August 13, 2026

കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

0
IMG_20260813_204201
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ നിർമ്മിച്ച രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവ്വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ എസ് ഡബ്ല്യൂ എം പി) ഭാഗമായി വെള്ളാരംകുന്നിലെ എൻ.എം.എസ്.എം. കോളേജ്, മുണ്ടേരി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് ഈ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

 

നഗരസഭയിലെ ജൈവമാലിന്യ സംസ്കരണ രംഗത്ത് വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതിയിലൂടെ കൈവരിച്ചിരിക്കുന്നതെന്നും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ സഹായകമാകുമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പി. വിശ്വനാഥൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ എസ്. സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ്ങിന്റെ പ്രവർത്തനരീതിയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും കെ.എസ്.ഡബ്ളിയു.എം.പി. സോഷ്യൽ എക്സ്പേർട്ട് വൈശാഖ് എം. ചാക്കോ വിശദീകരിച്ചു.

 

ചടങ്ങിൽ മുഹമ്മദ് റാഫിൽ, പി. ടി. വർഗീസ്, എ. ആർ. ബിനി, സി. കെ. നിഷ, റജ്ന, ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. കെ. സജീവ്, എ. എസ്. കൃഷ്‌ണേന്ദു, മുണ്ടേരി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി. ടി. സജീവൻ, പ്രധാന അധ്യാപിക എം. സൽ‍മ, പിടിഎ പ്രസിഡന്റ് സി. ജയരാജൻ, എസ്.എം.സി. ചെയർമാൻ കെ. സതീഷ് കുമാർ, എൻ.എം.എസ്.എം. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എം. എസ്. രാജിമോൾ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോബിൻ വർഗീസ്, കെ.എസ്.ഡബ്ളിയു.എം.പി. ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *