പലിശ ഇളവിന്റെയും കാര്‍ഷിക കടാശ്വാസത്തിന്റെയും കുടിശിക അനുവദിക്കണം
കല്‍പ്പറ്റ:പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ (പാക്സ്) കാര്‍ഷികാവശ്യത്തിനായി കര്‍ഷകര്‍ക്ക് നല്കിയ വായ്പകള്‍ക്ക് അനുവദിച്ച പലിശയിളവു തുകയും, കാര്‍ഷിക കടാശ്വാസ കമ്മിഷന് തീരുമാന പ്രകാരം നല്കിയ വായ്പ ഇളവുകളും തിരികെ സഹകരണ ബാങ്കുകള്‍ക്ക് അടിയന്തരമായി അനുവദിക്കണമെന്ന് പാക്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പലിശ ഇളവ് ഇനത്തില്‍ 56 കോടിയും കടാശ്വാസ ഇളവ് ഇനത്തില്‍ 45 കോടിയും അടക്കം 100 കോടിയിലധികം രൂപയാണ് വയനാട്ടിലെ 29 പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത്.ഇത് കിട്ടാത്തതിനാല്‍ പല സഹകരണ ബാങ്കുകളും പ്രവര്‍ത്തന പ്രതിസന്ധി നേരിടുകയാണെന്ന് കണ്വന്ഷന് ചൂണ്ടിക്കാട്ടി.
പാക്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി കെ ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി കെ പുഷ്പന്, കെ കെ വിശ്വനാഥന്, ഇ പി മോഹന്‍ദാസ്, കെ കെ മമ്മൂട്ടി, പി സജീവന്, പി സി സജി തുടങ്ങിയവര്‍ സംസാരിച്ചു. ഇ കെ ബിജുജന്‍ സ്വാഗതവും വി വി രാജന് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി കെ ജോര്‍ജ് (പ്രസിഡന്റ്), ഇ പി മോഹന്‍ദാസ്, സി കെ ഉസ്മാന് (വൈസ് പ്രസിഡന്റ്) കെ എന്‍ ഗോപിനാഥന് (സെക്രട്ടറി), ടി കെ പുഷ്പന്, ഇ കെ ബിജുജന്‍ (ജോ. സെക്രട്ടറിമാര്‍), വി വി രാജന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply