പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു

പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു.എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്,…

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ; പകല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.

 സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പകല്‍ സമയത്ത് പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ…

ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കും

ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേര്‍ന്ന് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കും. സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് വകുപ്പുകളിലെ…

കോവിഡ് പ്രതിരോധം; അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് പ്രതിരോധം; അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍ ഒഴികെ) കോവിഡ്…

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനപ്രവാഹം

ജില്ലയിൽ കോവിഡ് വാക്സിനേഷനായി ജനപ്രവാഹം  രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍  44 കേന്ദ്രങ്ങളിലായി നടക്കുന്ന വാക്‌സിനേഷന്‍ കുത്തിവെയ്പ്പില്‍ പലയിടത്തും ജനങ്ങളുടെ നീണ്ട നിരയാനുള്ളത്. ഇന്നും നാളെയും നല്‍കാനുള്ള വാക്‌സിനുകള്‍ മാത്രമാണ് ജില്ലയില്‍ സ്‌റ്റോക്ക് ഉള്ളത്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ വന്നതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമായത്. 45…

പി എസ് സി പരീക്ഷകൾ മാറ്റിവച്ചു

പി എസ് സി പരീക്ഷകൾ മാറ്റിവച്ചു പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റി. അഭിമുഖവും സർട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.    വിവിധ സർവകലാശാലകളും പരീക്ഷകൾ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ…

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവെക്കണമെന്ന്

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവെക്കണമെന്ന് കൊവിഡില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ 20ന് പി എസ് സി നടത്താനിരിക്കുന്ന ബിസിനസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍. രാവിലെ 7.30 ന് നടക്കുന്ന പരീക്ഷകള്‍ക്ക് ദൂരസ്ഥലങ്ങളില്‍ നിന്നും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനാവില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടികാണിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ തസ്തികയിലേക്ക് പി…

പാലം അപകട ഭീഷണിയുയർത്തുന്നു: പുതുക്കിപണിയാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

പാലം അപകട ഭീഷണിയുയർത്തുന്നു: പുതുക്കിപണിയാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം പന്തിപ്പൊയിൽ (ബപ്പനം) പാലം അപകട ഭീഷണിയുയർത്തുന്നു. കാലപ്പഴക്കത്തിൽ ദ്രവിച്ച പാലം തകർച്ചയുടെ വക്കിലാണ്. തൂണി​ന്റെയും ബീമുകളുടെയും അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. ബാണാസുര സാഗർ ഡാമിലേക്കുള്ള പ്രധാന റോഡിലെ പാലമാണിത്. പന്തിപ്പൊയിൽ ടൗണിനോട് ചേർന്ന പഴയ പാലത്തി​ന്റെ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ…

ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനി ഭീതിയും

ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനി ഭീതിയും കോവിഡ് പ്രതിസന്ധിക്കും ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഒരു ഇടവേളക്ക് ശേഷമാണ്  തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പപാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ…

ചിറക്കരയിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന്

ചിറക്കരയിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന്  പഞ്ചാരക്കൊല്ലി, ചിറക്കര പ്രദേശങ്ങളിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി താലൂക്കിലെ മാനന്തവാടി വില്ലേജിൽ ഉൾപ്പെടുന്ന പഞ്ചാരക്കൊല്ലി, ചിറക്കര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ നികുതി അടക്കാനാകാതെ പ്രതിസന്ധിയിലാണ്. മാനന്തവാടി ലാൻഡ് ട്രൈബൂണിൽ നിന്നും പട്ടയം ലഭിച്ചതും ജന്മവകാശം ആധാരം ചെയ്ത് നൽകിയതുമായ മാനന്തവാടി വില്ലേജിലെ റീസർവെ…