അഷ്ക്കറലിക്ക് ജന്മനാടിന്റെ സ്നേഹാദരം സംഘടിപ്പിച്ചു
മാനന്തവാടി: കേര പി എസ് സി .എച്ച് എസ് ടി സോഷ്യൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ അഷ്ക്കറലിക്ക് സ്നേഹാദരം നൽകി.കല്ലിയോട്ട് കുന്ന് ഗ്രൗണ്ടിൽ നടന്ന…
മികവുത്സവം തുടങ്ങി
നെന്മേനി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിമൂല പകൽവീട്ടിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ മുതിർന്ന പഠിതാവ് തങ്കക്ക്…
ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് ആരംഭിച്ചു
മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരള, ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് മാനന്തവാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിച്ചു. ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത…
എം.ഡി.എം.എ: യുവാവിനെ കല്പ്പറ്റ ബസ് സ്റ്റാന്ഡില് നിന്ന് പിടികൂടി
കല്പ്പറ്റ: വില്പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ കല്പ്പറ്റ ബസ് സ്റ്റാന്ഡില് നിന്ന് പിടികൂടി. 43.9 ഗ്രാം എം.ഡി.എം.എയുമായാണ് മായനാട്, കോയാലിക്കല് വീട്ടില് എം. ഷംനാദ്(32)നെ കല്പ്പറ്റ എസ്..ഐ അബ്ദുള് കലാം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പഴയ ബസ് സ്റ്റാന്ഡ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. സി.പി.ഒമാരായ ജുനൈദ്, ലിന്രാജ് എന്നിവരും…
സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു
കൽപ്പറ്റ: സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. മൂന്ന് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ : ജൈത്ര തീയേറ്ററിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പെരും തട്ട സ്വദേശി ദിനേഷ് കുമാറാണ് മരിച്ചത്.മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന…
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയാൽ മാത്രമേ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂ: ഐ.സി ബാലകൃഷ്ണന് എം.എല്.എ
ബത്തേരി: വാകേരിയില് യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവത്തില് നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്.എ.…
വാകേരിയിൽ നരഭോജിയായ കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു
ബത്തേരി: നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ബത്തേരിക്ക് സമീപം വാകേരി കൂടല്ലൂരില് ഇന്നലെ പുല്ലരിയാന് പോയ വാകേരി കൂടല്ലൂര് മരോട്ടിത്തടത്തില് പ്രജീഷ് (36)നെ കടുവ…
നരഭോജി കടുവയെ വെടി വെച്ച് കൊല്ലണം ;കേരള കർഷക യൂണിയൻ ( എം )
പുൽപ്പള്ളി : വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ പ്രജീഷിന്റെ മരണത്തിനടിയാക്കിയ നരഭോജി കടുവയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലണമെന്നും, ആ കുടുംബത്തിന്…
വാർത്തകൾ ഒറ്റ നോട്ടത്തിൽ

കൽപ്പറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർദ്ധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഐ സി ബാലകൃഷ്ണൻ എം ...

തൊണ്ടർനാട് : പോലീസ് സബ് ഇൻസ്പെക്ടറായി സ്ഥാനകയറ്റം ലഭിച്ച് തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ എസ്. ഐ. ആയി ചാർജെടുത്ത മക്കിയാട് സ്വദേശിയായ കെ.മൊയ്തുവിനെ മക്കിയാട് ഹിദായത്തുൽ ഉലൂം മഹല്ല് കമ്മറ്റിയുടെയും മദ്രസ പി.ടി.എ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹല്ല് ഖത്തീബ് സയ്യിദ് അഹ്മദ് സയീദ് ജിഫ്രി തങ്ങൾ മെമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ മഹല്ല് കമ്മറ്റി ...

മാനന്തവാടി: കേര പി എസ് സി .എച്ച് എസ് ടി സോഷ്യൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ അഷ്ക്കറലിക്ക് സ്നേഹാദരം നൽകി.കല്ലിയോട്ട് കുന്ന് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പി വി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ബാബു പുളിക്കൽ അധ്യക്ഷത വഹിച്ചു.കബീർ മാനന്തവാടി,ശക്കീർ പുനത്തിൽ,അൻഷാദ് മാടുമ്മൽ എന്നിവർ ഉപഹാരം നൽകി.എ എം നിഷാന്ത്, അഡ്വ: റഷീദ് പടയൻ,അബ്ദുൽ ആസിഫ്,സുനിൽകുമാർ,ലേഖ ...

പടിഞ്ഞാറത്തറ :എഴുപത് ശതമാനത്തോളം പണികൾ നടന്നിട്ടും കാലങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന പടിഞ്ഞാറത്തറ - പൂഴിത്തോട് ചുരമില്ലാ ബദൽ പാതക്കായി ജനകീയ സമര സമിതി നടത്തുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു. ദ്വാരക 4 -ാം മൈൽ മുതൽ പടിഞ്ഞാറത്തറ വരെയുള്ള 12 കിലോമീറ്ററാണ് മാരത്തോൺ മത്സരം നടത്തപ്പെട്ടത്. കെ.സി.വൈ.എം ...

കൽപ്പറ്റ: മനുഷ്യജീവന് ഇത്രയും വില കൽപ്പിക്കാത്ത സാഹചര്യം ഏറെ വേദന ജനകവും ഗൗരവതരവുമാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കടുവ പച്ചമനുഷ്യനെ വലിച്ച് കൊണ്ട് പോയി കൊന്ന് തിന്നുന്ന സാഹചര്യം ഭയമുളവാക്കുന്ന ഒന്നാണ്. ഇനി ഇതിൽപരം എന്ത് നമ്മുടെ ജില്ലയിൽ നടക്കണം. എറെ വിഷമവും സങ്കടവും സഹിക്കാൻ ...

കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുക, തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കുക, ട്രേഡ് യൂണിയൻ നേതൃത്വങ്ങളും തോട്ടം മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളി തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ രാഷ്ട്രീയ ക്യാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കും. വയനാട്ടിൽ നിയമവിരുദ്ധമായി കയ്യേറി നടത്തിവരുന്ന 60,000 ഏക്കർ തോട്ട ഭൂമി തിരിച്ച് പിടിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ മുന്നിൽ സർക്കാൻ ...

കല്പ്പറ്റ:- ജില്ലയിൽ വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്ക്കഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വാകേരി കൂടല്ലൂര് മൂടക്കൊല്ലി സ്വദേശി ക്ഷീര കര്ഷകനായ മരോട്ടിതറപ്പിൽ പ്രജീഷ്(36)പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികൾ ഇവിടെ ...

നെന്മേനി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിമൂല പകൽവീട്ടിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ മുതിർന്ന പഠിതാവ് തങ്കക്ക് ചോദ്യപേപ്പർ ...

മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരള, ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് മാനന്തവാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിച്ചു. ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത ...

കല്പ്പറ്റ: വില്പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ കല്പ്പറ്റ ബസ് സ്റ്റാന്ഡില് നിന്ന് പിടികൂടി. 43.9 ഗ്രാം എം.ഡി.എം.എയുമായാണ് മായനാട്, കോയാലിക്കല് വീട്ടില് എം. ഷംനാദ്(32)നെ കല്പ്പറ്റ എസ്..ഐ അബ്ദുള് കലാം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പഴയ ബസ് സ്റ്റാന്ഡ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. സി.പി.ഒമാരായ ജുനൈദ്, ലിന്രാജ് എന്നിവരും പോലീസ് ...

വെള്ളമുണ്ട: തരുവണ-പാലിയാണ കൈവേലി റോഡ് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്, ഗുണഭോക്താളായ സിദ്ധാര്ഥ്, ആരവ് എന്നിവര് ചേര്ന്ന് നാട മുറിച്ചാണ് ഉദ്ഘാടന കര്മ്മം നിര്വ്വഹിച്ചത്. ചടങ്ങില് ശ്രീജി, രശ്മി, രാധാകൃഷ്ണന്, ചെല്ലപ്പന്, രാധിക, മഞ്ജു, ശ്യാമള, കുഞ്ഞിരാമന്, ശാന്ത, ചന്ദ്രന്, അമല്, അരുണ്, അനന്യ എന്നിവര് സംസാരിച്ചു ...

പുല്പ്പള്ളി:പഞ്ചഗുസ്തി അസോസിയേഷന് കബനി ഓഡിറ്റോറിയത്തില് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്ഷിപ്പ് നടത്തി. ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് കൗണ്സില് നോമിനി ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നവീന് പോള്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ശ്രീദേവി മുല്ലയ്ക്കല്, ഗ്രിഗറി വൈത്തിരി, ഉസ്മാന് മദാരി എന്നിവര് പ്രസംഗിച്ചു. ജില്ലാ ടീം ജഴ്സി ...

ബത്തേരി : വാകേരിയിൽ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിട്ടത് . ഉത്തരവ് മാറ്റിയിറങ്ങിയതിനെ തുടർന്ന് എം എൽ എയുടെ നേതൃത്വത്തിലുള്ള സമരം അവസാനിപ്പിപ്പിക്കുകയും ചെയ്തു .മൃതദേഹം നാട്ടുകാരും ബന്ധുക്കളും ഏറ്റെടുക്കും. കഴിഞ്ഞ രണ്ട് മണിക്കൂറായി സുൽത്താൻ ബത്തേരി താലൂക്കാശുപത്രി മോർച്ചറിക്ക് മുമ്പിൽ വലിയ പ്രതിഷേധമായിരുന്നു. ഇന്നലെയാണ് ...

മാനന്തവാടി: വയനാട് കുടുംബശ്രീ ജില്ലാ മിഷന് ബാലസഭ കുട്ടികള്ക്കായി സംഘടിപ്പിച്ച ബാലപാര്ലമെന്റ് കുട്ടികള്ക്കും മുതിര്ന്നവര്ക്കും കൗതുകവും പുത്തനറിവുകളും സമ്മാനിച്ചു. കുട്ടികള്ക്ക് പാര്ലമെന്ററി അവബോധം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബാലപാര്ലമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുന് മന്ത്രിയും നിരവധി തവണ വടകര എം എല് എയുമായിരുന്ന ...

ബത്തേരി: വാകേരിയില് യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവത്തില് നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്.എ. ജന വികാരത്തിനൊപ്പാണ് താന്. നിയമപരമായി ഉത്തരവിറക്കാന് തടസങ്ങളിലെന്നും, ഇതുമായി ബന്ധപ്പെട്ട് താന് വനംമന്ത്രിയോട് സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്കിയതായും എം.എൽ.എ പറഞ്ഞു. ഉത്തരവിറങ്ങിയാല് കടുവയെ ...

ബത്തേരി: നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ബത്തേരിക്ക് സമീപം വാകേരി കൂടല്ലൂരില് ഇന്നലെ പുല്ലരിയാന് പോയ വാകേരി കൂടല്ലൂര് മരോട്ടിത്തടത്തില് പ്രജീഷ് (36)നെ കടുവ പാതി ഭക്ഷിച്ചിരുന്നു. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും കാട് വെട്ടി തെളിക്കാന് സ്വകാര്യ വ്യക്തികളായ ഭൂ ഉടമകള്ക്ക് നിര്ദേശം നല്കുമെന്നും ഡി.എഫ്.ഒ അറിയിച്ചിരുന്നു ...

പുൽപ്പള്ളി : വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ പ്രജീഷിന്റെ മരണത്തിനടിയാക്കിയ നരഭോജി കടുവയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലണമെന്നും, ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ആവശ്യമായ ധനസഹായവും നൽകണമെന്നും കർഷക യൂണിയൻ ( എം ) ജില്ലാ പ്രസിഡന്റ് റെജി ഓലി ക്കരോട്ട് അവശ്യപ്പെട്ടു.ഇല്ലാത്തപക്ഷം കേരള കർഷ യൂണിയൻ ( എം ...

മാനന്തവാടി: സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പശുവിന് പുല്ലരിയാൻ പോയ മരോട്ടി പറമ്പിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വർധിച്ച് വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ നിരന്തരം ദാരുണമായി കൊല്ലപ്പെടുന്നതിൽ ...

കൽപ്പറ്റ : കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തിൽ അടിയുറച്ചു നിന്നു കൊണ്ട് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുവാനും പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോൾ ജനോപകാരപ്രദമായ നിയമങ്ങൾ നടപ്പാക്കുവാൻ ശുഷ്കാന്തി കാണിക്കുകയും കാര്യപ്രസക്തമായ സന്ദർഭങ്ങളിൽ മാത്രം തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്ന സകല ജനങ്ങളാലും സ്നേഹിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സി പി ഐ സംസ്ഥാന ...

കല്പ്പറ്റ: സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തില് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറല് സെക്രട്ടറി കെ.ജെ. ദേവസ്യ അനുശോചിച്ചു. അഭിപ്രായങ്ങള് തുറന്നുപറയാന് മടിക്കാത്ത കമ്മ്യൂണിസ്റ്റുകാരനായ കാനം ഇടതുമുന്നണിയുടെ കെട്ടുറപ്പിന്റെ പരിപോഷണത്തിന് അക്ഷീണം പ്രയത്നിച്ച നേതാവാണെന്ന് ദേവസ്യ അനുസ്മരിച്ചു. കല്പ്പറ്റ: കാനം രാജേന്ദ്രന്റെ നിര്യാണത്തില് സിപിഐ(എംഎല്)സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാം പി. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ.കെ ...

പനമരം: പനമരം കൈതക്കല് ഡിപ്പോ പരിസരത്ത് നിന്നും സ്കൂള് വിദ്യാര്ഥിക്ക് കെ.എസ് ആര്.ടി.സി ബസ് തട്ടി പരിക്ക് പറ്റിയ സംഭവത്തില് ബസ് തടഞ്ഞു നിര്ത്തി ഡ്രൈവറെ മര്ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര് സ്വദേശികളായ വാലുപൊയില് വി.അഷ്റഫ് (43), സ്വപ്ന നിവാസ് എം.കെ ന്യൂമാന് (40) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ...

ബത്തേരി :വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് (36 )ആണ് മരിച്ചത്.രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് കടുവ ഭക്ഷിച്ച നിലയിൽ വയലിൽ മൃതദേഹം കാണപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല ...

ബത്തേരി :വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു.കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് (36 )ആണ് മരിച്ചത്.രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് കടുവ ഭക്ഷിച്ച നിലയിൽ വയലിൽ മൃതദേഹം കാണപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല ...

കല്പറ്റ: കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബല് സമിതി നടത്തുന്ന കര്ഷക അതിജീവന യാത്രയ്ക്ക് 13ന് ജില്ലയില് നാല് കേന്ദ്രങ്ങളില് സ്വീകരണം നല്കും. സംഘടനയുടെ മാനന്തവാടി രൂപത ഡയറ്കടര് ഫാ.ജോബി മുക്കാട്ടുകാവുങ്കല്, കല്പറ്റ മേഖല ഡയറക്ടര് ഫാ.സണ്ണി കൊല്ലാര്തോട്ടം, സെക്രട്ടറി കെ.സി. ജോണ്സണ്, യുവജനവിഭാഗം പ്രസിഡന്റ് നിഖില് ചേലക്കാപ്പള്ളി എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചതാണ് വിവരം. റബര്, നെല്ല്, നാളികേരം ...

മാനന്തവാടി: കഴിഞ്ഞ എട്ട് വര്ഷത്തോളമായി എടവക, പനമരം പഞ്ചായത്തുകളിലെ നിര്ദ്ധനരായ നൂറുകണക്കിന് രോഗികള്ക്ക് സ്വാന്തനമേകി വരുന്ന ദയ പാലിയേറ്റീവ് കെയര് യൂണിറ്റിന്റെ നേതൃത്വത്തില് നല്ലൂര്നാട് ഗവ.ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയില് ക്യാന്സര് ചികിത്സക്കും, ഡയാലിസിസിനുമെത്തുന്ന രോഗികള്ക്ക് തണലേകാന് ദയ കെയര് ഹോം പ്രവര്ത്തനമാരംഭിക്കുന്നു. കഴിഞ്ഞ രണ്ട് വര്ഷമായി അംബേദ്ക്കര് ക്യാന്സര് സെന്ററിനോട് ചേര്ന്ന് ക്യാന്സര്, ഡയാലിസസ് രോഗികള്ക്ക് ...

കല്പ്പറ്റ: സാധാരണക്കാരായ ജനങ്ങള്ക്ക് കുറഞ്ഞവിലയില് നിത്യോപയോഗ സാധനങ്ങള് ലഭിക്കാനായി രൂപീകരിച്ച സ്ഥാപനമായ സപ്ലൈകോ സ്റ്റോറുകളില് സംസ്ഥാന സര്ക്കാരിന്റെ വില വര്ധനവിനെതിരെയും സാധാരണക്കാരനാവശ്യമായ നിത്യോപയോഗ സാധനങ്ങള് പോലുമില്ലാതെ തുറന്നു പ്രവര്ത്തിക്കുന്ന വെറുതെയൊരു മാവേലി സ്റ്റോര് പ്രവര്ത്തിക്കുന്നതിനെതിരെ കല്പ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാര്ച്ചും ധര്ണ്ണയും നടത്തി. കല്പ്പറ്റ മുനിസിപ്പല് മുസ്ലിം ലീഗ് പ്രസിഡന്റ് എന് മുസ്തഫ ...

ചെന്നലോട്: വാർഡിലെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാരെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചെന്നലോട് അക്ഷയയുടെയും സഹകരണത്തോടെ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യൂത്ത് സ്വാഭിമാൻ എന്ന പേരിൽ വോട്ട് ചേർത്തൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് മെമ്പറും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ...

ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്മാരെ പിടികൂടി. പിണങ്ങോട് കൈപ്പങ്ങാണി വീട്ടില് കെ.കെ. നജ്മുദ്ദീന്(25), കണിയാമ്പറ്റ, കോളങ്ങോട്ടില് വീട്ടില് എന്.കെ. നിഷാദുദ്ദീന്(35) എന്നിവരെയാണ് ആയുധ നിയമ പ്രകാരം ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 07.12.2023 തീയതി രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ബത്തേരി മാരിയമ്മന് ക്ഷേത്രത്തിന് സമീപം പബ്ലിക് റോഡരികില് നിറുത്തിയിരുന്ന കെ.എല്. 17 ...

കൽപ്പറ്റ :പച്ചപ്പു നിറഞ്ഞ പുൽക്കൂടുകളും വർണ്ണ നക്ഷത്രങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ വീണ്ടുമൊ രു ക്രിസ്തുമസ് കാലം കൂടി വന്നെത്തി. കോവിഡ് പ്രതിസന്ധിയിലും ക്രിസ്തുമസ് വന്നെത്തിയതോടെ വ്യാപാര മേഖലയും തെല്ലൊന്ന് ഉണർന്നിരിക്കുകയാണ്. ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് ഫാൻസി സ്റ്റോറുകളുടെ മുൻവശങ്ങളിൽ ആകർഷകമായ ക്രിസ്തുമസ് നക്ഷത്രങ്ങളും, പുൽക്കൂടുകളുമൊരുക്കിയാണ് കച്ചവടത്തിനായി പല ഫാൻസി സ്റ്റോറുകളും സജ്ജീകരിച്ചിട്ടുള്ളത്. പേപ്പർ നക്ഷത്രങ്ങൾ ...

കണ്ടത്തുവയൽ: പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'സവാരി ചിരി ചിരി' പദ്ധതിയുടെ ഭാഗമായി കണ്ടത്തുവയൽ ഗവ.എൽ. പി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണം ചെയ്തു. ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ...

മീനങ്ങാടി: ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. കലാ സൗന്ദര്യം ...

കൽപ്പറ്റ : കല്പ്പറ്റ നഗരസഭാപരിധിയിലുള്ള യു.ഡി.ഐ.ഡി കാര്ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്ഡ് ലഭിക്കാത്ത അപേക്ഷകര്ക്കുള്ള യു.ഡി.ഐ.ഡി കാര്ഡ് പരാതിപരിഹാര അദാലത്ത് നടത്തി. കല്പ്പറ്റ ശിശുമന്ദിരത്തില് നടന്ന അദാലത്ത് നഗരസഭാ ചെയര്മാന് മജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. കൗണ്സിലര്മാരായ കമറുദ്ധീന്, ശ്രീജ, ഐ.സി.ഡി.എസ് സൂപ്പര്വൈസര് ഗീത, ജില്ലാ കോര്ഡിനേറ്റര് എബിന് ജോസഫ്, സാമൂഹ്യ സുരക്ഷാമിഷന് ജില്ലാ ...

ദ്വാരക: പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്കായി ജനകീയ സമര സമിതി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാരത്തോൺ മത്സരം നടത്തപ്പെടുന്നു. ഡിസംബർ ഒൻപത് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ദ്വാരക 4 -ാം മൈലിൽ നിന്ന് തുടങ്ങി പടിഞ്ഞാറത്തറ വരെയാണ് മത്സരം. അടിയന്തര സാഹചര്യങ്ങളിലും മറ്റും ചുരം ഇറങ്ങിയുള്ള യാത്രകൾ ...

ബത്തേരി : സുല്ത്താന് ബത്തേരി നഗരസഭയുടെ സന്തോഷസൂചിക ഉയര്ത്തുന്നതിന്റെ ഭാഗമായി ബീനാച്ചിയില് ആരംഭിക്കുന്ന രണ്ടാമത് വെല്നസ് സെന്റർ നഗരസഭ ചെയര്മാന് ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സണ് എല്സി പൗലോസ് അധ്യക്ഷത വഹിച്ചു. എല്ലാവര്ക്കും ആരോഗ്യം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ കീഴിൽ 3 വെല്നസ് സെന്ററുകൾ ആരംഭിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ ...

വൈത്തിരി: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കബനിക്കായ് വയനാട്, നീരുറവ് ക്യാമ്പയിനുകളുടെ ഭാഗമായി നടത്തുന്ന നീർച്ചാൽ പുനരുജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചേലോട് അമ്മറാ തോടിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ ...

മാനന്തവാടി: ദയ പെയിന് ആൻഡ് പാലിയേറ്റിവ് ചാരിറ്റബിള് സൊസൈറ്റി അംബേദ്കര് കാന്സര് സെന്ററിന് സമീപത്ത് ആരംഭിക്കുന്ന ദയ കെയര് ഹോമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനം മുന് എംഎല്എ കെ.സി.കുഞ്ഞിരാമന് മാനന്തവാടി സര്ക്കിള് സഹകരണ യൂണിയന് ചെയര്മാന് എ.ജോണിക്ക് നല്കി നിര്വ്വഹിച്ചു. ചടങ്ങില് സൊസൈറ്റി ഭാരവാഹികളായ മനു ജി കുഴിവേലി, പി.ഖാദര്, കെ.മുരളീധരന്, എം.പി ...

അമ്പലവയൽ : കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില് ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലി അമ്പവലയല് പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രത്തില് ജനുവരി 1 മുതല് 15 വരെ നടക്കും. പൂപ്പൊലിയുടെ നടത്തിന് 6 സബ് കമ്മിറ്റി രൂപീകരിച്ചു. വൈവിധ്യമാര്ന്ന അലങ്കാരവര്ണ പുഷ്പങ്ങളുടെ പ്രദര്ശനം, കര്ഷകര്ക്കും കാര്ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള് ...

കൽപ്പറ്റ: മീനങ്ങാടിയിൽ കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവർന്നതായി പരാതി. ചാമരാജ് നഗറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂൽ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവർ സഞ്ചരിച്ച കാർ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെ പരാതി. കെഎൽ 11 ബി ആർ 1779 ...

ബത്തേരി: ഐ.സി ബാലകൃഷ്ണന് എം.എല്.എയുടെ ആസ്തി വികസന പദ്ധതിയില് ഉള്പ്പെടുത്തി ബത്തേരി നിയോജക മണ്ഡലത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിലെ വാളവയല് ജി.എച്ച്.എസിന് കെട്ടിടം നിര്മ്മിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. ഐ.സി ബാലകൃഷ്ണന് എം.എല്.എയുടെ ആസ്തി വികസന പദ്ധതിയില് ഉള്പ്പെടുത്തി ബത്തേരി നിയോജക മണ്ഡലത്തിലെ ബത്തേരി നഗരസഭയില് തപോവനം റോഡ് കോണ്ക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം ...

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ 'ലെസൺ' പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ മഹേഷ് ടി. അധ്യക്ഷത വഹിച്ചു.സാജിദ് പി.കെ,നാസർ.സി,ആർ. പിമാരായ ദീപു ...

പുൽപ്പള്ളി: ക്ഷീര കർഷകർ പലവിധ പ്രയാസങ്ങൾ നേരിടുകയാണെന്ന്മിൽമ ചെയർമാൻ കെ.എസ്.മണി. ഉൽപാദന ചെലവേറിയതും വരുമാനം കുറയുന്നതും കർഷകരെ പ്രയാസത്തിലാക്കുന്നു. സ്ഥല പരിമിതി യും തീറ്റപ്പുൽ അടക്കമുള്ളവയുടെ ദൗർബല്യവും പശുവളർത്തലിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നു ണ്ടെന്നും ,ചെറുകിട കർഷക രിൽ പലരും ഈ തൊഴിൽ ഉപേക്ഷിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. ദേശീയ ഗോപാൽരത്ന പുര സ്കാരം നേടിയ പുൽപള്ളി ക്ഷീരസംഘത്തെ ...

പുൽപ്പള്ളി: കാപ്പിസെറ്റ് മുതലിമാരൻ ജിഎച്ച്എസ് സ്കൂളിൽ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന സ്ത്രീകൾക്കും,പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും, ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഫ്ലാഷ് മോബും, സിഗ്നേച്ചർ ...

കാവുംമന്ദം : പൂങ്കാവനത്തിൽ ശാരദ (90) നിര്യാതയായി . ഭർത്താവ്: ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതനായ കണാഞ്ചേരി വേലായുധൻ. മക്കൾ: രുഗ്മിണി, ശാന്ത, രവീന്ദ്രനാഥൻ(ഡി.ടി.പി.സി.) , മനോജ് (റവന്യൂ വകുപ്പ്) മരുമക്കൾ: ബാലകൃഷ്ണൻ, അച്യുതൻ (കണിയാമ്പറ്റ പഞ്ചായത്ത്), ബിന്ദു , പ്രബിത സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ ...

മേപ്പാടി: മലബാര് ദേവസ്വം ബോര്ഡിനു കീഴിലുള്ള ശ്രീ മാരിയമ്മന് ക്ഷേത്രത്തില് ഭരണസമിതി ചുമതലയേറ്റു. ട്രസ്റ്റി ബോര്ഡ് ചെയര്പേഴ്സണ് അഡ്വ. ജി. ബബിത, അംഗങ്ങളായ പി. മോഹന്ദാസ്, പി.സി. രാധാകൃഷ്ണന്, പി. ഗിരീഷ്, പി. സുബ്രഹ്മണ്യന് എന്നിവരാണ് ചുമതലേറ്റത്. ഇതിനായി ചേര്ന്ന യോഗത്തില് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര് ഇ. നാരായണന് നമ്പീശന് അധ്യക്ഷത വഹിച്ചു ...

കാക്കവയൽ : ബഹുഭാഷാ പഠനം മനുഷ്യന്റെ സർഗാത്മകതയെ വികസിപ്പിക്കുമെന്നും ലോകത്തിൻറെ നൊമ്പരങ്ങൾ അറിഞ്ഞുകൊണ്ട് മാനവികതയെ ആവിഷ്കരിക്കുന്നതിൽ ഭാഷാ പരിജ്ഞാനം നിർണായകമാണെന്നും വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.ശരത് ചന്ദ്രൻ കെ എ എസ് അഭിപ്രായപ്പെട്ടു . അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അറബിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ...