മാനന്തവാടി :വയനാട്ടിൽ ഫെബ്രുവരിയിൽ തന്നെ കടുത്ത വേനൽ ആരംഭിച്ചതിനാൽ കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന മാനന്തവാടിയിലെ ബേഗൂർ കോളനിയിലെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കാട്ടു നായിക്ക ഗോത്രവർഗ്ഗക്കാർക്ക് ‘പച്ച മര തണലിൽ ‘ എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി സൂര്യാഘാതത്തെ കുറിച്ചും,സൂര്യാഘാതം തടയുന്നതിന് സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും,നന്നാറി സർബത്ത്,രാമച്ച കുടിനീർ,കശ…
