വിൽപ്പനക്കായി സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യം പിടികൂടി
പനമരം: വിൽപ്പനക്കായി സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യം പനമരം പോലീസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു. കാവടം പൊന്നമ്പലത്ത് ബാബു ആണ് രക്ഷപ്പെട്ടത്. കാവടം, നെല്ലിയമ്പം, നടവയൽ പ്രദേശത്ത് വിദേശ മദ്യവിൽപ്പന നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ വീടിന്റെ സമീപത്തെ ഷെഡ്ഡിൽ നിന്ന് മദ്യം പിടികൂടിയത്. പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ശ്രീജിത്തും സംഘവുമാണ് മദ്യം പിടികൂടിയത്.





Leave a Reply