കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി.

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന്  മന്ത്രി കടന്നപ്പള്ളി പറഞ്ഞു.  കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍   ഫെബ്രുവരി 15 മുതല്‍  നടത്തപ്പെടുന്ന  16-ാമത് ഉദയ ഫുട്‌ബോളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി.  സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രന്ഥശാല പ്രസ്ഥാനം വിവാഹ സംഗമത്തിന് നേതൃത്വം നല്‍കുകയാണ്.  യുവകവി സാദിര്‍ തലപ്പുഴ ബ്രോഷര്‍ ഏറ്റുവാങ്ങി. ഫെബ്രുവരി 15…

കമ്പളക്കാടിന് ഇനി ഫുട്‌ബോള്‍ മാമാങ്കം

കമ്പളക്കാടിന് ഫുട്‌ബോള്‍ ആരവമൊരുക്കി യംഗ് സ്റ്റാര്‍ കെല്‍ട്രോണ്‍വളവ് അണിയിച്ചൊരുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍  സൂപ്പർ മേള. കമ്പളക്കാട് സൂപ്പര്‍ കപ്പെന്ന് പേരിട്ട മാമാങ്കം ഫെബ്രുവരി മൂന്ന് മുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. കമ്പളക്കാടും പരിസരത്തുമുള്ള 10 ടീമുകളാണ് ഫെബ്രുവരി 17 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ താരങ്ങളെ ലേലത്തിലൂടെയാണ് ടീമുകള്‍…

പൂനെ ഹാഫ് മാരത്തണ്‍: വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടൻ മാത്യുവും ട്രക്ക് ഡ്രൈവർ തോമസും

പൂനെ ഹാഫ് മാരത്തണ്‍:  വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടനും ട്രക്ക് ഡ്രൈവറും കല്‍പറ്റ-മഹാരാഷ്ട്രയിലെ പൂനെയില്‍ ഞായറാഴ്ച നടന്ന ബജാജ് അലയന്‍സ് ഹാഫ് മാരത്തണില്‍ വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടന്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യുവും ട്രക്ക് ഡ്രൈവര്‍ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസും. നൂറുകണക്കിനു കായികതാരങ്ങള്‍ മാറ്റുരച്ച മാരത്തണില്‍ വെറ്ററന്‍സ് 60 പ്ലസ് വിഭാഗത്തില്‍ മാത്യുവും 50 പ്ലസ് വിഭാഗത്തില്‍…

ദേശീയ നെറ്റ് ബോൾ ടീമിൽ വയനാട്ടിൽ നിന്നു നാല് പേർ

     ഡിസംബർ 6 മുതൽ  9 വരെ ഹിമാചൽ പ്രദേശിലെ ഉനയിൽ അരങ്ങേറുന്ന ദേശീയ നെറ്റ് ബോൾ മത്സരത്തി ലേക്ക് നാല് വയനാടൻ ചുണക്കുട്ടികൾ യോഗ്യരായി. തൃശൂർ മണ്ണുത്തിയിൽ സംഘടിപ്പിച്ച സംസ്ഥാന സെലക്ഷൻ ക്യാമ്പിൽ 12 ദിവസത്തെ തീവ്രപരിശീലനത്തിനു ശേഷമാണ് ഇവർ അനേകരെ പിന്നിലാക്കി ടീമിലെത്തിയത്‌.കൃഷ്ണേന്ദു, രാഹുൽ, അൻഫസ് (പനങ്കണ്ടി ജി എച്ച് എസ്…

പഞ്ചഗുസ്തിയിൽ കരുത്തറിയിച്ച് വയനാടൻ താരങ്ങൾ ജില്ലയിൽ നിന്നും ആറുപേർ ഇന്ത്യൻ ടീമിൽ ഇടം നേടി

രണ്ട് പേർക്ക് അന്തർ ദേശിയ മത്സരത്തിലേക്കും സെലക്ഷൻ ലഭിച്ചു      കല്പറ്റ:  ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായിരിക്കുകയാണ് വയനാടൻ പഞ്ചഗുസ്തിതാരങ്ങൾ. ഉത്തർപ്രദേശിൽ മേയ് 10 മുതൽ 14 വരെ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ  എട്ട് പേരാണ് ജില്ലയിൽ നിന്നും മത്സരിച്ചത്. എട്ട് പേരിൽ ആറ്്പേരും മെഡലുകൾ നേടുന്നതിനോടൊപ്പം ഇന്ത്യൻ…

ജില്ലാ കായികമേള നാളെ തുടങ്ങും

മാനന്തവാടി> ഒമ്പതാമത് റവന്യൂജില്ലാ കായികമേള ഒക്ടോബര്‍ 12, 13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് ഉച്ചയ്ക്ക് 2 മണിമുതല്‍ ദീര്‍ഘദൂര മത്സരങ്ങള്‍ ആരംഭിക്കും. 13 ന് രാവിലെ 9 മണിക്ക് പഴശ്ശികൂടീരത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാപ്രയാണം മാനന്തവാടി ഡി വൈ…

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 13,17,18,19 തീയതികളിലായി നടക്കും. കായിക മത്സരങ്ങള്‍ പഞ്ചായത്ത് ഗ്രൗണ്ടിലും, കലാ മത്സരങ്ങള്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും നടക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി 13 ന് രാവിലെ 9 മണിക്ക് കേരളോത്സവം ഉദ്ഘാടനം ചെയ്യും.മത്സരങ്ങള്‍ പങ്കെടുക്കുന്നവര്‍ എന്‍ട്രി ഫോമുകള്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പഞ്ചായത്തില്‍…

അണ്ടർ 17-ബിഗ് സ്ക്രീൻ പ്രദർശനം

    മാനന്തവാടി:     ലോക ഫുട്ബോളിലെ വമ്പൻമാർ ഏറ്റുമുട്ടുന്ന അണ്ടർ 17 ലോകകപ്പിന്    ഇന്ത്യ ആധിത്വം വഹിക്കുമ്പോൾ മാനന്തവാടി പഴശ്ശിരാജ സ്മാരക  ഗ്രന്ഥാലയവും പീക് കേബിൾ നെറ്റ്‌വർക്കസും സംയുക്തമായി      മത്സരങ്ങൾ ബീഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്. മുഴുവൻ കായിക പ്രേമികളെയും പഴശ്ശി ഗ്രന്ഥാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.