May 18, 2026

ബത്തേരി പൊലീസിനെ ആക്രമിച്ച വാറന്റ് കേസിലെ പ്രതികൾ റിമാൻഡിൽ

0
Img 20240328 112317
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കുപ്പാടി വേങ്ങൂർ പണിക്കപറമ്പിൽ മാർക്കോസ്, മകൻ ബൈജു എന്നിവരെയാണ് ബത്തേരി കോടതി റിമാന്റ് ചെയ്തത്. ഇവരുടെ പേരിൽ മുമ്പുണ്ടായിരുന്ന 4 വാറന്റു കേസുകളിലാണ് റിമാന്റ്.

 

വാറന്റ് നിലനിൽക്കുന്നതിനാൽ ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെ പ്രതികളെ അന്വേഷിച്ചു ബത്തേരി പോലീസ് സംഘം ഇവർ താമസിക്കുന്ന കുപ്പാടി വേങ്ങൂരിലെ വീട്ടിലെത്തിയിരുന്നു. പോലീസിനെ കണ്ട് വാതിലടച്ച പ്രതികൾ വാതിൽ തുറക്കാതെ പോലീസിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വീട് തുറന്നയുടൻ ഇരുവരും ചേർന്ന് പോലീസിനെ ആക്രമിച്ചിരുന്നു. സംഭവത്തിൽ പോലീസിന്റ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക,ആക്രമണം, അസഭ്യം പറയൽ എന്നിവകുപ്പുകളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിനെ മുൻ നിർത്തി റിമാന്റിലുള്ള പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *