വിത്തുത്സവം: കർഷകർക്ക് ചെറുതേനീച്ച പെട്ടികൾ വിതരണം ചെയ്തു. .

ഫെയർ ട്രേഡ് അലയൻസ് കേരളയുടെ  നേതൃത്വത്തിൽ നടന്നു വരുന്ന 'എട്ടാമത്  വിത്തുത്സവം 2019 ന്റെ  നാലാം  ദിവസമായ ജനുവരി 27 ന് രാവിലെ  പ്രളയ അതിജീവനത്തിന്റെ ഭാഗമായി നടത്തപ്പെട്ട തേനീച്ച കൃഷി ശില്പശാലയും FTAK കർഷർക്കായുള്ള ചെറുതേനീച്ചപ്പെട്ടികളുടെ വിതരണ ഉദ്‌ഘാടനവും   സുൽത്താൻ ബത്തേരി എം.എൽ. എ  ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു .FTAK വയനാട് ജില്ലാ പ്രസിഡണ്ട് …

കന്നുകാലികളിലെ കുളമ്പുരോഗം ജാഗ്രത പാലിക്കണം : ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍

കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വാങ്ങരുതെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.  മൃഗങ്ങളില്‍ രോഗലക്ഷണം കണ്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണം.  വൈറസ് രോഗമായതിനാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമെ കുളമ്പ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു.  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെപ്പ്…

ബാങ്കുകൾ മൊറോട്ടോറിയം അട്ടിമറിക്കുന്നു: കർഷകർ ജപ്തി ഭീക്ഷണിയിൽ ; ഹരിതസേന

കൽപ്പറ്റ: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കർഷകരെ സഹായിക്കാനായി സർക്കാർ പ്രഖ്യാപിച്ച മൊറോട്ടാറിയം അട്ടിമറിച്ച് ബാങ്കുകൾ വ്യാപകമായി ജപ്തി നടപടികൾ ആരംഭിച്ചിരിക്കുകയാണ്.  പ്രളയത്തിൽ  കൃഷിയും ,ജീവനോപാദികളും നഷ്ടപ്പെട്ട കർഷകർ അതിജീവനത്തിനായി ശ്രമിക്കുമ്പോഴാണ് ബാങ്കുകൾ സർഫേസി നിയമപ്രകാരം കോടതികൾ മുഖേന വീടുകൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകുന്നത്.      സംസ്ഥാനത്തെ കർഷകർ വിവിധ ധനകാര്യ സ്ഥാപനത്തിൽ നിന്നും എടുത്തിട്ടുള്ള…

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലെന്‍സ് അവാര്‍ഡ് മില്‍മക്ക്

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലെന്‍സ് അവാര്‍ഡ് മില്‍മക്ക് കല്‍പ്പറ്റ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  2018 വര്‍ഷത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എക്‌സലെന്‍സ് അവാര്‍ഡ് ഈ തവണയും മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ഡെയറി ഇത് ഏട്ടാം തവണയാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ…

ദേശീയ ജൈവവൈവിധ്യ അവാർഡ് വിതരണം നാളെ

മാനന്തവാടി: തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും കാർഷിക മേഖലയിൽ ചിലവഴിക്കുകയും തന്റ് കൃഷിയിടത്തിൽ ജൈവ വൈവിധ്യങ്ങളുടെ വലിയ ശേഖരം ഒരുക്കുകയും അത് പ്രദർശിപ്പിക്കുകയും ഒപ്പം വിത്തുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്ന മാനന്തവാടി ആറാട്ടുതറ, ഇല്ലത്ത് വയൽ എൻ എം ഷാജിയെ തേടി വീണ്ടും ദേശീയ അംഗീകാരം. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള…

വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോല്‍സവത്തിന് തുടക്കം

കല്‍പ്പറ്റ:വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോല്‍സവത്തിനു തുടക്കം.മെയ് 31 വരെയാണ് പുഷ്‌പോല്‍സവം.മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ  മലയോര ഗ്രാമത്തിലാണിത്. ബാണാസുര എന്നും  സഞ്ചാരികള്‍ക്ക് അത്ഭുതമാണ്.  ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര…

തനി നാടൻ വിഭവങ്ങൾ തേടി ആളുകൾ നാട്ടു ചന്തയിലേക്ക്: കൽപ്പറ്റയിലെ ആഴ്ചചന്തയിൽ വില്പന വർദ്ധിച്ചു.

 കൽപ്പറ്റ:തനി നാടൻ വിഭവങ്ങൾ തേടി ആളുകൾ നാട്ടു ചന്തയിലേക്ക്: കൽപ്പറ്റയിലെ ആഴ്ചചന്തയിൽ വില്പന വർദ്ധിച്ചു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചതോടെ ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍. പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്‍റെ ലഭ്യത സമൂഹത്തിന്‍റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു. പുതുതലമുറയുടെ ജീവിതരീതിയില്‍ വന്ന മാറ്റം ഏറെ ബാധിച്ചത് ഭക്ഷണരീതിയിലാണ്…

കരനെല്ലിൽ കതിരിട്ടത് മാത്യുവിന്റെ സ്വപ്നങ്ങൾ

എടവക അയിലമൂല കുന്നിന്‍ മുകളില്‍ കതിരിട്ടത് മാത്യുവിന്റെ കരനെല്‍ സ്വപ്‌നങ്ങള്‍ക്ക്. ;രണ്ട് മാസം മുമ്പ് വരെ ഒരാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്ന പൊന്തക്കാടുകള്‍ വളർന്നിരുന്ന മാനന്തവാടി -അയിലമൂല റോഡിനോട് ചേര്‍ന്ന കുന്നിന്‍ മുകളിൽ  ആരെയും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ നെല്‍പ്പാടം പച്ച വിരിച്ചപ്പോള്‍ കര്‍ഷകരായ നിരപ്പുതെട്ടിയില്‍ മാത്യുവിനും ഭാര്യ ഹെലന്‍ മാത്യുവിനും ആത്മ സംതൃപ്തി. മൂന്നേക്കര്‍ കുന്നിന്‍ പ്രദേശമാണ്…