ബദ്റുൽഹുദ: സ്വബാഹ് സ്റ്റുഡൻസ് യൂനിയന് പുതിയ ഭാരവാഹികൾ
പനമരം: ബദ്രുൽഹുദ അക്കാദമി ഹയർ സ്റ്റഡി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ സ്വബാഹ് സ്റ്റുഡന്റ്സ് യൂനിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി യോഗം നിയന്ത്രിച്ചു. ഭാരവാഹികളായി മുഹമ്മദ് ശിബ്ലി കോട്ടക്കൽ ( പ്രസിഡന്റ്) ഹാഫിൾ മുഹമ്മദ് സാബിത്ത് തരുവണ ( ജനറൽ സെക്രട്ടറി) ഹാഫിൾ മുഹമ്മദ് ബിലാൽ കാപ്പാട് ( ട്രഷറർ), മുഹമ്മദ് സിനാൻ മാളിയേക്കൽ (വൈസ് പ്രസി), മുഹമ്മദ് സിനാൻ കാന്തപുരം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ബദ്റുൽ ഹുദയിൽ താമസവും ഭക്ഷണവും മതപഠനവും നേടികൊണ്ട് ജില്ലയിലെ വിവിധ പൊളിടെക്നിക്, എഞ്ചിനീയറിംഗ്, നഴ്സിംഗ് കോളേജുകളിൽ റെഗുലർ പഠനം നടത്തുന്നവരാണ് ഹയർ സ്റ്റഡി ബാച്ച് വിദ്യാർത്ഥികൾ.





Mashah Allah