IMG_20220906_200332.jpg

പത്താം തരം തുല്യതാ പരീക്ഷ 12 മുതൽ; ജില്ലയില്‍ 240 പേര്‍ പരീക്ഷ എഴുതും

കൽപ്പറ്റ : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ സെപ്റ്റംബർ 12ന് ആരംഭിക്കും. ജില്ലയില്‍ നാല് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പനമരം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, കല്‍പ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കണ്ടറി സ്ക്കൂള്‍,…

IMG-20220906-WA00752.jpg

ചീയമ്പത്ത് വാഹനാപകടം : 18 പേർക്ക് പരിക്ക്

കൽപ്പറ്റ: പുൽപ്പള്ളി ചീയമ്പം വളവിൽ വീണ്ടും അപകടം. ആസാമിൽ നിന്നും പുൽപ്പള്ളി പാക്കട്ടിയിലേക്ക് തൊഴിലാളികളെ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴ്  കുട്ടികളും 11 മുതിർന്നവരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പുൽപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതിനുശേഷം ബത്തേരി ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

IMG_20220906_182259.jpg

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം അലവന്‍സ് വിതരണം ചെയ്തു

കൽപ്പറ്റ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ ഓണം അലവന്‍സ് വിതരണം ചെയ്തു. ജില്ലയില്‍ 22258 കുടുംബങ്ങള്‍ക്കാണ് ആയിരം രൂപ വീതം അലവന്‍സായി നല്‍കിയത്. ആകെ 222.58 ലക്ഷം രൂപ ഓണം അലവന്‍സായി ജില്ലയില്‍ വിതരണം ചെയ്തു. കല്‍പ്പറ്റ…

IMG_20220906_181930.jpg

പോഷക വാരാചരണം സംഘടിപ്പിച്ചു

കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയിൽ പോഷക  വാരാചരണം സംഘടിപ്പിച്ചു. സ്ത്രീരോഗങ്ങൾക്ക് പരിഹാരമാകുന്ന പരമ്പരാഗത ഭക്ഷ്യ  വിഭവങ്ങളെ  കുറിച്ച് ഡോ അനു ജോസ് ക്ലാസ്സുകളെടുത്തു. സദ്യവട്ടത്തിലെ ആരോഗ്യ  ചിന്തകളെ  കുറിച്ച് ഡോ മാനസി  നമ്പ്യാർ ക്ലാസ്സുകളെടുത്തു. പോസ്റ്റർ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു

IMG_20220906_181659.jpg

നേത്രദാന പക്ഷാചരണം സമാപിച്ചു

മീനങ്ങാടി : നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും സെമിനാറും നേത്ര പരിശോധന ക്യാമ്പും മീനങ്ങാടി സി.എച്ച്.സിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍  ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാസേനന്‍ വിഷയാവതരണം നടത്തി. നേത്ര പരിശോധന ക്യാമ്പിന് ജില്ലാ…

IMG_20220906_181528.jpg

കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി:കെ.എസ്.എസ്.പി.എ

കൽപ്പറ്റ : പെൻഷൻ പരിഷ്കരണ കുടിശ്ശിക രണ്ട് ഗഡുക്കൾ, ക്ഷാമാശ്വാസ കുടിശ്ശിക 11% എന്നിവ കാലതാമസം വരുത്താതെ നൽകുക, മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികളിൽ ഓ.പി ഉൾപ്പെടെ എല്ലാ വിഭാഗം ചികിത്സയും ഉറപ്പു വരുത്തുക, ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ കമ്മിറ്റി…

IMG-20220906-WA00672.jpg

ഓണാഘോഷത്തിനോട് അനുബന്ധിച്ച് പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു :ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ : വിദ്യാര്‍ഥികളുടെയും യുവതി യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്ക് മരുന്നു പോലുള്ള ലഹരി ഉപയോഗത്തിന്‍റെ അപകടവസ്ഥ മനസിലാക്കി കൊടുക്കുന്നതിന്‍റെ ഭാഗമായി കേരളത്തിന്‍റെ ദേശീയ ഉത്സവമായ ഓണാഘോഷ വേളയില്‍ “ലഹരി മുക്ത യുവത്വം ആരോഗ്യ കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ മാവേലിയെയും എസ് പി.സി കേഡറ്റുകളെയും, വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നാളെ രാവിലെ…

IMG-20220906-WA00662.jpg

മാർ ബസേലിയോസ്‌ കോളേജ് ഓഫ് എഡ്യുക്കേഷൻ സൗഹൃദ കൂട്ടായ്മ നടത്തി

ബത്തേരി : 2005-2006 മാർ ബസേലിയോസ്‌ കോളേജ് ഓഫ് എഡ്യു ക്കേഷൻ പ്രഥമ ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ നടത്തി. 16 – വർഷങ്ങൾക്ക് ശേഷമുള്ള ഒത്തു ചേരലായിരുന്നു. അധ്യാപകരും, അധ്യാപക വിദ്യാർത്ഥി കളും ഒന്നിച്ചു കൂടുകയും, ഓർമ്മ പങ്കു വെക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാ പകരായിരുന്ന ഡോ. മനോജ്‌ കുമാർ.ടി, ഡോ. യൂനസ് സലിം, അധ്യാപക…

IMG_20220906_153315.jpg

ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനം വൈത്തിരിയിൽ

വൈത്തിരി : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്. എഫ്. ഐ യുടെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന് എതിരേയും കൽപ്പറ്റ എം എൽ എ അഡ്വ ടി സിദ്ദീഖിനെതിരെയുമുള്ള കള്ള പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം വൈത്തിരിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അഡ്വ…

IMG-20220906-WA00652.jpg

ഓണസദ്യ കുപ്പയിൽ വലിച്ചെറിഞ്ഞവർക്കെതിരെ ശക്തമായ നടപടിയെടുക്കണം യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി

വെള്ളമുണ്ട: വെള്ളമുണ്ട യൂത്ത് ഫ്രണ്ട് ബിയുടെ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയിൽ തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർ ഓണസദ്യ മാലിന്യ കുപ്പയിൽ വലിച്ചെറിഞ്ഞത് ദൗർഭാഗ്യകരമെന്നുo മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.