പലനാൾ കള്ളി ഒരുനാൾ പിടിയിൽ: സുഗന്ധഗിരി മരം മുറി ഡിഎഫ്ഒക്ക് എതിരെ ആഞ്ഞടിച്ച് കിഫ
കൽപ്പറ്റ: സുഗന്ധഗിരി മരം കൊള്ളയിൽ ഡിഎഫ്ഒ ഷജ്ന കരീമിനെതിരെ കിഫ രംഗത്ത്. പലനാൾ കള്ളി ഒരുനാൾ പിടിയിൽ എന്ന തലക്കെട്ടോട് കൂടിയാണ് കിഫ ഷജ്ന കരീമിനെതിരെ കിഫ പറഞ്ഞു കൊണ്ടിരുന്നതും, അവർ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അക്കമിട്ട് നിരത്തിയിരിക്കുകയാണ് കിഫ.
കിഫയുടെ പോസ്റ്റിനടിയിലുള്ള കമെന്റുകളിലും ഷജ്ന കരീമിനെതിരെ ജനാരോക്ഷം ആളികാത്തുകയാണ്. പലനാൾ കള്ളിയല്ല ഇവർ എല്ലാ കാലവും കള്ളിയാണ്. മലയോര ജനതയ്ക്ക് ദോശമല്ലാതെ ഒരു ഗുണവും ചെയ്യാത്ത പാഴ് ജന്മമാണ് ഈ സ്ത്രീ. എവിടെയും കിഫയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചിരുന്ന ഒരു ന്യൂ ജെൻ കൊള്ളക്കാരി എന്ന് തുടങ്ങി വിവിധ അഭിപ്രായങ്ങളാണ് ഷജ്നയെക്കുറിച്ച് ജനങ്ങൾ പങ്കുവെക്കുന്നത്.
അതിനിടെ മന്ത്രിക്കും മുകളിൽ സൂപ്പർ പവറുള്ളവർക്കെതിരെ നടപടിക്കില്ല എന്ന വ്യത്യസ്ത നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. സുഗന്ധഗിരി മരം കൊള്ള കേസിൽ ഇനി കൂടുതൽ ശുപാർശകൾ നൽകാനോ, നടപടികൾ എടുക്കാനോ തങ്ങൾ ഇല്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ. നടപടികൾ ഇനി സർക്കാരിന് സ്വന്തം നിലയിൽ കൈക്കൊള്ളാമെന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കൽപ്പറ്റ റേഞ്ച് ഓഫിസർ കെ. നീതുവിനെ മാത്രം സുഗന്ധഗിരി മരംമുറിയിൽ ബലിയാടാക്കിയെന്ന അഭിപ്രായവും ഉദ്യോഗസ്ഥ തലത്തിൽ ഉയർന്നിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വടകര മണ്ഡലത്തിലെ തലശേരിയിൽ കുടുംബ വേരുകളുള്ള ഷജ്നയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് കെ.കെ. ശൈലജയ്ക്കു വിനയാകുമെന്ന വിലയിരുത്തലോടെയാണ് സസ്പെൻഷൻ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ചതെന്നും ആക്ഷേപം ഉയർന്ന് വന്നിട്ടുണ്ട്. മുട്ടിൽ മരം മുറിയേക്കാൾ ഗുരുതരമായ വന ഭൂമിയിൽ നിന്നുള്ള മരം കൊള്ളയിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് നിർദേശം നൽകിയിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
ഡിഎഫ്ഒക്ക് വനം ഭരണ മേധാവി നൽകിയ മെമോ പിൻവലിപ്പിച്ചതും, സർക്കാർ തന്നെ നടപടികൾ ആരംഭിച്ചതും അതെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. സസ്പെൻഷൻ പുറത്തറിഞ്ഞതോടെ എൽഡിഎഫ് മുന്നണിയിലെ മത്സരരംഗത്തുള്ള ഒരു എംപിയും സിപിഎം, സിപിഐ വയനാട് ജില്ലാ നേതൃത്വവും ഡിഎഫ്ഒയ്ക്കു വേണ്ടി ഇടപെട്ടു നേരിട്ട് വിഷയത്തിൽ ഇടപെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വനംമന്ത്രിയെ ബന്ധപ്പെട്ട് സസ്പെൻഷൻ പിൻവലിക്കണമെന്ന് വിവിധ ആളുകൾ ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും മന്ത്രി വഴങ്ങിയില്ല. എന്നാൽ വടകരയിലെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാവുമെന്ന വാദം ഉയർന്നതോടെ മന്ത്രിയും വശപ്പെട്ടു. അടിയന്തരമായി സസ്പെൻഷൻ മരവിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തുയെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡിഎഫ്ഒയുടെ സസ്പെൻഷൻ ഓർഡറിനൊപ്പം റേഞ്ചറുടെയും ഗ്രേഡ് ഡപ്യൂട്ടിയുടെയും സസ്പെൻഷൻ കൂടി ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു എന്നും സൂചനകളുണ്ട്. ഇത്തരത്തിൽ സസ്പെൻഷൻ ഓർഡർ പുറപ്പെടുവിച്ചത് കൊണ്ട് ഒരാളുടെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് മൂവർക്കും ബാധകമായി തീർന്നുയെന്ന് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.
വായിക്കാം കിഫയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണമായി ന്യൂസ് വയനാടിലൂടെ…
പലനാൾ കള്ളി ഒരുനാൾ പിടിയിൽ: സുഗന്ധഗിരി മരം കൊള്ള: DFO ഷജ്ന A സസ്പെന്ഷനിൽ
സൗത്ത് വയനാട് DFO A ഷജന , ഫ്ലയിങ് സ്ക്വാഡ് കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവൻ എം, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻ കുട്ടി, മുൻ കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ നീതു ഉൾപ്പെടെ എട്ടു പേരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. സസ്പെന്ഷൻ ഓർഡറിന്റെ കോപ്പി ആദ്യത്തെ കമന്റ് ആയി ചേർക്കുന്നു.
DFO യുടെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യ വിലോപം നടന്നു എന്നാണ് സസ്പെന്ഷൻ ഓർഡറിൽ പറയുന്നത്.
ഇത് തന്നെയാണ് ഷജനയെപ്പറ്റി കിഫ പറഞ്ഞു കൊണ്ടിരുന്നതും. ഷജന ഇതുവരെ നടത്തിയ ക്രമക്കേടുകളുടെ ചെറിയൊരു വിവരണം താഴെ കൊടുക്കുന്നു.
1. ആറളം വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കെ ജനവാസ മേഖലയിലേക്ക് ESA ഒളിച്ചു കടത്താൻ നടത്തിയ ശ്രമങ്ങൾ (ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചുകൊണ്ട് ചീങ്കണ്ണിപ്പുഴയിൽ 50 മീറ്റർ ബഫർ സോൺ ആക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ നൽകി)
2. അധികാര ദുർവിനിയോഗം (ആറളത്തെ വനം വകുപ്പ് ബംഗ്ലാവുകളുടെയും, വാഹനങ്ങളുടെയും ദുരുപയോഗം)
3. പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ (വനത്തിൽ അതിക്രമിച്ചു കയറി നായാട്ട് നടത്തി എന്ന് ആരോപിച്ച് വിമുക്ത ഭടനെ കള്ള കേസിൽ പ്രതിയാക്കി പീഡിപ്പിച്ചു)
4. സൗത്ത് വയനാട് DFO ആയിരിക്കെ NTCA നിബന്ധനകൾ കാറ്റിൽ പറത്തി ജനവാസ മേഖലയിൽ നിന്ന് പിടിച്ച കടുവയെ റിലീസ് ചെയ്തു (മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തപ്പോൾ വയനാടൻ ജനത കടുവയുമായി സഹവസിക്കുന്നവരാണെന്ന് റിപ്പോർട്ട് കൊടുത്തു ജനങ്ങളെ അപഹസിച്ചു )
5. വിജിലൻസിന്റെ ഓപ്പറേഷൻ ജംഗിൾ സഫാരിയിൽ സൗത്ത് വയനാട് ഡിവിഷനിൽ കണ്ടെത്തിയ വ്യാപക ക്രമക്കേടുകൾ
6. ഇപ്പോൾ സുഗന്ധഗിരി മരം കൊള്ളയിൽ പ്രതി ചേർക്കപ്പെട്ടു.
ഇത് വെറും സസ്പെൻഷനിൽ മാത്രം ഒതുക്കാതെ ഡിപ്പാർട്ട്മെന്റിനും സർക്കാരിനും ജനങ്ങൾക്കും ബാധ്യതയാകുമെന്ന് ഇതിനകം തെളിയിച്ച ഷജനയെ പോലുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു നിയമനടപടികൾക്ക് വിധേയമാക്കണം എന്നാണ് കിഫയുടെ ആവശ്യം. ആവശ്യമെങ്കിൽ സിബിഐ അന്വേഷണം നടത്താനും സർക്കാർ തയ്യാറാവേണ്ടതുണ്ട് എന്നും കിഫ പറയുന്നു.
ടീം കിഫ
#കാട്ടിൽമതികാട്ടുനീതി #ഫോറെസ്റ്റ് വകവനംകൊള്ളഅവസാനിപ്പിക്കുക





Leave a Reply