയ്ക്ക് ശമനം വന്നതിനാലും വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തതുമായ സാഹചര്യത്തിലുമാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനാനുമതി നല്‍കിയത്.

IMG-20220727-WA00562.jpg

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കേരള ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി

 കല്‍പ്പറ്റ: സംസ്ഥാന ജില്ലാ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 'നിലവിലുണ്ടായിരുന്ന ഇ. പി. എഫ്. പെന്ഷനേക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് സ്വാശ്രയ പദ്ധിക്ക് രൂപം നല്‍കിയത്.ശാസ്ത്രീയ പഠനം നടത്തിയാണ് പദ്ധതി രൂപീകരിച്ചതെങ്കിലും ഇതു പൂര്‍ണ്ണമായി അംഗീകരിച്ചു നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ല. ഫോര്‍മുല പെണ്‍ഷന്‍, ഡി.എ.പുനസ്ഥാപിക്കുക, പ്രതിനിതിയെ പെന്‍ഷന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക,2022 കുടശിക, ഗ്രാറ്റുവിറ്റി കോടതി വിധി നടപ്പിലാക്കുക…

IMG-20220727-WA00552.jpg

വ്യാപാരികള്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി വിരുദ്ധ നിലപാടുകളില്‍ പ്രതിക്ഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരി- വ്യവസായികള്‍ വയനാട് ജില്ല കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക്ക് നിരോധനവും കടകള്‍ കയറിയുള്ള റെയ്ഡും പിഴ ഈടാക്കലും ഒഴിവാക്കുക, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍…

IMG-20220727-WA00542.jpg

സംസ്ഥാന ജൂനിയർ പുരുഷ വനിത അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് അഞ്ച് മെഡലുകൾ

മാനന്തവാടി: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ പുരുഷ വനിത അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് അഞ്ചു മെഡലുകൾ ലഭിച്ചു. അഭിനന്ദ് വി.നാഥ്, ഋതിക്, എന്നിവർക്ക് സ്വർണമെഡലുകളും അഭിനവ് കൃഷ്ണക്ക് വെള്ളിമെഡലും അവന്തിക സജീവ്, വി.എസ് അര്യ എന്നിവർക്ക് ബ്രൗൺസ് മെഡലുമാണ് ലഭിച്ചതു്, 46 കിലോഗ്രാം,,60 കിലോഗ്രാം,,50 കിലോഗ്രാം, 70 കിലോഗ്രാം എന്നീ കാറ്റഗറിയിലാണ്…

IMG-20220727-WA00532.jpg

ഖാഇദെമില്ലത്ത് പുരസ്ക്കാര സമർപ്പണം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

 കൽപ്പറ്റ:ഖാഈ ദെമില്ലത്ത് ഫൗണ്ടേഷൻ രണ്ടാമത് ഖാഇദെമില്ലത്ത് പുരസ്ക്കാരം മുസ്ലിം ലീഗ് നേതാവും വയനാട് മുസ്ലിം ഓർഫനേജ് ഉപാദ്ധ്യക്ഷനും പ്രഗൽഭ വാഗ്മിയുമായ പി.കെ.അബൂബക്കർന് നൽകുന്ന പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കൽപ്പറ്റയിൽ മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡണ്ട് പി.പി.എ.കരീം ഉൽഘാടനം ചെയ്തു. കൽപ്റ്റ നഗരസഭ ചെയർമാൻ കെ എം തൊടി മുജീബ് അദ്ധ്യഷത വഹിച്ചു.അഡ്വ.എം.സി.എം. ജമാൽ…

IMG-20220727-WA00522.jpg

പാതിരി പാലത്തിൻ്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

മീനങ്ങാടി:ദേശീയപാതയില്‍ നിർമ്മാണ പ്രവർത്തനത്തിനിടയിൽ തന്നെ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ പാതിരിപ്പാലത്തെ പുതിയ പാലത്തിൽ മാസങ്ങൾക്കകം കുഴികൾ രൂപപ്പെട്ട് കമ്പികൾ പുറത്ത് വന്നതോടെ പ്രതിഷേധം വീണ്ടും ശക്തമാവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കുമൊടുവില്‍ ആറുമാസംമുമ്പാണ് പാലവും റോഡും തുറന്നുകൊടുത്തത്. ഇവിടെ പാലത്തിലാണ് കുഴികള്‍ രൂപപ്പെട്ടത്. പാലത്തിന്റെ പ്രധാനഭാഗങ്ങളിലെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുവന്ന നിലയിലാണ് .…

IMG-20220727-WA00512.jpg

കണിയാമ്പറ്റയിൽ സിവിൽ സപ്ലൈസ് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കണിയാമ്പറ്റ :കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ സിവിൽ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്പറ്റ വെള്ളാരംകുന്നിലെ കുമാരന്റെ മകനും നേരത്തെ കിൻഫ്രയിലെ ജീവനക്കാരനുമായിരുന്ന പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഇയാളെ ക്വാർട്ടേഴ്സ് മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഭാര്യ…

IMG-20220727-WA00502.jpg

കാര്‍ഷിക സര്‍വ്വെ പരിശീലനം നല്‍കി

കൽപ്പറ്റ : സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വ്വെയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഷീന അധ്യക്ഷത വഹിച്ചു. കാര്‍ഷിക…

IMG-20220727-WA00362.jpg

ബസ്സിൽ കോളേജ് പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്ക്കൻ പോലീസ് പിടിയിൽ

ബത്തേരി : ബത്തേരിയിൽ നിന്നും പുൽപ്പള്ളിക്ക് പോകുന്ന ശതാബ്ദി ബസ്സിൽ വിദ്യാർത്ഥിനികളാട് അപമര്യാദയായി പെരുംമാറിയ  ആളെ വിദ്യാർത്ഥികൾ കൈയ്യോടെ പിടി കൂടി പോലീസിൽ ഏല്പിച്ചു. ചീയബം ചെട്ടിപാമ്പ്ര കോളനിയിലെ ചിക്കലാണ് (55) പോലീസ് പിടിയിലായത്. കുറെ നേരം ഇയ്യാളുടെ മോശമായ പ്രവർത്തനം സഹിച്ചു മടുത്തപ്പോൾ ആണ് വിദ്യാർത്ഥികൾ പ്രതിരോധിച്ചത്. ,പിന്നീട് വിദ്യാർത്ഥികളും  യാത്രക്കാരും ഇടപെട്ട് പുൽപ്പള്ളി…