IMG-20220909-WA00262.jpg

വയനാട് ബോൾ ബാഡ്മിന്റൺ ടീമിന്‌ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ യാത്രയയപ്പ് നൽകി

കെല്ലൂർഃസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബോൾ ബാഡ്മിന്റൺ വയനാട് ജില്ലാ ടീമിന് വെള്ളമുണ്ട  ഡിവിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അഞ്ചംമൈലിൽ നടന്ന ചടങ്ങിൽ ടീമിനുള്ള ജേഴ്സിയും കൈമാറി. യാത്രയയപ്പ് പരിപാടിയും ഫ്ലാഗ് ഓഫ് കർമ്മവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. മൈക്രോ ടെക്‌ പൊളിക്ലിനിക്ക് അങ്കണത്തിൽ നടന്ന…

IMG-20220909-WA00252.jpg

കോളനികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തി

കൽപ്പറ്റ : കേരള പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കമ്പളക്കാട് പനമരം പോലീസ് സ്റ്റേഷൻ പരിധികളിലെ കോളനികളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. കമ്പളക്കാട് നടന്ന പരിപാടിയിൽ കല്ലഞ്ചിറ കോളനിയിൽ, കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് ലഹരി വിരുദ്ധ ബോധവത്കരണവും, കോളനിയിലെ മുതിർന്ന അംഗങ്ങളായ മാക്ക, കറപ്പി എന്നിവർക്കുള്ള ഓണക്കോടി വിതരണവും…

IMG_20220909_185847.jpg

പാത്തിവെള്ളച്ചാട്ടത്തിലേക്ക് പോകാൻ കർശന നിരോധനം ഏർപെടുത്തി

വൈത്തിരി :വൈത്തിരി തളിമല പാത്തിവെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിന് കർശന നിർദ്ദേശം ഏർപെടുത്തി.വ്യാഴാഴ്ച്ച വെള്ളച്ചാട്ടത്തിൽ വീണ് പെരിന്തട്ട സ്വദേശി  അഭിജിത്ത് മരിച്ചിരുന്നു. അഭിജിത്തിന്റെ സുഹൃത്ത് ശ്രീഹരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.നേരത്തെ തന്നെ പ്രദേശത്തെക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചിരുന്നു.ആറ് പേരടങ്ങുന്ന യുവാക്കൾ വിലക്ക് ലംഗിച്ച് എങ്ങനെ  എത്തി എന്ന കാര്യം അന്വേഷിക്കുന്നു.സംഭവത്തിൽ വനം വകുപ്പും പൊലിസും കേസ് എടുത്തിട്ടുണ്ട്.

IMG_20220909_185749.jpg

വയനാട് ചുരത്തില്‍ വാഹനാപകടം

ലക്കിടി:വയനാട് ചുരത്തില്‍ വാഹനാപകടം. ചുരത്തിൽ രണ്ടാം വളവിന്  താഴെ ലോറിയും  കാറുകളും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചവർക്ക്  പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.       ഗതാഗത തടസ്സം നേരിട്ടെങ്കിലും  പോലീസ് എത്തി വാഹനങ്ങള്‍ മാറ്റി പതിയെ ഗതാഗത തടസ്സം ഒഴിവാക്കി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഗതാഗത തടസ്സം നീക്കാൻ സ്ഥലത്തുണ്ട്.

IMG-20220909-WA00202.jpg

വയനാട്ടിൽ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു

കൽപ്പറ്റ: വയനാട്ടിലെ പഴയ വൈത്തിരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മൽ പ്രശാന്തിന്‍റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിൻ…

IMG_20220909_171358.jpg

മുഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: ആക്ഷൻകമ്മിറ്റി

കൽപ്പറ്റ :  വെള്ളമുണ്ട പഞ്ചായത്തിലെ പുലിക്കാട് കഴിഞ്ഞ ദിവസം  മുഫീദ കണ്ടിയിൽ പൊയിൽ എന്നവരുടെ മരണത്തിൽ ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഫീദയുടെ മകനും കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാല് മക്കളുള്ള മുഫീദ വിധവ ആയതിന് ശേഷം ഇവരുടെ ദാരിദ്രവും പട്ടിണിയും മുതലാക്കി കുടുംബത്തിന് സംരക്ഷണം നൽകാം…

IMG-20220909-WA00152.jpg

സുമയ്യ (32) നിര്യാതയായി

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ആർ.സി.എൽ.പി സ്‌കൂൾ നഗറിൽ വാഴയിൽ കുഞ്ഞുമൊയ്തീന്റെ ഭാര്യ സുമയ്യ (32) നിര്യാതയായി. പിതാവ്: ആലി. മാതാവ്: ആയിഷ. മക്കൾ: ഫാത്തിമ നിയ, ഫാത്തിമ മെഹദിയ, മുഹമ്മദ് ജുറൈജ്. സഹോദരി: സുനീറ.

IMG_20220909_170705.jpg

പരിശോധന ശക്തമാക്കി ജില്ലാ പോലീസ്

 കൽപ്പറ്റ : ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന  മയക്ക് മരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പോലീസ് നടത്തുന്ന ആന്‍റി-നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി   കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി  എന്നിവിടങ്ങളിലെ  എസ് എ ച്ച് ഒ  മാരുടെ നേതൃത്വത്തില്‍ ബസ്സ്  സ്റ്റാന്‍റുകളിലും, ടൗണുകൾ   കേന്ദ്രീകരിച്ച്   ആന്റി നർക്കോട്ടിക്  പരിശോധന…

IMG_20220909_125421.jpg

മുട്ടിൽ മരം മുറിക്കേസ് : കോടതി ഉത്തരവ് സർക്കാർ ഗൂഢാലോചനയെന്ന് പ്രകൃതി സംരംക്ഷണ സമിതി

ബത്തേരി : മുട്ടിൽ മരംകണ്ടു കെട്ടൽ റദ്ദാക്കിയ   കോടതി ഉത്തരവ് സർക്കാർ ഗൂഢാലോചനയെന്ന്  വയനാട് പ്രകൃതി സംരംക്ഷണ സമിതി. വൻ വിവാദമായ  മരം മുറിക്കേസ്സിൽ വനം വകുപ്പ് പിടിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിമരങ്ങൾ കണ്ടു കെട്ടുന്നത്  നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന്  വയനാട് പ്രകൃതി സംരക്ഷണ സമിതി   ആരോപിക്കുന്നു. കേരള ലാന്റ്  അസ്സൈമെന്റ് ആകട് പ്രകാരം സർക്കാർ ഉടമസ്ഥതയിൽ…

IMG_20220909_124501.jpg

എരുമക്കൊല്ലി ഗവ :യൂ. പി സ്കൂൾ മേപ്പാടിയിലേക്ക് ലയിപ്പിക്കാനുള്ള ഉത്തരവിന് പിന്നിൽ ഗൂഡാലോചന

  മേപ്പാടി :എരുമക്കൊല്ലി യു. പി. സ്കൂൾ മറ്റൊരിടത്തേക്ക് ലയിപ്പിക്കാനുള്ള ഉത്തരവിന് പിന്നിൽ ഗൂഡാലോചനയെന്ന ആരോപണം ശക്തമാവുന്നു..കാട്ടു മൃഗങ്ങളുടെ ശല്യം കാരണം എരുമക്കൊല്ലി ഗ്രൗണ്ടിനു സമീപത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആവശ്യപ്രകാരം എസ്റ്റേറ്റ് ഉടമ സ്ഥലം നൽകാമെന്ന് രേഖാമൂലം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രവർത്തങ്ങൾ നടന്നു…