വയനാട്ടിൽ 407 പേര്‍ പുതുതായി നിരീക്ഷണത്തില്‍

വയനാട്ടിൽ 407 പേര്‍ പുതുതായി നിരീക്ഷണത്തില്‍ *കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.1.21) പുതുതായി നിരീക്ഷണത്തിലായത് 407 പേരാണ്. 865 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8633 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 412 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ…

ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ് .178 പേര്‍ക്ക് രോഗമുക്തി

.202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (2.1.21) 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും…

തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളില്‍ വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പുകള്‍ 28, 30 തീയതികളില്‍ നടക്കും.…

നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു

നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റൻറ് മേക്കപ്പ് മാനുമായിരുന്നു ഷാബു പുൽപ്പള്ളിയാണ് മരിച്ചത്. വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ…

കലക്ടർ പി.പി. ഇ . കിറ്റണിഞ്ഞെത്തി: ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എൻ.സി. പ്രസാദ്

. കൽപ്പറ്റ:: ചരിത്രത്തിലാദ്യമായി പി.പി. ഇ കിറ്റ് അണിഞ് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ‘ വയനാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കാൻ കലക്ടർ ഡോ: ‘അദീല അബ്ദുള്ള എത്തിയത് പി.പി. ഇ . കിറ്റ് അണിഞ്. ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പൊഴുതനയിൽ നിന്നുള്ള എൻ.സി. പ്രസാദിന് കലക്ടർ സത്യ…

മുസ്ലിം ലീഗ് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്കും കല്‍പ്പറ്റനിയോജകമണ്ഡലത്തിലെ പനമരം ബ്ലോക്കില്‍ ഉള്ള പച്ചിലക്കാട് കണിയാമ്പറ്റ സീറ്റുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് മെമ്പര്‍മാര്‍ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്വീകരണം നല്‍കി സ്വീകരണയോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പീ പി എ കരീം ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് റസാഖ്  കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ടി ഹംസ സ്വാഗതം…

1608473991423

ആദ്യം തോറ്റു : രണ്ടാം തവണ ആണുങ്ങളോട് പൊരുതി ജയിച്ചു.

പരാജയം വിജയത്തിൻ്റെ  ചവിട്ടുപടിയാണന്ന്  പറയുന്നത് വെറുതെയല്ല. വെള്ളമുണ്ട പഞ്ചായത്തിലെ  പതിനേഴാം വാർഡിൽ വിജയിച്ച യു.ഡി.എഫിലെ  എം. ലതികയുടെ കാര്യത്തിൽ ഇത് വളരെ  കൃത്യമാണ് . ഒഴുക്കൻ മൂലയിൽ മുമ്പ് മത്സരിച്ച് തോറ്റ ലതിക എതിർ സ്ഥാനാർത്ഥികളായ രണ്ട്  പുരുഷൻമാരോട് മൽസരിച്ചാണ് ഇത്തവണ 77 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇതു പോലെ ജില്ലയിലെ ഒമ്പതു വനിതാ സ്ഥാനാർഥികളുടെ…

IMG-20201220-WA0268

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ നടത്തി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 54 -ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ നടത്തി.   വെര്‍ച്ച്വലായി നടത്തിയ സമ്മേളനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്ന്മാരുടെ അടിയന്തര ജീവിത പ്രശ്നങ്ങളും അതോടൊപ്പം അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതാണ്  കെ ജി ഒ എയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തും…

തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ  സത്യപ്രതിജ്ഞ ഇന്ന് (തിങ്കളാഴ്ച ) രാവിലെ 10 ന് അതത് തദ്ദേശസ്ഥാപന ആസ്ഥാനങ്ങളിൽ നടക്കും. ഏറ്റവും മുതിര്‍ന്ന അംഗത്തിന് ബന്ധപ്പെട്ട വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. തുടര്‍ന്ന് ഈ അംഗം മറ്റുള്ള അംഗങ്ങളെ പ്രതിജ്ഞ ചെയ്യിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍…

1608521602936

പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.

പുൽപ്പള്ളി:  കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ – സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ