June 5, 2026

വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

1
IMG_20260415_214248
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.

കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥികളുടെ മേന്മയേക്കാള്‍ ഉപരി ഭരണവിരുദ്ധ വികാരമാണ് ജില്ലയില്‍ വോട്ടെടുപ്പിനെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ നാലാം തവണയും നിയമസഭയിലെത്തുമെന്ന് പൗലോസ് പ്രവചിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും. മുള്ളൻകൊല്ലിയില്‍ രണ്ടായിരവും പുല്‍പ്പള്ളിയില്‍ ആയിരത്തിന് മുകളിലും വോട്ട് ലീഡ് പ്രതീക്ഷിക്കുന്നു.

 

മാനന്തവാടിയില്‍ മന്ത്രി ഒ.ആർ. കേളുവിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഉഷ വിജയൻ മണ്ഡലം പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കല്‍പ്പറ്റയില്‍ ടി. സിദ്ദിഖ് തന്റെ മുൻ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നും തുരങ്കപാത ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്നും പൗലോസ് അവകാശപ്പെട്ടു.

Ad
Ad
Ad

Leave a Reply

1 thought on “വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

  1. പ്രതിപക്ഷ വിരുദ്ധ വികാരം ആണ് വയനാട്ടിലെ ജനങ്ങൾക്ക്.. റിസൾട്ട്‌ വരുമ്പോൾ കാണാം 👍🏼

Leave a Reply

Your email address will not be published. Required fields are marked *