പുത്തൂര്‍വയല്‍ ക്ഷേത്രത്തില്‍ വഴിപാട് കൗണ്ടര്‍ ഉദ്ഘാടനം നടത്തി
കല്‍പ്പറ്റ: പുത്തൂര്‍വയല്‍ ശ്രീ ഉമാമഹേശ്വര ക്ഷേത്രക്കമ്മിറ്റി ജനറല്‍ ബോഡി യോഗവും വഴിപാട് കൗണ്ടര്‍ ഉദ്ഘാടനവും നടത്തി. മഹാശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.പി. കരുണന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. ശശീന്ദ്രന്, ട്രഷറര്‍ മാനുക്കുട്ടന്, എന്‍. മോഹന്‍ദാസ്, ടി.എം. ഗോപാലന്, കെ. ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. വഴിപാട് കൗണ്ടര്‍ ഉദ്ഘാടനം കോട്ടനാട് എസ്റ്റേറ്റ് മാനേജര്‍ ബോപ്പയ നിര്‍വഹിച്ചു. ധനുമാസ തിരുവാതിര ആഘോഷം നടത്തി.





Leave a Reply