സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് സെലക്ഷൻ : ശുഹ നാസിനും റാഫിക്കും ബദ്റുൽഹുദയുടെ സ്നേഹാദരം
പനമരം: വയനാട് ജില്ലയിലെ സാധാരണ കുടുമ്പത്തിൽ പെട്ട 2 മതപണ്ഡിതരുടെ മക്കൾക്ക് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്ക് സെലക്ഷൻ ലഭിച്ചു. മോയിൻ സഖാഫിയുടെ മകൻ ശുഹ് നാസ് ,നാസർ ഫൈസിയുടെ മകൻ റാഫി പനമരം എന്നിവരാണ് ഈ ഭാഗ്യവാൻമാർ
ഇരുവരെയും ബദ്റുൽഹുദയിൽ വിളിച്ചു വരുത്തി അനുമോദിച്ചു
ബഹു:കേരള ഹജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സമസ്ത കേന്ദ്രമുശാവറ അംഗം പി. ഹസൻ മുസ്ലിയാരും ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവിയും ചേർന്ന് ഇരുവർക്കുള്ള സ്നേഹാദര മെമൻ്റോ കൈമാറി.
Leave a Reply